Image

പത്തനംതിട്ട ജില്ലയ്ക്ക് ഇന്ന് 35 വയസ്

അനില്‍ കെ പെണ്ണുക്കര Published on 31 October, 2017
പത്തനംതിട്ട ജില്ലയ്ക്ക് ഇന്ന് 35 വയസ്
പറയാന്‍ ഒരുപിടിയുള്ള ജില്ലയാണ് പത്തനംതിട്ട ജില്ല. കലയും സംസ്കാരവും മതവും ഇഴുകിച്ചേര്‍ന്ന മണ്ണ്, അയ്യപ്പന്‍െറ നാടായ ശബരിമല ഉള്‍ക്കൊള്ളുന്ന ജില്ല , ആറന്മുള കണ്ണാടിയുടെയും മരാമണ്‍ കണ്‍വെന്‍ഷന്‍െറയും നാട്.വിശേഷണങ്ങളുടെയും പട്ടിക നീളുകയാണ്. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലകളില്‍ ഒന്നായ പത്തനംതിട്ട 1982 നവംബര്‍ ഒന്നിനാണ് രൂപവത്കൃതമായത്.

രാഷ്ട്രീയ ചരിത്രം
....................................
കേരളത്തില്‍ കെ.കരുണാകരന്‍ എന്ന രാഷ്ട്രീയ പ്രതിഭാസത്തിന് ആദ്യമായി മുഖ്യമന്ത്രിയാവാന്‍ പിന്തുണ നല്‍കിയതിന് പകരം കെ.കെ നായര്‍ എന്ന വ്യക്തിത്വത്തിന് ലഭിച്ചതാണ് പത്തനംതിട്ട ജില്ല .

1980 ല്‍ എ കെ അആന്റണിയും കെ എം മാണിയും സി പി എമ്മില്‍ ചേര്‍ന്ന് ഇടത് മന്ത്രിസഭ രൂപീകരിച്ച കാലയളവില്‍ കെ കെ നായര്‍ പത്തനം തിട്ടയില്‍ നിന്നും ഇരു മുന്നണികളെയും തോല്‍പ്പിച്ച സ്വതന്ത്ര അംഗമായി കേരളം നിയമസഭയില്‍ ഉണ്ടായിരുന്നു 1982 ല്‍ ഈ കെ നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന മന്ത്രിസഭയ്ക്ക് ഇ കെ ആന്റണിയുടെ കോണ്‍ഗ്രസ്സ് യു വും മാണി ഗ്രൂപ്പ്പും പിന്തുണ പിന്‍വലിച്ചതോടെ മന്ത്രി സഭ നിലം പൊത്തി.തുടര്‍ന്ന് കെ കരുണാകരന്റെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കാന്‍ കരുക്കള്‍ നീക്കി .നിയമസഭയില്‍ ബലാബലം വന്നു സ്പീക്കര്‍ എ സി ജോസ് കാസ്റ്റിംഗ് വോട്ട് ചെയ്താലും അംഗസംഖ്യ 70 70മാത്രം.ഈ സമയത്തു എല്ലാ കണ്ണുകളും പത്തനം തിട്ടയിലെ സ്വതന്ത്ര അംഗം കെ കെ നായരിലേക്കായി .കെ കെ നായക്ക് ഒരു ഡിമാന്റേ ഉണ്ടായിരുന്നുള്ളു.പത്തനംതിട്ടയ്ക്ക് ജില്ലാ വേണം.പത്തനം തിട്ടയ്ക്ക് ജില്ലാ നല്‍കാമെന്ന് കെ.കരുണാകരന്‍ ഗുരുവായൂരപ്പനെ കൊണ്ട് ആണയിട്ടു.കരുണാകര മന്ത്രിസഭ കെ കെ നായരുടെ വോട്ടുകൊണ്ട് വിശ്വാസ വോട്ടു നേടി .കെ കരുണാകരന്‍ മുഖ്യമന്ത്രിയായി.കെ കരുണാകരനെ വാക്കുപാലിച്ചു.1982 ല്‍ പത്തനം തിട്ടയെ ജില്ലയായി പ്രഖ്യാപിച്ചു 2006 വരെ കെ കെ നായര്‍ എം എല്‍ എ ആയി തുടര്‍ന്നു
.2006 ല്‍ ഡി.സി.സി പ്രസിഡന്റ് കെ ശിവദാസന്‍ നായരെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിനെ തുടര്‍ന്ന് കെ.കെ നായര്‍ സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടു
എന്നാല്‍ ജില്ലയുടെ ശില്പിയായ കെ കെ നായര്‍ക്ക് ഉചിതമായ സ്മാരകം ഇല്ല എന്ന പരാതി ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ ജില്ലയുടെ ശില്‍പിയായ കെ.കെ നായര്‍ക്ക് പത്തനംതിട്ടയില്‍ ഇതാദ്യമായി സ്മാരകമുയര്‍ന്നു.പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിന്റെ പേര് കെ.കെ നായര്‍ സ്‌റ്റേഡിയമെന്നാക്കി മാറ്റി.

ചരിത്രം
................
നദിയുടെ കരയിലുള്ള പത്ത് വീടുകളുടെ കൂട്ടം എന്നതാണ് പത്തനംതിട്ട എന്ന വാക്കിന്‍െറ അര്‍ഥം. പത്തനം,തിട്ട എന്നീ രണ്ട് വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് ഈ പേര് ഇട്ടത്. പുരാതനകാലത്ത് വിവിധ ജാതിയില്‍പ്പെട്ട പത്ത് ജനവിഭാഗക്കാര്‍ താമസിച്ചിരുന്ന ജനപദം എന്ന അര്‍ത്ഥത്തില്‍ “പത്ത് ഇനം തിട്ട” എന്ന് ഇവിടം വിളിക്കപ്പെട്ടിരുന്നുവെന്നും പിന്നീടത് ലോപിച്ച് പത്തനംതിട്ട എന്ന സ്ഥലനാമമായി മാറിയെന്നുമൊരു അഭിപ്രായം കേള്‍ക്കുന്നുണ്ട്. ധര്‍മ്മരാജാവിന്റെ കാലത്ത് തിരുവിതാംകൂറിലേക്ക് ആവശ്യമുള്ള ചരക്കുകള്‍ എത്തിച്ചുകൊടുത്തിരുന്ന പ്രമുഖനായൊരു പത്താന്‍ വ്യാപാരി ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിനും അനുയായികള്‍ക്കും താമസിക്കുന്നതിനായി രാജാവിന്റെ അനുമതിയോടെ ഈ പ്രദേശത്ത് കുറച്ചു സ്ഥലം ചുറ്റുമതില്‍ കെട്ടി മറച്ചുനല്‍കിയെന്നും, അങ്ങനെ ഈ സ്ഥലം ആദ്യമൊക്കെ “പഠാണിതിട്ട” എന്ന് വിളിക്കപ്പെട്ടുവെന്നും, പില്‍ക്കാലത്ത് അത് പത്തനംതിട്ട എന്ന് ശബ്ദഭേദം വന്നുവെന്നും മറ്റൊരഭിപ്രായവും കേള്‍ക്കുന്നുണ്ട്. നദിയുടെ തിട്ട(കര)യില്‍ നിരനിരയായി മനോഹരമായ പത്തനങ്ങള്‍ (ഭവനങ്ങള്‍ ) ഉണ്ടായിരുന്ന നാടാണ് പത്തനംതിട്ട എന്ന് വിളിക്കപ്പെട്ടതെന്ന് പ്രബലമായ മൂന്നാമതൊരഭിപ്രായവും കേള്‍ക്കുന്നുണ്ട്.

ആചാര്യ ചൂഢാമണിയുടെ കര്‍ത്താവായ ശക്തിഭദ്രനാല്‍ സ്ഥാപിതമായതാണ് കൊടുത്തറ സുബ്രഹ്മണ്യക്ഷേത്രം എന്നൊരു ഐതിഹ്യവും നിലവിലുണ്ട്. ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, ആധുനികരീതിയില്‍ പണിതീര്‍ത്തിട്ടുള്ള മുത്താരമ്മന്‍ കോവില്‍, 500ല്‍ പരം വര്‍ഷത്തെ പഴക്കമുള്ള കരിമ്പാനയ്ക്കല്‍ ദേവീക്ഷേത്രം, കരുമ്പനാക്കുഴി ശിവക്ഷേത്രം എന്നിവയാണ് മറ്റ് പുരാതന ഹൈന്ദവ ആരാധനാലയങ്ങള്‍. 700 വര്‍ഷത്തെ പഴക്കമുള്ള പത്തനംതിട്ട ജുമാ മസ്ജിദിലെ ചന്ദനക്കുടം അതിപ്രസിദ്ധവും നാനാജാതി മതസ്ഥര്‍ പങ്കെടുക്കുന്നതുമായ ഉത്സവമാണ്. വലഞ്ചുഴി പാറല്‍ , കുലശേഖരപതി എന്നിവയാണ് മറ്റ് പ്രമുഖ മുസ്ലീം പള്ളികള്‍. മാക്കാംകുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ 1854ല്‍ സ്ഥാപിതമായതാണെന്ന് പറയപ്പെടുന്നു. മുനിസിപ്പാലിറ്റിയിലെ ആദ്യത്തെ കത്തോലിക്കാപള്ളിയാണ് നന്നൂവക്കാട് പീറ്റേഴ്‌സ് കത്തോലിക്കാ പള്ളി. കൂടാതെ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി, നന്നുവക്കാട് എന്നിവയുള്‍പ്പെടെ നിരവധി െ്രെകസ്തവ ആരാധനാലയങ്ങള്‍ വേറെയുമുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള നിരവധി പ്രമുഖവ്യക്തികള്‍ ഈ പ്രദേശത്തു നിന്നുണ്ടായിട്ടുണ്ട്. തടികില്‍ രാഘവന്‍പിള്ള, കിഴക്കേടത്ത് ഐ.ഇടിക്കുള, കല്ലിടുക്കില്‍ കുട്ടന്‍ നായര്‍, വയലാ ഇടിക്കുള, തോമസ് മാത്യു വക്കീല്‍, ചാലുപറമ്പിന്‍ ഏബ്രഹാം, കണ്ണന്‍പാറ എന്‍ നാരായണന്‍, ഡേവിഡ് എം.ഇട്ടി, അഡ്വ. എന്‍ ജി ചാക്കോ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തുനിന്നുള്ള മറ്റ് പ്രമുഖ സ്വാതന്ത്ര്യസമരസേനാനികള്‍. ഗവ.യു.പി.സ്കൂള്‍ ആയിരുന്നു പത്തനംതിട്ടയിലെ ആദ്യത്തെ വിദ്യാലയം. പത്തനംതിട്ടയിലെ ആദ്യത്തെ ഹൈസ്കൂളായ കതോലിക്കേറ്റ് ഹൈസ്കൂള്‍ 1931ല്‍ സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തെ ആദ്യകാലം മുതലേയുള്ള സുപ്രധാന ഗതാഗത പാതകളാണ് ടി.കെ റോഡ്, പുനലൂര്‍ മൂവാറ്റുപുഴ റോഡ് എന്നിവ. പുരാതനകാലം മുതല്‍ തന്നെ ഒരു വാണിജ്യകേന്ദ്രമെന്ന പ്രശസ്തി പത്തനംതിട്ടയ്ക്കുണ്ടായിരുന്നു. മലഞ്ചരക്കുകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ പത്തനംതിട്ടയില്‍ നിന്നും അച്ചന്‍കോവിലാറ്റിലൂടെ ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ എത്തിച്ചിരുന്നു. വാണിജ്യകേന്ദ്രം പില്‍ക്കാലത്തൊരു ഉപ്പു പണ്ടകശാല മാത്രമായി ഒതുങ്ങി.

‘പില്‍ഗ്രിം കാപ്പിറ്റല്‍ ഓഫ് കേരള’
...............................................................
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരമാണ് പത്തനംതിട്ട ഇന്ന്. എല്ലാവര്‍ഷവും ലക്ഷകണക്കിന് തീര്‍ഥാടകര്‍ എത്തുന്ന ശബരിമല ഉള്‍ക്കൊള്ളുന്ന സ്ഥലമായതിനാല്‍ ‘പില്‍ഗ്രിം കാപ്പിറ്റല്‍ ഓഫ് കേരള’ എന്നും പത്തനംതിട്ടക്ക് പേരുണ്ട്.

കേരളത്തിന്‍െറ കലാഭൂപടത്തില്‍ സവിശേഷ സ്ഥാനമുള്ള പടയണി ഉല്‍സവം നടക്കുന്ന കടമ്മനിട്ട ദേവിക്ഷേത്രം, വാസ്തുവിദ്യയുടെയും മ്യൂറല്‍ പെയിന്‍റിംഗുകളുടെയും സംരക്ഷണാര്‍ഥം രൂപവത്കരിച്ച വാസ്തുവിദ്യാ ഗുരുകുലം എന്നിവയും മലയോരജില്ലയെ സന്ദര്‍ശകരുടെ പ്രിയ കേന്ദ്രമാക്കുന്നു. ആറന്‍മുള കണ്ണാടിയാണ് ജില്ലയുടെ മറ്റൊരു ‘എക്‌സ്ക്‌ളൂസീവ്’ വിഭവം. ആറന്മുളയിലെ ചില പരമ്പരാഗത ശില്‍പ്പികള്‍ക്ക് മാത്രം നിര്‍മാണരഹസ്യം അറിയാവുന്ന ആറന്‍മുള കണ്ണാടി വാങ്ങുന്നതിനും പണി ശാലകള്‍ കാണുന്നതിനും നിരവധി പേര്‍ ആറന്‍മുളയില്‍ എത്താറുണ്ട്. തിരുവല്ല ശ്രീ വല്ലഭക്ഷേത്രം, കൊടുമണ്ണിലെ ചിലന്തിയമ്പലം, കവിയൂര്‍ മഹാദേവക്ഷേത്രം എന്നീ പ്രശസ്ത അമ്പലങ്ങളും ജില്ലയിലുണ്ട്. ഹൈന്ദവവിശ്വാസികളുടെ വാര്‍ഷിക കൂട്ടായ്മയായ ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്തും പ്രശസ്തമാണ്. െ്രെകസ്തവ വിശ്വാസികളുടെ പുണ്യകേന്ദ്രമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് കീഴിലുള്ള പരുമലപള്ളി. പാലിയക്കരപള്ളിയും െ്രെകസ്തവര്‍ക്ക് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. കൂടാതെ മാരാമണ്ണിലാണ് െ്രെകസ്തവരുടെ വാര്‍ഷിക കൂട്ടായ്മയായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കാറ്.അടൂരിലെ വേലുതമ്പി ദളവയുടെ പ്രതിമയും പ്രശസ്തമാണ്. ആറന്മുള ഉത്രട്ടാതി വള്ളംകളി ഉള്‍പ്പെടെ പ്രസിദ്ധിയാര്‍ജിച്ച നിരവധി വള്ളംകളികളുടെയും നാടാണ് പത്തനംതിട്ട.

ഒരു പുതിയ കേരളപ്പിറവികൂടി കടന്നുവരുമ്പോള്‍ രാഷ്ട്രീയ ചരിത്രത്തിലെ വിശ്വാസ്യതയ്ക്കു പകരമായി ലഭിച്ച ഒരു ജില്ല എന്ന പേരും കൂടി പത്തനം തിട്ടയ്ക്കുണ്ട് .
പത്തനംതിട്ട ജില്ലയ്ക്ക് ഇന്ന് 35 വയസ്
Join WhatsApp News
Ponmelil Abraham 2017-11-01 07:45:48
Happy birthday, Pathenamthitta District.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക