പത്തനംതിട്ട: കാന്നിക്ക് സമീപം കൂടലില്‍ സ്വകാര്യ ബസ് ഓട്ടോറിക്ഷയിലിടിച്ച്
അഞ്ചുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുനലൂര്‍ കല്ലൂര്‍
നെല്ലിപ്പള്ളി സ്വദേശി സന്തോഷ്, മക്കളായ നക്ഷത്ര, നിമിഷ, സന്തോഷിന്റെ സഹോദരന്‍
സനില്‍, ശാന്ത എന്നിവരാണ് മരിച്ചത്. പത്തനംതിട്ട പ്രക്കാനത്ത് ഒരു ചടങ്ങില്‍
പങ്കെടുത്ത ശേഷം ഓട്ടോയില്‍ പുനലൂര്‍ക്ക് മടങ്ങുകയായിരുന്നു ഇവര്‍. വൈകിട്ട്
നാലരയോടെയായിരുന്നു അപകടം.
ഇതിനിടെ സംഭവത്തില്‍ പത്തനംതിട്ടയില്‍
പ്രതിഷേധം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധം
നടത്തിയവര്‍ സ്വകാര്യ ബസ് സര്‍വീസായ വേണാടിന്റെ നാല് ബസുകള്‍ എറിഞ്ഞു തകര്‍ത്തു.