Image

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ഉടന്‍ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നു റിപ്പോര്‍ട്ട്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 09 March, 2012
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ഉടന്‍ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നു റിപ്പോര്‍ട്ട്‌
വത്തിക്കാന്‍സിറ്റി: കാലം ചെയ്‌ത ജോണ്‍ പോള്‍ രണ്‌ടാമന്‍ മാര്‍പാപ്പയെ ഉടന്‍ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നു റിപ്പോര്‍ട്ട്‌. ഇറ്റലിയിലെ പനോരമ വീക്ക്‌ലിയാണ്‌ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌.

കഴിഞ്ഞ വര്‍ഷം മേയ്‌ ഒന്നിന്‌ ജോണ്‍ പോള്‍ രണ്‌ടാമനെ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേയ്‌ക്കുയര്‍ത്തിയിരുന്നു. ജോണ്‍ പോള്‍ രണ്‌ടാമന്റെ മാധ്യസ്ഥം വഴി പ്രാര്‍ഥിച്ചതിന്റെ ഫലമായി പാര്‍ക്കിന്‍സണ്‍സ്‌ രോഗം സുഖപ്പെട്ടതായി ഫ്രഞ്ചുകാരിയായ കന്യാസ്‌ത്രീ സി. മാരി സിമോണ്‍പിയെറി സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ജോണ്‍ പോള്‍ രണ്‌ടാമനെ വാഴ്‌ത്തപ്പെട്ടവനാക്കി പ്രഖ്യാപിച്ചത്‌.

കത്തോലിക്കാ സഭയില്‍ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായാണ്‌ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്‌. മരിച്ച വ്യക്തിയുടെ മാധ്യസ്ഥം വഴി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിയ്‌ക്കണമെന്നും നിബന്ധനയുണ്‌ട്‌.

ജോണ്‍ പോള്‍ രണ്‌ടാമന്റെ മാധ്യസ്ഥം വഴി രണ്‌ടാമതൊരു അത്‌ഭുതം നടന്നതായി വീക്ക്‌ലി സൂചിപ്പിയ്‌ക്കുന്നു. എന്നാല്‍ ഇത്‌ കത്തോലിക്കാ സഭ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വത്തിക്കാന്‍ വക്താവ്‌ ബിഷപ്പ്‌ ഫ്രെഡറിക്കോ ലോംബാര്‍ഡി ഇക്കാര്യം നിഷേധിയ്‌ക്കാതെ കരോള്‍ വൊയ്‌റ്റിവ എന്ന ജോണ്‍ പോള്‍ രണ്‌ടാമന്‍ അടുത്ത 12 മാസത്തിനുള്ളില്‍ വിശുദ്ധനായി പ്രഖ്യാപിയ്‌ക്കപ്പെടുമെന്നാണ്‌ പ്രതികരിച്ചത്‌.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ഉടന്‍ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നു റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക