Image

അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും

Published on 10 March, 2012
അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും
ലക്‌നോ: സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മകന്‍ അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും. രാവിലെ 11 മണിക്ക് ചേര്‍ന്ന പാര്‍ട്ടി നിയമസഭാകക്ഷി യോഗമാണ് അഖിലേഷിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. പിതാവിനൊപ്പമാണ് അഖിലേഷ് യോഗത്തിനെത്തിയത്. പാര്‍ട്ടി എംഎല്‍എമാരും എംപിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

മുതിര്‍ന്ന പാര്‍ട്ടി നേതാവ് അസം ഖാനാണ് അഖിലേഷിന്റെ പേര് നിര്‍ദേശിച്ചത്. നേരത്തെ അസം ഖാന്‍ ഉള്‍പ്പെടെയുള്ള ഏതാനും നേതാക്കള്‍ ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ മുലായം സിംഗ് യാദവ് ഇടപെട്ട് ഇവരുടെ എതിര്‍പ്പ് പരിഹരിക്കുകായിയിരുന്നു. മുലായം മുഖ്യമന്ത്രിയാകുന്നതിനോടായിരുന്നു ഇവര്‍ക്ക് താല്‍പര്യം. എന്നാല്‍ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മുലായം പദവി ഏറ്റെടുക്കുന്നതില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാകും മുപ്പത്തിയെട്ടുകാരനായ അഖിലേഷ്. അസം ഖാന്‍ സ്പീക്കറാകുമെന്നാണ് വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക