Image

പ്രഭാകരന്‍ കൊല്ലപ്പെട്ട പ്രദേശം ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു

Published on 09 March, 2012
പ്രഭാകരന്‍ കൊല്ലപ്പെട്ട പ്രദേശം ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു
കൊളംബോ: ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിച്ച് എല്‍.ടി.ടി.ഇ. മേധാവി വേലുപ്പിള്ള പ്രഭാകരനെ സൈന്യം വധിച്ച നന്ദികാതല്‍ ചതുപ്പുപ്രദേശം ആദ്യമായി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. എല്‍.ടി.ടി.ഇ.യുടെ ശക്തി കേന്ദ്രങ്ങളിലൊന്നായിരുന്ന മുലൈത്തീവ് ജില്ലയിലാണ് കടലിനോട് ചേര്‍ന്ന് കായലുള്ള ഈ പ്രദേശം.

മേഖലയിലെ അവശേഷിക്കുന്ന കുഴിബോംബുകള്‍കൂടി കണ്ടെത്തി നശിപ്പിച്ച ശേഷമായിരിക്കും ഇവിടെ സാധാരണക്കാര്‍ക്ക് പ്രവേശനം അനുവദിക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രകൃതി സൗന്ദര്യത്താല്‍ അനുഗൃഹീതമായ നന്ദികാതലില്‍വെച്ച് 2009 മെയ് 18 നാണ് വേലുപിള്ള പ്രഭാകരന്‍ ലങ്കന്‍ സേനയുടെ വെടിയേറ്റ് മരിച്ചത്. ഇതോടെ മുപ്പത് പതിറ്റാണ്ടോളം നീണ്ട ആഭ്യന്തരയുദ്ധത്തിനും അവസാനമായി. എല്‍.ടി.ടി.ഇ.യുടെ തകര്‍ച്ചയ്ക്ക്‌ശേഷം രാജ്യത്തും പുറത്തുമുള്ള ഒട്ടേറെ വിനോദസഞ്ചാരികള്‍ തമിഴ്പുലികളുടെ ശക്തി കേന്ദ്രങ്ങളും പ്രഭാകരന്‍ കൊല്ലപ്പെട്ട സ്ഥലവും കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക