Image

കൃഷ്ണ ഭാവങ്ങളുമായി ബിനാ മേനോന്റെ ശ്രീകൃഷ്ണരസ 29 ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി (അനില്‍ കെ പെണ്ണുക്കര )

Published on 26 October, 2017
കൃഷ്ണ ഭാവങ്ങളുമായി ബിനാ മേനോന്റെ ശ്രീകൃഷ്ണരസ  29 ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി (അനില്‍ കെ പെണ്ണുക്കര )
ന്യൂജേഴ്‌സിയിലെ കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഇരുപത്തിയഞ്ചു വര്ഷം പിന്നിടുന്ന ധന്യതയിലാണ്. ഒക്ടോബര്‍ 29 നു സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് NJPAC യില്‍ തുടക്കമിടുന്നു . 

കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ വേദികളില്‍ ചുവടുവയ്ക്കാത്ത കലാപ്രവര്‍ത്തകരില്ല .പ്രശസ്ത നര്‍ത്തകിയും കൊറിയോഗ്രാഫറും ആയ ബീന മേനോന്റെ ഉടമസ്ഥതയില്‍ ഉള്ള കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്സ് അനേകം കഴിവുറ്റ കലാകാരികളെ നൃത്തം അഭ്യസിപ്പിച്ചു മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് സമ്മാനിച്ച ബീനാ മേനോന്‍ കോറിയോഗ്രഫി രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കി വരുന്നു .

ആയിരക്കണക്കിന് ശിഷ്യ സമ്പത്തുള്ള ബിനാ മേനോന്‍ വ്യത്യസ്തങ്ങളായ നൃത്ത ഇനങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു പ്രശംസ നേടിയിട്ടുണ്ട്. സില്‍വര്‍ ജൂബിലി പരിപാടികളോടനുബന്ധിച്ചു ഇത്തവണ ചിട്ടപ്പെടുത്തുന്ന നാട്യ രൂപമാണ് 'ശ്രീകൃഷ്ണ രസ '.

ശരീര ഭാഷ കൊണ്ടും ലാളിത്യമാര്‍ന്ന അവതരണ ശൈലി കൊണ്ടും കാണികളില്‍ കലാസ്വാദനത്തിന്റെ നൂതനമായ തലങ്ങള്‍ സൃഷ്ടിക്കുന്ന ഈ നാട്യ രൂപത്തിനു ഭാഷയുടെയും വേഷത്തിന്റെയും അതിര്‍വരമ്പുകളില്ലെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ശ്രീകൃഷ്ണന്റെ വ്യത്യസ്ത രൂപങ്ങളും ഭാവങ്ങളും ശ്രീകൃഷ്ണ രസയില്‍ അവതരിപ്പിക്കുന്നു. ശ്രീകഷ്ണന്റെ വ്യത്യസ്തങ്ങളായ ഭാവങ്ങളാണ് 'ഓരോ കഥയ്ക്കും ഉള്ളത്. ഓരോ കഥയ്ക്കും ഓരോ ഭാവങ്ങളുണ്ട്. ഒരു ഭാഗത്തു കൃഷ്ണന്റെ ബാലലീലകള്‍ അവതരിപ്പിക്കൂന്നു, കൃഷ്ണനു വേണ്ടി മയില്‍പ്പീലി ശേഖരിക്കന്നത്, തന്റെ വായ് തുറന്ന് യശോധയെ പ്രപഞ്ചം കാണിക്കുന്നത് , ഗോവര്‍ധനം ഉയര്‍ത്തുന്നത്, കാളിയമര്‍ദ്ദനം, ഹോളി ആഘോഷം, രാധാ പ്രണയം, രാസലീല, ദ്രൗപദിയെ അപമാനത്തില്‍ നിന്നും രക്ഷിക്കുന്നത് തുടങ്ങി നിരവധി കൃഷ്ണ ഭാവങ്ങള്‍ കാണികള്‍ക്കു മുന്നില്‍ അവതരിപ്പിക്കപെടുന്നു.

350 ഓളം കുട്ടികള്‍ ആണ് ശ്രീകൃഷ്ണരസയ്ക്കായി അരങ്ങില്‍ എത്തുന്നത്. മലയാളികള്‍ക്ക് സംഗീതത്തിന്റെ പുതു വസന്തം നല്‍കിയ ശ്രീവത്സന്‍ ജെ മേനോന്‍ ആണ് ഈ സംഗീത ശില്പത്തിനു സംഗീതം ഒരുക്കിയത്.

കലാശ്രീ 25 വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്കയിലെ കലാ തല്‍പ്പരായ കുട്ടികളെക്കാള്‍ ഉപരിയായി സന്തോഷിക്കുക അവരുടെ രക്ഷകര്‍ത്താക്കള്‍ ആയിരിക്കും. കാരണം വളരെ ചിട്ടയോടെ ആണ് ഓരോ നൃത്തച്ചുവടും ഇവിടെ കലാ പ്രതിഭകള്‍ക്കായി ബീനാ മേനോന്‍ ഒരുക്കുന്നത് . 
കൃഷ്ണ ഭാവങ്ങളുമായി ബിനാ മേനോന്റെ ശ്രീകൃഷ്ണരസ  29 ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി (അനില്‍ കെ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക