Image

ചേര്‍ത്തല കപ്പലപകടം: രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്‌ടെത്തി

Published on 10 March, 2012
ചേര്‍ത്തല കപ്പലപകടം: രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്‌ടെത്തി
കൊല്ലം: ചേര്‍ത്തല തീരത്ത് കപ്പലിടിച്ച് ബോട്ട് തകര്‍ന്ന അപകടത്തില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്‌ടെത്തി. ഇതോടെ അപകടത്തില്‍പ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്‌ടെത്തി. അപകടത്തില്‍ അഞ്ചുപേരാണ് മരിച്ചത്.

കാണാതായിരുന്ന ബെര്‍ണാഡി(ബേബിച്ചന്‍)ന്റെ മൃതദേഹം കൊല്ലം തങ്കശേരി തീരത്ത് തിരുമുല്ലവാരത്ത് രാവിലെ കരയ്ക്കടിയുകയായിരുന്നു. ജീര്‍ണിച്ച അവസ്ഥയിലായിരുന്ന മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കള്‍ ആശുപത്രിയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. രാവിലെ മത്സ്യത്തൊഴിലാളികളാണ് തിരുമുല്ലവാരത്ത് മൃതദേഹം കരയ്ക്കടിഞ്ഞതായി തീരദേശ പോലീസിനെ അറിയിച്ചത്.

നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ കപ്പലിടിച്ച് മുങ്ങിയ ബോട്ടില്‍ നടത്തിയ പരിശോധനയിലാണ് കാണാനുണ്ടായിരുന്ന ക്ലീറ്റസിന്റെ മൃതദേഹം കണ്‌ടെത്തിയത്. മത്സ്യബന്ധന ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. രണ്ടു മൃതദേഹങ്ങള്‍ കൂടി കിട്ടിയതോടെ അപകടത്തില്‍പ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്‌ടെത്തി. അപകടത്തില്‍ അഞ്ചുപേരാണ് മരണമടഞ്ഞത്. ഇതില്‍ ജസ്റ്റിന്‍, സേവ്യര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ അപകടദിവസംതന്നെ തീരത്തെത്തിച്ചിരുന്നു. മൂന്നുപേരെയാണ് കാണാതായിരുന്നത്. പിന്നീട് നടത്തിയ തെരച്ചിലില്‍ കാണാതായിരുന്ന സന്തോഷിന്റെ മൃതദേഹം കണ്‌ടെത്തിയിരുന്നു. ബെര്‍ണാഡിനും ക്ലീറ്റസിനും വേണ്ടിയാണ് തെരച്ചില്‍ നടത്തിക്കൊണ്ടിരുന്നത്. ഇരു മൃതദേഹങ്ങളും കണ്‌ടെത്തിയതോടെ നാവികസേന തെരച്ചില്‍ പൂര്‍ത്തിയാക്കി കൊച്ചിയിലേക്ക് മടങ്ങും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക