Image

ഗ്ലാസ്‌ഗോ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ കഷ്ടാനുഭവ ശുശ്രൂഷകള്‍ 31 മുതല്‍

Published on 10 March, 2012
ഗ്ലാസ്‌ഗോ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ കഷ്ടാനുഭവ ശുശ്രൂഷകള്‍ 31 മുതല്‍
ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ ആഭിമുഖ്യത്തില്‍ കഷ്ടാനുഭവ ശുശ്രൂഷകള്‍ 31 മുതല്‍ ഏപ്രില്‍ ഏഴുവരെ സാന്റിഹില്‍ പാരിഷ്‌ ചര്‍ച്ചില്‍ നടക്കും. ഇതിനായി വികാരി ഫാ. വര്‍ഗീസ്‌ ജോണ്‍ മണ്ണഞ്ചേരിയുടെ നേതൃത്വത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പള്ളിക്കമ്മറ്റി അറിയിച്ചു.

31 ന്‌ (ശനി) രാവിലെ ഒന്‍പതിന്‌ പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന, ഓശാനയുടെ പ്രത്യേക ശുശ്രൂഷകള്‍ എന്നിവയുണ്‌ട്‌. പെസഹ പെരുന്നാള്‍ ഏപ്രില്‍ നാലിന്‌ (ബുധന്‍) വൈകുന്നേരം ആറിന്‌ സന്ധ്യാ നമസ്‌കാരത്തോടെ ആരംഭിക്കുന്നതും തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും പെസഹായുടെ ശുശ്രൂഷകളും ഉണ്‌ടായിരിക്കും.

ദുഃഖവെള്ളി ശുശ്രൂഷകള്‍ ഏപ്രില്‍ ആറിന്‌ രാവിലെ എട്ടിന്‌ പ്രാര്‍ഥനാ നമസ്‌കാരത്തോടെ ആരംഭിക്കുന്നതും തുടര്‍ന്ന്‌ സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രൂഷ, സ്ലീബാ വന്ദനം, സ്ലീബാ ആഘോഷം, കബറടക്ക ശുശ്രൂഷ എന്നിവയുണ്‌ടാവും.

ഉയിര്‍പ്പ്‌ പെരുന്നാള്‍ ഏപ്രില്‍ ഏഴിന്‌ വൈകുന്നേരം ആറിന്‌ സന്ധ്യാ നമസ്‌കാരത്തോടെ ആരംഭിക്കുന്നതും തുടര്‍ന്ന്‌ ഉയിര്‍പ്പിന്റെ പ്രഖ്യാപനം, വിശുദ്ധ കുര്‍ബാന, ഉയിര്‍പ്പ്‌ പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകള്‍ എന്നിവ നടക്കും. ഈ വര്‍ഷത്തെ കഷ്ടാനുഭവ ശുശ്രൂഷകള്‍ക്ക്‌ ഫാ. വര്‍ഗീസ്‌ ജോണ്‍ മണ്ണഞ്ചേരി, ഫാ.ബേബി മാത്യു (മാവേലിക്കര) എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. വര്‍ഗീസ്‌ ജോണ്‍ മണ്ണഞ്ചേരി 07908064000, ബെന്നി മാത്തൂര്‍ (ട്രസ്റ്റി) 07932613336, മോനിച്ചന്‍ (സെക്രട്ടറി) 07403454341.
ഗ്ലാസ്‌ഗോ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ കഷ്ടാനുഭവ ശുശ്രൂഷകള്‍ 31 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക