ഉമ്മന്‍ചാണ്ടിയുടേത് രാഷ്ട്രീയ നെറികേടെന്ന് പിണറായി
Published on 10 March, 2012
ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേത്
രാഷ്ട്രീയ നെറികേടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ഡല്‍ഹിയില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോട്
സംസാരിക്കുകയായിരുന്നു പിണറായി.
ശെല്‍വരാജിനെ വിലയ്‌ക്കെടുത്തെന്ന് ആവര്‍ത്തിച്ച പിണറായി പി.സി. ജോര്‍ജിനെ
ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി നടത്തിയ ഗൂഢാലോചനയാണിതെന്നും ആരോപിച്ചു.
ഇതേക്കുറിച്ച് തങ്ങള്‍ അറിഞ്ഞത് വൈകിയാണെന്നും പിണറായി സമ്മതിച്ചു. പിറവം
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് അധികാരം നഷ്ടപ്പെടുമോയെന്ന ഭീതി
യുഡിഎഫിന്റെ മാനസീക നില തെറ്റിച്ചിരിക്കുകയാണെന്നും പിണറായി പറഞ്ഞു. ഇതേ
രീതിയില്‍ തിരിച്ചടി നല്‍കുമോയെന്ന ചോദ്യത്തിന് യുഡിഎഫ് കാട്ടുന്ന
രാഷ്ട്രീയ നെറികേട് അതേ രീതിയില്‍ പിന്തുടരാന്‍ എല്‍ഡിഎഫ്
ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പിണറായിയുടെ മറുപടി.
പിറവം തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ലെന്നും ജനങ്ങള്‍ ഇത്
തിരിച്ചറിയുമെന്നും പിണറായി പറഞ്ഞു. പാമോയില്‍ കേസിലെ വിജിലന്‍സ് ജഡ്ജിയെ
രാജിവെയ്പിക്കാന്‍ പി.സി. ജോര്‍ജിനെ ഉപയോഗിച്ച് നടത്തിയ അതേ തന്ത്രമാണ്
ഉമ്മന്‍ചാണ്ടി ഇവിടെയും പ്രയോഗിച്ചതെന്നും പിണറായി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല