Image

നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

Published on 27 June, 2011
നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്
തിരുവനന്തപുരം: ഡീസല്‍ വില വര്‍ധന സംബന്ധിച്ച അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.  ഡീസല്‍ അധിക നികുതി സംസ്ഥാനം പിന്‍വലിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശദീകരണത്തെ തുടര്‍ന്നാണ്  സ്‌പീക്കര്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചത്.

നക്ഷത്ര ചിഹ്നമിട്ട പട്ടികയില്‍ നിന്ന് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ഒഴിവാക്കിയെന്നാരോപിച്ച് നിയമസഭയില്‍ രാവിലെ ചോദ്യോത്തരവേള തുടങ്ങിയതു മുതല്‍ പ്രതിപക്ഷ ബഹളം ആരംഭിച്ചിരുന്നു. ചോദ്യങ്ങള്‍ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ക്രമപ്രശ്‌നം ഉന്നയിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പതിപക്ഷം ബഹളം. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ്  ക്രമപ്രശ്‌നം ഉന്നയിച്ചിരുന്നത്.

എന്നാല്‍ ചോദ്യോത്തരവേള കഴിഞ്ഞയുടന്‍ ക്രമപ്രശ്‌നം ഉന്നയിക്കാമെന്ന് സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ മറുപടി നല്‍കിയെങ്കിലും ഇതില്‍ തൃപ്തരാകാത്ത പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യങ്ങളും ബഹളവും തുടരുകയായിരുന്നു. ബഹളം തുടരുന്നതിനിടയിലും ഭരണക്ഷി അംഗങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുകയും മന്ത്രിമാര്‍ മറുപടി പറയുകയും ചെയ്തു.  പ്രതിപക്ഷാംഗങ്ങളെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ക്ഷണിച്ചെങ്കിലും അവര്‍ വിസമ്മതിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക