Image

ജഗതി ശ്രീകുമാറിന് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു

Published on 10 March, 2012
ജഗതി ശ്രീകുമാറിന് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു
കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് നടന്‍ ജഗതി ശ്രീകുമാറിന് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
 
അദ്ദേഹം സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും നെഞ്ചിനുമാണ് സാരമായി പരിക്കേറ്റത്.
ഡ്രൈവര്‍ അനില്‍കുമാറിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

പുലര്‍ച്ചെ 4-50ഓടെയാണ് അപകടമുണ്ടായത്. എം.പദ്മകുമാറിന്റെ തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നും ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിന്റെ കുടകിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോവുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക