Image

പിണറായിക്കെന്തേ കൊമ്പില്ലേ? (ചാരുംമൂട് ജോസ്)

ചാരുംമൂട് ജോസ് Published on 24 October, 2017
പിണറായിക്കെന്തേ കൊമ്പില്ലേ? (ചാരുംമൂട് ജോസ്)
ഉമ്മന്‍ചാണ്ടിക്കു മാത്രമല്ല; പിണറായിക്കും സമസ്ത രാഷ്ട്രീയ നേതാക്കന്മാര്‍ക്കും അത്യാവശ്യം കൊമ്പുണ്ട്. ഏകാധിപതിയെപ്പോലെ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കാട്ടുപോത്തിന്റെ കൊമ്പല്ലെ ഉള്ളത്. ആരെയും മലത്തിയടിക്കാന്‍ അവസരങ്ങള്‍ കാത്തു നടക്കുന്ന നാലാതരം തറ രാഷ്ട്രീയ പകപോക്കലും നമ്മുടെ നാട്ടില്‍ ഇദംപ്രദമായിട്ടുള്ള നാണംകെട്ട രാഷ്ട്രീയ രക്തദാഹമല്ലേ? സ്വന്തം പാര്‍ട്ടിയുടെയോ, ഘടക കക്ഷികളിലെ കാബിനറ്റ് മന്ത്രിമാരുമായിപ്പോലും ആലോചിക്കാതെ തിടുക്കത്തില്‍ തിരഞ്ഞെടുപ്പു ദിവസം ചട്ടലംഘനം നടത്തി രാഷ്ട്രീയ നാടകം കളി കേരള ജനത ഒരിക്കലും മറക്കില്ല.

സ്വന്തം കക്ഷിക്കാരെ മാത്രമല്ല, മാധ്യമങ്ങളെയും കടക്കൂ പുറത്തെന്നു പറയുവാന്‍, ഇഷ്ടമില്ലാത്ത രാഷ്ട്രീയ സത്യം പുറത്തു പറക്കാന്‍ പരമനാറിയാകുന്നതും, കുലംകുത്തികളാകുന്നതും, ബക്കറ്റിലെ വെള്ളമാകുന്നതും, മതാദ്ധ്യക്ഷന്മാര്‍ നികൃഷ്ട ജീവികള്‍ ആകുന്നതും മറ്റാര്‍ക്കുമില്ലല്ലോ എന്നു ചിന്തുക്കുന്നത് യുക്തമല്ലേ?

സ്വന്തം പാളയത്തില്‍ പടക്കളം നടര്‍ത്തുന്ന മന്ത്രി എം.എം.മണി, കൊലവിളി, കൊലപാതകക്കഥകള്‍, നിഘണ്ടുവില്‍ ഇല്ലാത്ത പരമ ചെറ്റത്തരം വിളിച്ചു കൂകുമ്പോള്‍ എവിടെ ഇരട്ടചങ്കന്‍ സഖാവിന്റെ നടപടികള്‍?

കാലഹരണപ്പെട്ടു തുരുമ്പിച്ച് നശിച്ച കമ്മ്യൂണിറ്റ് പ്രസ്ഥാനത്തിനെ ലോകത്തിന്റെ ഭൂപടത്തില്‍ നിന്നും തുടച്ചു നീക്കിയപ്പോള്‍, നമ്മുടെ കേരളത്തിലും, ത്രിപുരയിലും മാത്രം ഒതുക്കി അന്ത്യശ്വാസം വലിക്കുകയാണ്. ഈ ആളിക്കത്തല്‍ അണയുന്നതിനു മുമ്പേയുള്ള മുന്നറിയിപ്പാണ്.
കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാ, അമിത ജനാധിപത്യവും, ഗ്രൂപ്പു കളികളും കൊണ്ടു മാത്രമാണ്, 2016 തിരഞ്ഞെടുപ്പില്‍. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നശിച്ചുപോകാതെ വീണ്ടും അധികാരത്തില്‍ വന്നത് എന്ന് അരിയാഹാരം കഴിക്കുന്ന ഏവര്‍ക്കും പരക്കെ ബോദ്ധ്യമുള്ളതാണ്.

ഒത്തൊരുമയോടെ കോണ്‍ഗ്രസ്സുകാര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ വികസന വിരോധപാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശവപ്പെട്ടിയില്‍ ആണി തറഞ്ഞ് ശൂന്യമായിപ്പോയേനേ!
നിയമസഭാ അക്രമണവും, തൂറല്‍ സമരവും, ഗുണ്ടായിസവും കൊട്ടേഷനും, വെട്ടിനിരത്തലും അക്രമ പരമ്പരകള്‍ മാത്രം കൈമുതലാക്കിയുള്ള പാര്‍ട്ടിയുടെ കുട്ടി സഖാക്കളും, തോമസ് ചാണ്ടിയെപ്പോലെയും, ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെയും, മുന്‍മന്ത്രി ഗണേഷുകുമാരിനെയും സരിതയുടെ സ്വന്തം ഭാഷയിലെ കോടിയേരി അങ്കിളിനെയും, പത്തുകോടി കൊടുത്ത് സരിതയെ പ്രേരിപ്പിച്ചു കള്ളക്കഥയുണ്ടാക്കിയ ജയരാജനെതിരെയും, സിനിമാ നടന്‍ ദിലീപിന്റെ കുറ്റകൃത്യത്തില്‍ ഗൂഢാലോചനയില്ല എന്ന് നിമിഷങ്ങളില്‍ പ്രസ്ഥാവിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും. കേസ് ഇല്ലാ എന്നു വാദിച്ച ഇരട്ടച്ചങ്കന്‍ പിണറായിയെയും കൊമ്പില്ലാത്തവരായി കാണാന്‍ കേരള ജനതയ്ക്ക് സാദ്ധ്യമല്ല. വര്‍ഗ്ഗീയ ഫാസിസ്റ്റ് പ്രസ്ഥാനമായ ബി.ജെ.പി.യെ വളര്‍ത്താന്‍ അന്തമായ കോണ്‍ഗ്രസ്സ് വിരോധം ഇക്കൂട്ടര്‍ക്കു പ്രകടിപ്പിച്ചേ മതിയാവൂ... Single Bench കോടതിയെ സ്വാധീനിച്ചു ലാവ്‌ലിന്‍ കേസില്‍ നിന്ന് തല്‍ക്കാലം തടിതപ്പിയെന്നു കരുതി അഹങ്കരിക്കാന്‍ വരട്ടെ ഇവിടെ അതിനു മുകളില്‍ നീതിന്യായ കോടതികള്‍ നിലവിലുണ്ട്. സത്യം മലനീക്കി പുറത്തു വരും. ആര്‍ക്കും കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടാതെ വരുന്നത് ജനാധിപത്യ വ്യവസ്ഥിതിക്ക് ആരോഗ്യകരമല്ല. ഉപ്പു തിന്നവര്‍ വെള്ളം കുടിച്ചേ മതിയാവൂ.

മതേതരത്വം, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യത്തം, സ്‌നേഹം നിലനിര്‍ത്തുവാന്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിലൂടെ മാത്രമേ സാധിക്കൂ.... പാര്‍ട്ടിയുടെ കരങ്ങള്‍ക്ക് ശക്തി പകരുവാന്‍ ദേശസ്‌നേഹികള്‍ ശ്രമിക്കുമ്പോള്‍ അവരെ നിശബ്ദരാക്കി സഖാക്കള്‍ മുന്നേറുന്നത് രാജ്യത്തിന് ആപത്താണ്. കോണ്‍ഗ്രസ്സ് വെറും ഒരു പാര്‍ട്ടിയല്ല; ഭാരത ജനതയുടെ സംസ്‌ക്കാരമാണ്, നിര്‍മ്മിതിയാണ്. അതിനെ തടയിടുവാന്‍ ഒരു ശക്തിക്കും സാദ്ധ്യമല്ല. വരുന്ന തിരഞ്ഞെടുപ്പുകളില്‍ അതീവ ശക്തിയോടെ കോണ്‍ഗ്രസ്സു മുന്നണി അധികാരമേല്‍ക്കും. സമസ്ത സുന്ദരമായ ഭാവി ഭാരതത്തിനു വേണ്ടി ഒന്നായി പ്രവര്‍ത്തിക്കുക.

ജയ്ഹിന്ദ്‌

പിണറായിക്കെന്തേ കൊമ്പില്ലേ? (ചാരുംമൂട് ജോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക