Image

പിറവത്ത് പിഡിപി മനഃസാക്ഷി വോട്ട് ചെയ്യും

Published on 09 March, 2012
പിറവത്ത് പിഡിപി മനഃസാക്ഷി വോട്ട് ചെയ്യും
കൊച്ചി: പിറവം ഉപതിരഞ്ഞെടുപ്പില്‍ പിഡിപി മനഃസാക്ഷിവോട്ട് ചെയ്യും. കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ നിര്‍ദേശപ്രകാരമാണ് മനഃസാക്ഷിവോട്ട് രേഖപ്പെടുത്തുന്നതെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജയിലില്‍ മഅദനിയെ സന്ദര്‍ശിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കൈയിലാണ് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തീരുമാനം വ്യക്തമാക്കിയ കത്ത് ചെയര്‍മാന്‍ നല്‍കിയത്. തുടര്‍ന്ന് എറണാകുളത്ത് നടന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ ചെയര്‍മാന്റെ തീരുമാനം ചര്‍ച്ചചെയ്ത് അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിഷ്പക്ഷ നിലപാട് എടുക്കാന്‍ തീരുമാനം. മുഴുവന്‍ പ്രവര്‍ത്തകരും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്നും മഅദനി നിര്‍ദേശിച്ചതായി പൂന്തുറ സിറാജ് വ്യക്തമാക്കി.

ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന മഅദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഏപ്രില്‍ 30ന് കൊല്ലം പീരങ്കി മൈതാനിയില്‍ മനുഷ്യാവകാശ സംരക്ഷണ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സീനിയര്‍ വൈസ് പ്രസിഡന്റ് വര്‍ക്കല രാജ്, വൈസ് ചെയര്‍മാന്‍മാരായ സുബൈര്‍ സെബാഹി, കെ.കെ. വീരന്‍കുട്ടി, സംഘടന ജനറല്‍ സെക്രട്ടറി കൊട്ടാരക്കര സാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റെജീബ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക