Image

10 വര്‍ഷത്തിനുള്ള 12 ശാഖകള്‍; ശാന്തിഗ്രാം വെല്‍നസ് കേരളയുടെ പുതിയ ശാഖ ലിവിംഗ്സ്റ്റണില്‍ (ഫ്രാന്‍സിസ് തടത്തില്‍)

ഫ്രാന്‍സിസ് തടത്തില്‍ Published on 25 October, 2017
10 വര്‍ഷത്തിനുള്ള 12 ശാഖകള്‍; ശാന്തിഗ്രാം വെല്‍നസ്  കേരളയുടെ പുതിയ  ശാഖ  ലിവിംഗ്സ്റ്റണില്‍ (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്സി: തിരുവനന്തപുരത്തെ ശാന്തിഗിരി ആശ്രമത്തിലെ ഗുരു തന്റെ ശിഷ്യയായ അംബികയെ അരുകില്‍ വിളിച്ച് ഒരു നിലവിളക്ക് തെളിയിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു. 'അംബികേ, നീ ഈ ദീപവുമായി പോവുക, ലോകം മുഴവന്‍ പോയി ഈ ദീപം പരത്തുന്ന പ്രകാശം വഴി നിന്നിലുടെ ആയുര്‍വേദ ചികിത്സയുടെ മഹിമ പടരട്ടെ.' വേദത്തില്‍ നിന്നു ഉരുത്തിരിഞ്ഞ ഈ ചികിത്സാവിധി ലോകമെമ്പാടുമുള്ള മനുഷ്യരുടെ രോഗങ്ങളുടെ പ്രതിവിധിയായി തീരുമെന്ന് ഗുരു അന്ന് അംബികയോട് പറഞ്ഞു.

തിരുവന്തപുരത്തെ ശാന്തിഗിരി ആശ്രമത്തിലെ ആത്മീയഗുരുവും അദ്ധ്യാത്മികതയിലൂടെയുള്ള മാനസിക ശാരീരിക സൗഖ്യദായകനുമായ നവജ്യോതി കരുണാകര ഗുരുവിന്റെ അരുമ ശിഷ്യയായിരുന്നു ആ മിടുമിടുക്കി. പാരമ്പര്യ ആയുര്‍വേദ ചികിത്സകരായിരുന്ന മുത്തച്ഛന്‍ -അച്ഛന്‍മാരില്‍ നിന്നു നന്നേ ചെറുപ്പത്തില്‍ തന്നെ അംബിക ആയുര്‍വേദ- പാരമ്പര്യ ചികിത്സ സിദ്ധി സ്വായത്തമാക്കിയിരുന്നു. തുടര്‍ന്ന് ഗുരു സന്നിധിയിലെ സഹവാസവും വിവിധ holiistic ചികിത്സ രീതികളായ ആയുര്‍വേദ, സിദ്ധ വൈദ്യം, പ്രകൃതി ചികിത്സ, ഹോമിയോപ്പതി യോഗ തുടങ്ങിയ വിവിധ മേഖലകളില്‍ ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും ഡിപ്ലോമകളും അംബികയെ ലോകോത്തര നിലവാരമുള്ള ചികിത്സികയാക്കി മാറ്റി.
ഗുരുവിന്റെ അന്നത്തെ പ്രവചനം അണുവിട തെറ്റിയില്ല. കേരളത്തിന്റെ തലസ്ഥാനമായ അനന്തപുരിയില്‍ നിന്നു പ്രകാശം തെളിഞ്ഞ ദീപം ഇന്ദ്രപ്രസ്ഥത്തില്‍ എത്തി ആയുര്‍വേദത്തിന്റെ പ്രസക്തി വാനോളമുയര്‍ത്തിയശേഷം ഇംഗ്ലണ്ടിലും യൂറോപ്പിലുമൊക്കെ പോയി എത്തേണ്ടിടത്ത് എത്തിച്ചേര്‍ന്നു.

പത്തുവര്‍ഷം മുമ്പ് അമേരിക്കയിലെത്തിയ ആ ദീപം ന്യൂജേഴ്സിയിലെ എഡിസണിലെ ആദ്യ സെന്ററിലെത്തി പ്രകാശം ചൊരിഞ്ഞ ശേഷം ഇപ്പോള്‍ ഒരു പ്രകാശ ഗോപുരമായി പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. ആയുര്‍വേദത്തിനു ഏറ്റവും വളക്കൂറുള്ളത് അമേരിക്കയാണെന്ന് ഡോ.ഗോപിനാഥന്‍ നായരും ഭാര്യ ഡോ.അംബിക ഗോപിനാഥനും തെളിയിച്ചിരിക്കുകയാണ്. ന്യൂജേഴ്സിയില്‍ ലിവിംഗ്സ്റ്റണില്‍ പന്ത്രണ്ടാമത്തെ സെന്റര്‍ തുടങ്ങിയതോടെ 10 വര്‍ഷത്തിനുള്ളില്‍ പല പ്രതിസന്ധികളെയും വൈതരണികളെയും പിന്തള്ളി വന്‍ നേട്ടം കൈവരിച്ചിരിക്കുകയാണ്. 50 സംസ്ഥാനങ്ങളിലും കുറഞ്ഞത് ഒരു സെന്റര്‍ എ്ന്ന സ്വപ്നം മാത്രം ബാക്കിയെങ്കിലും കൈയെത്തും ദൂരത്താണ്.
ഇന്ത്യക്കാര്‍ ഏറെയുള്ള അമേരിക്കയില്‍ ആയുര്‍വേദത്തെ ഇന്ത്യാക്കാരിലേറെ നെഞ്ചോടുചേര്‍ത്തത് വെള്ളക്കാരും മറ്റു അമേരിക്കക്കാരുമായിരുന്നു. ഹോളിസ്റ്റിക് മെഡിസിന്‍ അല്ലെങ്കില്‍ കോംപ്ലിമെന്റ്റി ആന്‍ഡ് ഓള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ (CAM ) എന്ന അപരനാമത്തില്‍ പ്രശസ്തിയിലേക്കുയര്‍ന്ന ഈ ചികിത്സാ സമ്പ്രാദയത്തെ അമേരിക്കന്‍ ഗവണ്‍മെന്റ് പ്രധാന ചികിത്സാ ശ്രേണിയിലേക്ക് ഉയര്‍ത്തുന്നകാലം വിദൂരമല്ലാതായി. അങ്ങനെ സംഭവിച്ചാല്‍ അംബികയ്ക്ക് ഗുരുവില്‍ നിന്നും ലഭിച്ച ആ നിലവിളക്കിലെ പ്രകാശം ലോകമെങ്ങും പടര്‍ന്നുപന്തലിക്കുന്ന പ്രകാശ ഗോപുരമായി മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഏതാണ്ട് 10 വര്‍ഷം മുമ്പാണ് ഡോ.അംബിക ഗോപിനാഥിന്റെ ഭര്‍ത്താവ് ഡോ.ഗോപിനാഥന്‍ നായര്‍ അംബികയുടെ സ്വപ്നത്തിന്റെ ഭാണ്ഡവുംപേറി അമേരിക്കയിലെത്തുന്നത്. അമേരിക്കയില്‍ എത്തുന്ന ഏതൊരാളെപ്പോലെയും നടുക്കടലില്‍ അകപ്പെട്ടവനെപ്പോലെ ഏറെക്കാലം ലക്ഷ്യമില്ലാതെ അലഞ്ഞു. വലിയൊരു മുതല്‍ മുടക്കുമായി വര്‍ക്ക് വിസയില്‍ 12 പേരെ കൊണ്ടുവന്ന് അവര്‍ക്ക് താമസവും ശമ്പളവും നല്‍കി ഒരു സെന്റര്‍ തുടങ്ങാന്‍ ഒരുപാട് നെട്ടോട്ടമോടി. പലരുടെയും സഹായം തേടി ഒരുപാട് അലഞ്ഞ് നിസഹായനായ അദ്ദേഹം എല്ലാം വലിച്ചെറിഞ്ഞ് തിരിച്ചു പോയെങ്കിലോ എന്നു വിചാരിച്ചു. നിരാശനായ അദ്ദേഹം താന്‍ കൊണ്ടുവന്ന ചികിത്സാ സാമഗ്രികളും മറ്റും ഹഡ്സണ്‍ നദിയില്‍ വലിച്ചെറിഞ്ഞ് തിരിച്ചു മടങ്ങാനൊരുങ്ങി. താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും യാതനകളും ഒന്നും ഡല്‍ഹിയിലുള്ള ഭാര്യ അംബികയെ അറിയിച്ചിരുന്നില്ല. ഒരു ദിവസം അംബികയുടെ ഫോണ്‍വന്നു. ഗോപിയേട്ടാ ഞാന്‍ വരികയാണ് അമേരിക്കയിലേക്ക്. ഒറ്റക്ക് എന്തിനാ കഷ്ടപ്പെടുന്നത്. ഗോപിനാഥന്‍ നായര്‍ ഞെട്ടിപ്പോയി. ഭാര്യയെ വരുത്താതിരിക്കാന്‍ കഴിവതും ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ഡോ.അംബിക അമേരിക്കയിലെത്തും മുമ്പ് ന്യൂജേഴ്സിയിലെ എഡിസണില്‍ ഒരു സെന്റര്‍ തുടങ്ങാന്‍ ഒരു ഓഫീസ് സ്വീറ്റ് ലഭിച്ചു. ലളിതമായ രീതിയില്‍ ഒരു തുടക്കം. ഗുരുവിന്റെ പ്രവചനമാണ്. നടക്കാതിരിക്കില്ല എന്ന് അംബികക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. പിന്നെയായിരുന്നു ഉയര്‍ത്തെഴുന്നേല്‍പ്പ്. ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ ഫിനിക്സ് പക്ഷിയെപ്പോലെ.

എഡിസണില്‍ തുടങ്ങി അവിടെത്തന്നെ മറ്റൊരു സെന്റര്‍ കൂടിയായി. പിന്നീടാ ദീപം പടരുവാന്‍ തുടങ്ങി. ഇപ്പോള്‍ അഞ്ചു സംസ്ഥാനങ്ങളിലായി 12 സെന്ററുകള്‍. ഇനിയിതു കത്തിക്കയറും ഡോ. ഗോപിനാഥന്‍ നായര്‍ക്കാണ് അംബികയേക്കാള്‍ ഇപ്പോള്‍ ശുഭാപ്തി വിശ്വാസം. പ്രവചനം ഗുരുവിന്റേതായതിനാല്‍ അദ്ദേഹം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഒന്നു വീതമെങ്കിലും അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും സെന്ററുകള്‍ തുടങ്ങണം. അഞ്ചു സംസ്ഥാനങ്ങളിലായി 12 സെന്ററുകള്‍ തുടങ്ങാമെങ്കില്‍ 50 സംസ്ഥാനങ്ങളിലുള്ള സാന്നിദ്ധ്യം വിദൂരമല്ല. 12-ാമത്തെ സെന്റര്‍ ന്യൂജേഴ്സിയിലെ ലിവിംഗ്സ്റ്റണില്‍ 22 ഓള്‍ഡ് ഷോര്‍ട്ട് ഹില്‍സ് റോഡ് (22 old Short hills Road) ലുള്ള മെഡിക്കല്‍ ഓഫീസ് ബില്‍ഡിംഗിലെ താഴത്തെ നിലയിലുള്ള നൂറ്റി ആറാം നമ്പര്‍(106) സ്വീറ്റിലാണ്. സെന്റ് ബര്‍ണബാസ് മെഡിക്കല്‍ സെന്ററിനു സമീപമുള്ള ഈ മെഡിക്കല്‍ പ്രഫഷണല്‍ ബില്‍ഡിംഗില്‍ ഭൂരിഭാഗവും ഈ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പ്രാക്ടീസ് ഓഫീസുകളാണുള്ളത്. ആയുര്‍വേദ സെന്ററില്‍ നിന്നുള്ള പ്രത്യേക സുഗന്ധം പരക്കുന്നതിനാല്‍ ആ ബില്‍ഡിംഗിലുള്ള ഡോക്ടര്‍മാരും ഈ പുതിയ പ്രാക്ടീസിനെക്കുറിച്ചറിയാനും രോഗികളെ റഫര്‍ ചെയ്യാനും തുടങ്ങിക്കഴിഞ്ഞു.

നിലവില്‍ ന്യൂജേഴ്സിയില്‍ ലിവിംഗ്സ്റ്റണ്‍, നോര്‍ത്ത് ബേണ്‍സ്വിക്ക്, എന്നിവിടങ്ങളില്‍ ഒന്നു വീതവും എഡിസണില്‍ രണ്ടും ന്യൂയോര്‍ക്കില്‍ ഫോറസ്റ്റ് ഹില്‍, ന്യൂബെര്‍ഗ് , വൈറ്റ് പ്ലെയിന്‍സ് എന്നിവടങ്ങളിലും ടെക്സാസില്‍ ഹ്യൂസ്റ്റണ്‍, ഡാളസ് എന്നിവടങ്ങളിലും ഇല്ലനോയിസില്‍ ചിക്കാഗോ, നേപ്പര്‍വില്‍ എന്നിവടങ്ങളിലും വിസ്‌കോണ്‍സിനില്‍ ന്യൂ ബര്‍ലിനിലുമാണ് ശാന്തിഗ്രാമിനു സെന്ററുകളുള്ളത്. അടുത്ത വര്‍ഷം നിരവധി സ്ഥലങ്ങളില്‍ സെന്ററുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും ഡോ. ഗോപിനാഥന്‍ നായര്‍ പറഞ്ഞു. ഇതു കൂടാതെ, സെന്ററുകള്‍ ഇല്ലാത്ത മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികള്‍ക്കായി എഡിസണിലുള്ള സെന്ററില്‍ ഔട്ട് പേഷ്യന്റ് രോഗികള്‍ക്കായി ഡിസ്‌കൗണ്ട് നിരക്കില്‍ താമസ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

ഡല്‍ഹിയിലായിരിക്കുമ്പോള്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ സ്വകാര്യ ഡോക്ടര്‍ കൂടി ആയിരുന്ന ഡോ.അംബിക ഡല്‍ഹിയിലെ പല പ്രമുഖ വ്യക്തികളെയും ചിക്ത്സിച്ചു ഭേദമാക്കിയിട്ടുണ്ട്. മരിക്കുന്നതിനു മുമ്പ് വരെ എന്ത് അസുഖം വന്നാലും കെ.ആര്‍.നാരായണന്‍ ആദ്യം കണ്‍സള്‍ട്ട് ചെയ്തിരുന്നത് ഡോ.അംബികയെയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയെയും അവര്‍ ചികിത്സിച്ചിരുന്നു. 

അമേരിക്കയില്‍ ബറാക്ക് ഒബാമ പ്രസിഡന്റ് ആയപ്പോള്‍ അദ്ദേഹം നല്‍കിയ വിരുന്നില്‍ അമേരിക്കിയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് ഡോ.അംബികയ്ക്ക ക്ഷണം ലഭിച്ചിരുന്നു. ഇന്ന് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍ പ്രത്യേകിച്ച് മലയാളികളുടെ ഇടയില്‍ അവിഭാജ്യമായ ഒരു പ്രാതിനിധ്യമായി മാറിയിരിക്കുകയാണ് ഈ ദമ്പതികള്‍. 

ആയുര്‍വേദത്തില്‍ അഗാധമായ അറിവുള്ള ഡോ.ഗോപിനാഥന്‍നായര്‍ ഒരു മികച്ച മാനേജ്മന്റ് വിദഗ്ദ്ദനാണ്. ഓള്‍ ഇന്ത്യ മാനേജ്മന്റ് അസോസിയേഷന്‍, ഡല്‍ഹി മാനേജ്‌മെന്റ് അസോസിയേഷന്‍ തുടങ്ങിയവകളുടെ ആജീവനാന്ത അംഗമായ അദ്ദേഹം ഡല്‍ഹിയിലെ നിരവധി വ്യവസായ സ്ഥപനങ്ങളില്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ആയുര്‍വേദത്തിന്റെ ഖ്യാദി ലോകമെങ്ങും എത്തിക്കുന്നതിനായി ഡല്‍ഹിയിലെ ഒരു പ്രമുഖ ഐ ടി കമ്പനിയിലെ ഏറ്റവും മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളില്‍ ഒരാളായിരുന്ന അദ്ദേഹം തല്‍സ്ഥാനം രാജി വെക്കുകയായിരുന്നു, ഇന്ത്യക്കു പുറത്തു പ്രത്യേകിച്ച് യൂകെ, യുഎസ്എ എന്നിവിടങ്ങളില്‍ ആയുര്‍വേദത്തിന്റെ പ്രശസ്തി ഉയര്‍ത്തിയതില്‍ പ്രത്യേക പങ്കു വഹിച്ചതിനു നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആയുര്‍വേദത്തിന്റെ ഖ്യാതി പ്രചരിപ്പിച്ചതിന് അമേരിക്കയില്‍ നിന്നും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മികച്ച പ്രകര്‍ത്തന മികവാണ് ശാന്തിഗ്രാം വെല്‍നെസ്സ് കേരളയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍.

കാന്‍സര്‍, ഹൈപ്പര്‍ടെന്‍ഷന്‍, ഡയബറ്റിക്, ബ്രോങ്കൈറ്റിസ്, അസ്തമ, കരള്‍, വൃക്ക രോഗങ്ങള്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ടവരെപ്പോലും ചികിത്സിച്ചു ഭേദമാക്കിയിട്ടുള്ള ഡോ.അംബിക ശാന്തിഗ്രാമിന്റെ എല്ലാ സെന്ററുകളിലും കണ്‍സള്‍ട്ടന്റായി എത്തിച്ചേരാറുണ്ട്. എഡിസണിലെ സെന്ററുകളിലാണ് പ്രധാന പ്രാക്ടീസ്. എല്ലാ സെന്ററുകളിലും കുറഞ്ഞത് എല്ലാ യോഗ്യതകളുമുള്ള ഓരോ ആയുര്‍വേദ ഡോക്ടര്‍മാരും തിരുമല്‍ വിഗദ്ധരും മറ്റു തെറാപ്പിസ്റ്റുകളുമുണ്ട്. സ്ത്രീകളായ തിരുമ്മല്‍ വിദഗ്ദരും എല്ലാ സെന്ററുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

അലോപ്പതി ഡോക്ടര്‍മാരുടെയോ ഫിസിയോ തെറാപ്പിസ്റ്റുകളുടെയോ ശിപാര്‍ശ(Recommendation) ലഭിച്ചാല്‍ ഇന്‍ഷ്വറന്‍സ്  ലഭിക്കും. ഹോലിസ്റ്റിക് മെഡിസിന്‍ അല്ലെങ്കില്‍ കോംപ്ലിമെന്റ്റി ആന്‍ഡ് ഓള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ (CAM ) തെറാപ്പി എന്ന് സ്‌ക്രിപിറ്റില്‍ എഴുതി റഫര്‍ ചെയ്യുകയാണെങ്കില്‍ ശാന്തിഗ്രാം കേരള വെല്‍നെസിന്റെ തന്നെ പ്രതിനിധികള്‍ ഇന്‍ഷൂറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി കൊടുക്കുന്നതാണ്. അടുത്തിടെയാണ് അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ മേഖല ആയുര്‍വേദ-പഞ്ചകര്‍മ്മ ചികിത്സകളെയും ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ കൊണ്ടു വന്നത്. ഇതോടെ ഉഴിച്ചില്‍, തിരുമ്മല്‍, നസ്യം, ധാര തുടങ്ങിയ ചികിത്സകള്‍ക്കായി നാട്ടില്‍ അവധിയെടുത്ത് പോകേണ്ട സ്ഥിതിവിശേഷം മാറും. നാട്ടില്‍ പോയി ചികിത്സിക്കാന്‍ ചെലവാക്കുന്ന വിമാനടിക്കറ്റ്, ചികിത്സാ ചെലവുകള്‍ എന്നിവ തുലനം ചെയ്യുമ്പോള്‍ അമേരിക്കയില്‍ തന്നെ അവധിപോലും എടുക്കാതെ നാട്ടിലേക്കാള്‍ കുറഞ്ഞ ചെലവില്‍ ചികിത്സ നടത്താം.

നിലവില്‍ മലയാളികളേക്കാളേറെ അന്യ സംസ്ഥാനക്കാരും അമേരിക്കക്കാരുമാണ് ആയുര്‍വേദ-പഞ്ചകര്‍മ്മ ചികിത്സയ്ക്കായി എത്തുന്നത്. ഇന്ത്യയിലെ ഏതു ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളെപ്പോലും വെല്ലുന്ന സൗകര്യങ്ങളാണ് ഈ സെന്ററുകളിലുള്ളത്. ഐ.എസ്.ഓ.(ISO) സര്‍ട്ടിഫിക്കേഷന് ഉള്ള സെന്ററുകളില്‍ യഥാര്‍ത്ഥ ആയുര്‍വേദ വിധി പ്രകാരവും കേരള പഞ്ചകര്‍മ്മ ചികിത്സാ വിധി
പ്രകാരവുമുള്ള ചികിത്സകളാണ് ലഭ്യമാക്കുന്നത്. തീരാവ്യഥകള്‍ മൂലം നിത്യരോഗികളായി മാറിയവര്‍ക്ക് ഏറ്റവും ആധുനിക രീതിയില്‍ ഫലസിദ്ധി ഉറപ്പുവരുത്തുന്ന ചികിത്സാ രീതികളാണ് ഇവിടെയുള്ളത്. പുറംവേദന, കഴുത്തുവേദന, തോളിലെ മരവിപ്പ്, കായിക മേഖലകളില്‍ നിന്നുണ്ടാകുന്ന ക്ഷതങ്ങള്‍, സന്ധിവേദന (Arthritis), ഉറങ്ങുമ്പോഴുള്ള ശ്വാസതടങ്ങള്‍, ആസ്തമ, പ്രമേഹം, മാനസിക സംഘര്‍ഷം(Depression), സൈനസൈറ്റീസ്(Sinusitis), മൈഗ്രൈന്‍ തലവേദന(migraine), സൊറിയാസിസ് (Psoriasis), എക്സീമ(Eczema),  നിദ്രാസന    (Insomnia management) തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ സെന്ററുകളിലെ പ്രത്യേകം പരിശീലിക്കപ്പെട്ട ഡോക്ടര്‍മാര്‍, പരിശീലകര്‍, തെറപ്പിസ്റ്റുകള്‍ തുടങ്ങിയവരെ സജ്ജമാക്കിയിട്ടുണ്ട്. ശാന്തിഗ്രാമിന്റെ ഇന്ത്യയിലെ പരിശീലന കളരിയില്‍ പരിശീലിപ്പിക്കപ്പെട്ട ഈ വിദഗ്ധന്‍ ശാന്തീഗ്രാമിന്റെ പ്രത്യേക ഹെല്‍ത്ത് മാനേജ്മെന്റ് പാക്കേജുകളായ സതൗല്യ ചികിത്സ(Obesity management), രസായന ചികിത്സ(Rejuvenation Therapy and management of old age syndrome), മനോഅവസ്ഥാ ചികിത്സ(Stress -depression management), മുഖ-സൗന്ദര്യ ചികിത്സ(Naturalized Facial management), നിദ്രാസന ചികിത്സ(Insomia management) തുടങ്ങിയ നിരവധി അനുബന്ധ ചികിത്സകളും ഇവിടെ ലഭ്യമാണെന്ന് ശാന്തിഗ്രാം കേരള വെല്‍നെസ് പ്രസിഡന്റും സി.ഇ.ഓ.യുമായ ഡോ.ഗോപിനാഥന്‍ നായര്‍ അറിയിച്ചു.

പ്രായാധിക്യം മൂലമുണ്ടാകുന്ന രോഗവ്യഥകള്‍ക്ക് ശാന്തിഗ്രാം നല്‍കുന്ന 'The age-old  Ayurveda medicine' എന്ന ചികിത്സാരീതി രോഗികളുടെ ശരീരവും മനസും ഒരുപോലെ ദൃഢപ്പെടുത്തുകയും അതുവഴി ശരീരത്തിലെ പ്രത്യേകിച്ച് സന്ധികളിലും ഉണ്ടായേക്കാവുന്ന പാകപ്പിഴകളും വേദനകളും നീക്കം ചെയ്യുക വഴി രോഗവിമുക്തനായ ആരോഗ്യമുള്ള ശരീരം നിലനിര്‍ത്താന്‍ കഴിയുമെന്ന് സെന്ററുകളുടെ ചീഫ് കണ്‍സള്‍ട്ടന്റുകൂടിയായ ഡോ.അംബിക ഗോപിനാഥ് പറഞ്ഞു. കൂടാതെ സന്താനോല്‍പ്പാദനശേഷി(infertility) ഇല്ലാത്തവര്‍ക്കും ലൈംഗികപരമായ രോഗങ്ങള്‍(Sex related disease) ഉള്ളവര്‍ക്കും ഫലപ്രദമായ ചികിത്സകള്‍ ഇവിടെ നടത്തി വരുന്നതായും ഡോ.അംബിക പറഞ്ഞു. കൂടാതെ മാനസിക വളര്‍ച്ചയില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും ചികിത്സ നടത്തുന്നുണ്ട്.

ലിവിംഗ്സ്റ്റണിലെ മെഡി ഓഫ് കോംപ്ലസിലുള്ള പുതിയ ഓഫീസ് 22 old short hills Road, Livingston, Newjersey 07039 suite# 106(താഴത്തെ നിലയില്‍).

10 വര്‍ഷത്തിനുള്ള 12 ശാഖകള്‍; ശാന്തിഗ്രാം വെല്‍നസ്  കേരളയുടെ പുതിയ  ശാഖ  ലിവിംഗ്സ്റ്റണില്‍ (ഫ്രാന്‍സിസ് തടത്തില്‍)10 വര്‍ഷത്തിനുള്ള 12 ശാഖകള്‍; ശാന്തിഗ്രാം വെല്‍നസ്  കേരളയുടെ പുതിയ  ശാഖ  ലിവിംഗ്സ്റ്റണില്‍ (ഫ്രാന്‍സിസ് തടത്തില്‍)10 വര്‍ഷത്തിനുള്ള 12 ശാഖകള്‍; ശാന്തിഗ്രാം വെല്‍നസ്  കേരളയുടെ പുതിയ  ശാഖ  ലിവിംഗ്സ്റ്റണില്‍ (ഫ്രാന്‍സിസ് തടത്തില്‍)10 വര്‍ഷത്തിനുള്ള 12 ശാഖകള്‍; ശാന്തിഗ്രാം വെല്‍നസ്  കേരളയുടെ പുതിയ  ശാഖ  ലിവിംഗ്സ്റ്റണില്‍ (ഫ്രാന്‍സിസ് തടത്തില്‍)10 വര്‍ഷത്തിനുള്ള 12 ശാഖകള്‍; ശാന്തിഗ്രാം വെല്‍നസ്  കേരളയുടെ പുതിയ  ശാഖ  ലിവിംഗ്സ്റ്റണില്‍ (ഫ്രാന്‍സിസ് തടത്തില്‍)10 വര്‍ഷത്തിനുള്ള 12 ശാഖകള്‍; ശാന്തിഗ്രാം വെല്‍നസ്  കേരളയുടെ പുതിയ  ശാഖ  ലിവിംഗ്സ്റ്റണില്‍ (ഫ്രാന്‍സിസ് തടത്തില്‍)10 വര്‍ഷത്തിനുള്ള 12 ശാഖകള്‍; ശാന്തിഗ്രാം വെല്‍നസ്  കേരളയുടെ പുതിയ  ശാഖ  ലിവിംഗ്സ്റ്റണില്‍ (ഫ്രാന്‍സിസ് തടത്തില്‍)10 വര്‍ഷത്തിനുള്ള 12 ശാഖകള്‍; ശാന്തിഗ്രാം വെല്‍നസ്  കേരളയുടെ പുതിയ  ശാഖ  ലിവിംഗ്സ്റ്റണില്‍ (ഫ്രാന്‍സിസ് തടത്തില്‍)10 വര്‍ഷത്തിനുള്ള 12 ശാഖകള്‍; ശാന്തിഗ്രാം വെല്‍നസ്  കേരളയുടെ പുതിയ  ശാഖ  ലിവിംഗ്സ്റ്റണില്‍ (ഫ്രാന്‍സിസ് തടത്തില്‍)10 വര്‍ഷത്തിനുള്ള 12 ശാഖകള്‍; ശാന്തിഗ്രാം വെല്‍നസ്  കേരളയുടെ പുതിയ  ശാഖ  ലിവിംഗ്സ്റ്റണില്‍ (ഫ്രാന്‍സിസ് തടത്തില്‍)10 വര്‍ഷത്തിനുള്ള 12 ശാഖകള്‍; ശാന്തിഗ്രാം വെല്‍നസ്  കേരളയുടെ പുതിയ  ശാഖ  ലിവിംഗ്സ്റ്റണില്‍ (ഫ്രാന്‍സിസ് തടത്തില്‍)10 വര്‍ഷത്തിനുള്ള 12 ശാഖകള്‍; ശാന്തിഗ്രാം വെല്‍നസ്  കേരളയുടെ പുതിയ  ശാഖ  ലിവിംഗ്സ്റ്റണില്‍ (ഫ്രാന്‍സിസ് തടത്തില്‍)10 വര്‍ഷത്തിനുള്ള 12 ശാഖകള്‍; ശാന്തിഗ്രാം വെല്‍നസ്  കേരളയുടെ പുതിയ  ശാഖ  ലിവിംഗ്സ്റ്റണില്‍ (ഫ്രാന്‍സിസ് തടത്തില്‍)10 വര്‍ഷത്തിനുള്ള 12 ശാഖകള്‍; ശാന്തിഗ്രാം വെല്‍നസ്  കേരളയുടെ പുതിയ  ശാഖ  ലിവിംഗ്സ്റ്റണില്‍ (ഫ്രാന്‍സിസ് തടത്തില്‍)10 വര്‍ഷത്തിനുള്ള 12 ശാഖകള്‍; ശാന്തിഗ്രാം വെല്‍നസ്  കേരളയുടെ പുതിയ  ശാഖ  ലിവിംഗ്സ്റ്റണില്‍ (ഫ്രാന്‍സിസ് തടത്തില്‍)10 വര്‍ഷത്തിനുള്ള 12 ശാഖകള്‍; ശാന്തിഗ്രാം വെല്‍നസ്  കേരളയുടെ പുതിയ  ശാഖ  ലിവിംഗ്സ്റ്റണില്‍ (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക