Image

പ്രവാസി മലയാളി ഫെഡറേഷന്‍ പുതിയ ഗ്‌ളോബല്‍ കമ്മിറ്റി നിലവില്‍ വന്നു

പി.പി.ചെറിയാന്‍ Published on 02 November, 2017
പ്രവാസി മലയാളി ഫെഡറേഷന്‍ പുതിയ ഗ്‌ളോബല്‍ കമ്മിറ്റി നിലവില്‍ വന്നു
പ്രവാസി മലയാളി ഫെഡറേഷന് (പി എം എഫ്) പുതിയ ഗ്‌ളോബല്‍ കമ്മിറ്റി കേരളപ്പിറവി ദിനത്തില്‍ നിലവില്‍ വന്നു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ ലിസ്‌ററ് ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. പുതിയ കമ്മിറ്റിക്കായിരിയ്ക്കും 2018 ലെ ചുമതലയെന്നും ഗ്‌ളോബല്‍ കോര്‍ഡിനേറ്ററായി ജോസ് മാത്യൂസ് പനച്ചിക്കല്‍ തുടരുമെന്നും ഗ്‌ളോബല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട് അറിയിച്ചു.

റാഫി പാങ്ങോട്, സൗദി അറേബ്യ (ഗ്‌ളോബല്‍ പ്രസിഡന്റ്), ജോണ്‍ ഫിലിപ്പ്, ബഹറൈന്‍ (ജനറല്‍ സെക്രട്ടറി),നൗഫല്‍ മടത്തറ,സൗദി അറേബ്യ (ട്രഷറാര്‍), കുര്യന്‍ മനയാനിപ്പുറത്ത്, ഓസ്ട്രിയ (വൈസ് പ്രസിഡന്റ്), ജോണ്‍സന്‍ മാമലശ്ശേരി(ഓസ്‌ട്രേലിയ), ജോസഫ് പോള്‍ (ഇറ്റലി) ജോയിന്റ് സെക്രട്ടറിമാര്‍, ബിനോയ് സെബാസ്‌ററ്യന്‍ (ഡെന്‍മാര്‍ക്ക്) ജോയിന്റ് സെക്രട്ടറി, ഡോ.കെ.കെ.അനസ്(ഫ്രാന്‍സ്) പി ആര്‍ ഒ & മീഡിയ കോ ഓര്‍ഡിനേറ്റര്‍,അനിത പുല്ലയില്‍(ഇറ്റലി)വുമണ്‍ കോഡിനേറ്റര്‍, അജിത്ത് കുമാര്‍,(തിരുവനന്തപുരം)ഇന്ത്യന്‍ കോഡിനേറ്റര്‍,ജോള്ളി തുരുത്തുമ്മല്‍ (യൂറോപ്പ് കോഡിനേറ്റര്‍), ചന്ദ്രസേനന്‍(സൗദി അറേബ്യ)കേരള കോഡിനേറ്റര്‍ എന്നിവരും ഗ്‌ളോബല്‍ കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങള്‍

ഡോ.അബ്ദുല്‍ നാസര്‍(സൗദി അറേബ്യ),സ്‌ററീഫന്‍ കോട്ടയം(സൗദി അറേബ്യ), ഉദയകുമാര്‍ ജിദ്ദ(സൗദി അറേബ്യ), എം പി .സലിം(ഖത്തര്‍), റെനി (പാരീസ്), പി. പി.ചെറിയാന്‍(യു.എസ്.എ) ഉള്‍പ്പടെ എല്ലാ നാഷണല്‍ പ്രസിഡന്റ്ുമാരും,നാഷണല്‍ കോഡിനേറ്റര്‍മാരും ആയിരിയ്ക്കും ഗ്‌ളോബല്‍ കമ്മിറ്റി ഭാരവാഹികള്‍.

പുനഃസംഘടിപ്പിച്ച ഗ്‌ളോബല്‍ അഡ്വസറി ബോഡി അംഗങ്ങളായി ജോര്‍ജ്ജ് പടിക്കക്കുടി (ഓസ്ട്രിയ), ബഷീര്‍ അംബലായി (ബഹറൈന്‍), ഡോ.ജോര്‍ജ്ജ് മാത്യൂസ് (ജി.സി.സി),ജോണ്‍ റൗഫ് (ഖത്തര്‍), അബ്ദുല്‍ അസീസ്(സൗദി അറേബ്യ), ലിസ്സി അലക്‌സ് (യു.എസ്.എ.)എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.


പ്രവാസി മലയാളി ഫെഡറേഷന്‍ പുതിയ ഗ്‌ളോബല്‍ കമ്മിറ്റി നിലവില്‍ വന്നു
Join WhatsApp News
Madam 2017-11-02 18:35:46
എന്റമ്മേ, ഇപ്പഴാ ഒരു റിലാസേഷൻ ഉണ്ടായത്! നമ്മടെ സ്വന്തം സംഘടന ആയതുകൊണ്ട് കുഴപ്പമില്ല. മറ്റേ ഫോക്കാനേം ഫൊമേം ഒക്കെ കണ്ടു കണ്ടു മടുത്തു. ഇത് വളരെ ആവശ്യമാരുന്നു. നമുക്ക് ഒരു സംഘടന ഇല്ലാത്തതു കൊണ്ട് ഇവിടെ മലയാളികൾ എന്ത് ബുദ്ധിമുട്ടനുഭവിക്കുന്നു! ഇതുകൊണ്ട് എന്ത് നേടും എന്നൊക്കെ ചിലര് ചോദിച്ചേക്കും. അതൊക്കെ അസൂയ കൊണ്ടാ. ഇനിമുതൽ അമേരിക്കയിലേക്ക് റബ്ബർ ഇറക്കുമതി ചെയ്യും. അപ്പോൾ അവിടെ വില കൂടും. അങ്ങനെ കേരളത്തിലെ റബ്ബർ കര്ഷകരെല്ലാം രക്ഷ പെടും! അവരൊക്കെ നമ്മളെ കണ്ടാൽ കയ്യിൽ പിടിക്കും കെട്ടിപ്പിടിക്കും ഒക്കെ ചെയ്യും. ഒരു പ്രത്യേക സ്നേഹമാരിക്കും. ഇപ്പഴാ ഒരു റീലാശ്ശേഷൻ  ഉണ്ടായത്!
വിശ്വവിശാല റിയൽ എസ്റ്റേറ്റ് 2017-11-02 21:33:29
പ്രവാസി മലയാളി ഫെഡറേഷൻ --കൊള്ളാം -  ലക്ഷ്യം - ലോക മലയാളികളെ ഒന്നിപ്പിക്കുക - അല്ല , അറിയാം വയ്യാത്തതുകൊണ്ടു ചോദിക്കുകയാണ് -  ഇപ്പോൾ ഉള്ള സംഘടനകളുടെ കൂടെ കൂടി ഒന്നായി നിൽക്കാൻ കഴിയാത്ത നിങ്ങൾക്ക് എങ്ങനെ ലോകത്തിലുള്ള മലയാളികളെ ഒന്നിപ്പിക്കാൻ കഴിയും. ചുമ്മാ പുളു അടിക്കാതെ ചേട്ടന്മാരേ ഫൊക്കാന, ഫോമ, വേൾഡ് മലയാളി അസോസിയേഷൻ, ലോകത്തിലുള്ള മലയാളി അസോസിയേഷൻ, ജില്ലാ അസോസിയേഷൻ, പഞ്ചായത്ത് അസോസിയേഷൻ ഇവയെല്ലാം നിങ്ങൾ പറഞ്ഞതുപോലെ തുടങ്ങിയാതാണ്. ഇപ്പോൾ എന്തായി ഒന്നിന് ഒന്നിനെ കാണാൻ വയ്യ. അത് തന്നെ - പട്ടിയുടെ സ്വാഭാവം.  പിന്നെ  ഞാൻ വളരെ തിരക്കിലാണ് . ഇപ്പോൾ താനേ ചുക്കില്ലാത്ത കഷായം പോലെ ഞാനില്ലാത്ത സംഘടനകൾ ഇല്ല.പരസ്യമായും രഹസ്യമായും പല സംഘടനകളിലും ഞാൻ പ്രവർത്തിക്കുന്നുണ്ട് . ആൾക്കാരെ വെറുപ്പിക്കണ്ടാ എന്ന് വിചാരിച്ച് എല്ലാത്തിലും കേറും അതുകൊണ്ടു ഗുണമുണ്ടു. റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നാന്നായി പോകുന്നു 
A Reader 2017-11-03 09:07:43
It is very sad to see that there is no representation from a malayalee who was selling 'chai and parippuvada' at the time when Aldrin & Armstrong went to moon. Common friends, let us be fair not to discriminate against an unsung group of Malayalee brothers of another planet. We need a lot more associations like this to unite the world malayalees.... Congratulations!!!!!!!!!!!!!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക