Image

ഷിക്കാഗോയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം Published on 06 November, 2017
ഷിക്കാഗോയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്തു
ഓക് ബ്രൂക്ക്: ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 148-മത് ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യയില്‍ നിന്നു കൊണ്ടുവന്ന ഏഴ് അടി ഉയരമുള്ള വെങ്കലത്തില്‍ തീര്‍ത്ത പ്രതിമ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നീതാ ബുഷന്‍ അനാഛാദനം ചെയ്തു.

അമേരിക്കയിലെ ഇന്ത്യന്‍ വ്യാപാര പ്രമുഖനും, വിവിധ രാജ്യങ്ങളിലായി ആറായിരത്തിലധികം ജോലിക്കാരുള്ള റെഡ്‌ബെറി കോര്‍പറേഷന്റേയും, വിന്‍ഡ്‌സണ്‍ ഇന്റര്‍നാഷണലിന്റെ ചെയര്‍മാനുമായ ഡോ. ദീപക് വ്യാസ് ആണ് ഈ പ്രതിമ ഇന്ത്യയില്‍ നിന്നു എത്തിച്ചത്. ഇപ്പോള്‍ ലയണ്‍സ് ക്ലബിന്റെ ഓക്ബ്രൂക്കിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഷിക്കാഗോയിലുള്ള ലേക്ക്‌ഷോര്‍ ഡ്രൈവിലേക്ക് ഈ പ്രതിമ മാറ്റി പ്രതിഷ്ഠിക്കുന്നതാണെന്ന് ഭാരവാഹികള്‍ അനാഛാദന ചടങ്ങില്‍ അറിയിച്ചു.

അനാഛാദന ചടങ്ങില്‍ കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി, ഓക്ബ്രൂക്ക് മേയര്‍ ഗോപാല്‍ ലാല്‍നിഹലാനി, ബര്‍റിഡ്ജ് മേയര്‍ മിക്കി സ്ട്രബ്, ലയണ്‍സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. നരേഷ് അഗര്‍വാള്‍, ഇന്ത്യയില്‍ നിന്നുള്ള വിവിധ എം.പിമാര്‍, ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ക്ഷണപ്രകാരം കമ്യൂണിറ്റി നേതാക്കളായ എഫ്.ഐ.എ ചെയര്‍മാന്‍ സുനില്‍ഷാ, ഗോപിയോ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, കോണ്‍സുല്‍ ഓഫ് ഇന്ത്യ ഡി.ബി ബാട്ടി, ഒ.പി മീന, ഡോ. ഭരത് ഭരായ്, ബായിലാല്‍ പട്ടേല്‍, ഡോ. പ്രകാശം ടാറ്റ, രാം സെയ്‌നി, ഡോ. സഞ്ജീവ് സിംഗ് എന്നിവര്‍ പങ്കെടുത്തു.
ഷിക്കാഗോയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്തു
ഷിക്കാഗോയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്തു
ഷിക്കാഗോയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്തു
Join WhatsApp News
ഡോക്ടറേറ്റ് 2017-11-07 08:36:15
ഒരു ഗാന്ധിപ്രതിമ സ്ഥാപിച്ചാൽ ഒരു ഡോക്ടറേറ്റ് ഉറപ്പാ.
Alert 2017-11-07 22:21:13
ഗാന്ധിജിയുടെ മുഖത്ത് അല്പം പൗഡർ പൂശിയിട്ട് പടമെടുത്തായിരുന്നെങ്കിൽ മുഖം കാണാമായിരുന്നു.  എനിക്ക് തോന്നുന്നു പ്രതിമ മാറിയപോയതാണെന്നാണ്.  ഇത് ഉണ്ടാക്കിച്ചവന്റെ മുഖമായിരിക്കും. ആരേം വിശ്വസ്സിക്കാൻ പറ്റില്ല .  എല്ലാവരും എങ്ങനെങ്കിലും പ്രശസ്തരാകാൻ നോക്കി നടക്കുന്ന കാലമാണേ 

Kirukkan Vinod 2017-11-08 07:23:52
I dont understand why people are doing these nonsense for cheap publicity. These same faces are in almost all associations and media release! Please dont misuse Mahatma Gandhi! 
Ninan Mathullah 2017-11-08 09:00:31
These anonymous, faceless posting comments here must be suffering from a type of itching or 'krimikadi'. They do not move a little finger in public service and discourage people doing it. How much effort involved in having the statue here in a public square and to get the permission of authorities for it? These people write a negative comment if the person involved in the news is from a different group or race that they do not identify as one.
നാരദന്‍ 2017-11-08 12:42:34
A house for a disabled Veteran would have been better
What is the use of a statue?
just for the birds to shit 

Ninan Mathullah 2017-11-09 07:19:15
When the lady applied costly oil to the feet of Jesus, some of the disciples brought the same argument that the money could have been spent on the poor. Gandhiji is an inspiration to many all over the world, and that is the reason we keep statues and memorials. If it was a statue of Nathuram Godse, some would not have responded the same way.
Kirukkan Vinod 2017-11-09 07:46:37
Mathachaaaa....Mahatma Gandhi live in peoples hearts not in some statues! This news should have been credible if only Gandhiji's staue picture was shown. 
പോത്തുള്ള 2017-11-09 09:17:49
എന്നോട് വേദം ഓതിയിട്ട് എന്തു പ്രയോജനം? എല്ലാ ബി.ജെ.പിയെയും ഞാൻ കുത്തും.
Ninan Mathullah 2017-11-09 09:38:40
Yes, for Mahatma Gandhi to live in people's hearts, we need statues to remind as the history, and history books should not be replaced with the memory of RSS leaders.
നാരദന്‍ 2017-11-09 13:31:19
ചില അന്ധ വിശ്വാസികളുടെ മുന്നില്‍ എപ്പോഴും കറുത്ത പൂച്ച ചാടും, അവര്‍ സകുനം മുടക്കി പൂച്ചയെ പ്രാകി  തിരികെ വീട്ടില്‍ പോകും, എന്ന പോലെ ആണ് ചിലര്‍ക്ക് RSS. കാണുന്നത് എല്ലാം RSS, കമന്റ്‌ എഴുതുന്നവര്‍ എല്ലാം RSS,
എന്ത് ചെയ്യാം, ചെറുപ്പത്തില്‍ വല്ല ഓന്തും കടിച്ചു കാണും.

Jack Daniel 2017-11-09 13:36:43
ഞങ്ങളുടെ വീടിന്‍ അടുത്ത് ഒരു മീന്‍കാരന്‍ ഉണ്ടായിരുന്നു. ചിലപ്പോള്‍ ആയാല്‍ ഉറക്കത്തിലും മീന്‍ വേണോ മീഇന്‍  വേണോ എന്ന് ചോദിക്കുമായിരുന്നു, മീന്‍ വേണോ മീന്‍ എന്ന്  ചാവാന്‍ കിടന്നപോലും  ചോദിക്കുമായിരുന്നു. Same way some people cry RSS, RSS
sch cast 2017-11-09 20:54:54
ചെറിയ അമീബ, വലിയ ഒരു സംഭവം എന്ന് സോയം തോന്നിയാല്‍ ഇങ്ങനെ ഒക്കെ തോന്നും 
ആർ എസ് എസ് ക്രിസ്ത്യാനി 2017-11-09 15:14:20
പണ്ട് നാട്ടിൽ ഒരിടത്തു  പ്രസംഗത്തിന് പോയപ്പോ ആർ എസ് എസ് കാർ ഒന്ന് കൈകാര്യം ചെയ്തു. പിന്നെ തനിക്കിഷ്ട്ടമല്ലാത്തവരൊക്കെ ആർ എസ് എസ് കാർ. തന്റെ കിതാബിനെ പറ്റി തനിക്കറിയാവുന്ന കാര്യങ്ങൾ അപ്പാടെ വിഴുങ്ങാത്തവരും ആർ എസ് എസ് കാർ.
വിദ്യാധരൻ 2017-11-09 22:15:29
നിൽക്കൂ ഒന്ന് ചോദിക്കട്ടെ നിങ്ങളെന്തിനാ-
ണിങ്ങനെ ഗാന്ധി പ്രതിമകൾ തീർപ്പത് ?

എന്തനാണിങ്ങനെ വർഷങ്ങൾതോറും വന്ന് 
ചാർത്തുന്നു നാറ്റമുള്ളീ ഹാരങ്ങളൊക്കയും 

സ്വന്തമാതാപിതാക്കളെ വൃദ്ധസദനത്തിലാക്കി 
ഘോഷിക്കുകയോ  148 -)൦ ഗാന്ധി ജന്മദിനം  ?

അപ്പനും അമ്മയും ജനിച്ചദിനം ഘോഷിക്കാത്തവർ 
അവരെ വൃദ്ധസദനത്തിൽ  പോയി കാണാത്തോർ,

ഇന്നവർ മാലകൾ ചാർത്തുന്നു ഗാന്ധിപ്രതിമയിൽ
മിന്നുന്ന ക്യാമറ മീഡിയയ്ക്കായി പല്ലിളിക്കുന്നു 

"നിർദ്ധനർക്കായിമാത്രം പൊരുതിയ 
നിത്യ സത്യ പ്രാവാചകൻ ഗാന്ധിജി

മർദ്ദകരുടെ കീഴിൽ നിന്നിന്ത്യയെ 
മുക്തയാക്കിയ ധർമ്മഭടാഗ്രിമൻ

വിശ്വശ്വാശത പ്രേമമൂല്യങ്ങളെ 
വിസ്മരിക്കാത്ത ജീവിതഗായകൻ'"

ഇല്ലെനിക്ക് മനസ്സിലാകുന്നില്ല 
എന്തിനാണതിനീ പ്രതിമയും ഹാരവും ?

"പൊൻപ്രതിമകൾക്കുള്ളിൽ ഒതുങ്ങുമോ 
കർമ്മശക്തിതൻ വ്യാപക ചിന്തകൾ ?"

വേണ്ട സ്നേഹിതാ   നിറുത്തുകി  സ്മാരകം -
പണിയലും ഹാരങ്ങൾ ചാർത്തലും 

"ചോരയാറുകൾ സൃഷ്ട്ടിക്കുകയാണതാ 
സോദരന്മാർ കെടുമതപ്പോരുകൾ 

നാമവിടെക്കു ചെല്ലുക; ജീവിത 
പ്രേമസന്ദേശവാഹകരായിനി

മുന്നിലേക്കൊന്നിറങ്ങുക സോദരാ 
സുന്ദരമാമൊരേകലോകത്തിനായ് 

എങ്കിൽ മാത്രമേ ഗാന്ധിജിസ്മാരക 
മംഗളമഹൽക്കർമ്മം ശരിപ്പെടു !"

Ninan Mathullah 2017-11-10 07:01:47

This is a type of itching. No doubt about it. It is a type of jealousy to see the face of people, or group in News Paper with a positive image. One can’t do public service in private. Just as you get ‘kakkan’ when you take oil out of coconut, public recognition is part of the game. Those who do not move a little finger in public service need not feel jealous about it. Jesus said that a city on the hill can’t be hidden from view or lamp is lighted and not put under a cover but on its stand for everybody to see the light of it. Instead of feeling jealous, get to the public square and move a little finger; spend your time and energy in public service. Public service can’t be done secretly.

About the comment on RSS, now we see to whom the subject is very sensitive as they responded to it. The subject is very dear to them. Any negative comment about RSS here, they will respond with different anonymous names. A group here is exploiting the freedom emalayalee is giving for propaganda purpose. People or groups or writing with a positive image will get a negative comment from them if the person, group or the author of the writing is not in their race or religion. Readers are watching this.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക