ആരോഗ്യജീവിതത്തിന് പതിവായി സാലഡുകള്‍ ഉപയോഗിക്കുക. പാതിവേവിച്ചതും പച്ചയ്ക്കും
പച്ചക്കറികള്‍ ഉപയോഗിച്ച് പലതരം സാലഡുകള്‍ തയറാക്കാവുന്നതാണ്. ഇവയില്‍ നിന്ന്
ശരീരത്തിന് ആവശ്യമുള്ള നാരുകളും ജീവകങ്ങളും ധാരാളമായി ലഭിക്കും.
വീടുകളില്‍ എണ്ണയുടെ ഉപയോഗം കഴിവതും കുറയ്ക്കാനും ശ്രദ്ധിക്കണം. പാട
മാറ്റിയ പാലും തൈരും ഉപയോഗിക്കാവുന്നതാണ്. കാച്ചിയ പാല് തണുത്തതിനുശേഷം
ഫ്രിഡ്ജില്‍ വെച്ചിരുന്നാല്‍ പാട തെളിഞ്ഞുവരും. ഇതു മാറ്റിയതിനുശേഷം പാല്
ഉറയൊഴിക്കാം. വീട്ടില്‍ തന്നെ പാല് ഉറയൊഴിച്ചാല് ശുദ്ധമായ തൈര് ലഭിക്കുകയും
ചെയ്യും. ഇതുപയോഗിച്ചും രുചികരമായ സാലഡുകള്‍ തയാറാക്കാം.
ചെറിയ മത്സ്യങ്ങളും
ചാള, അയല തുടങ്ങിയവയുംകറിയാക്കി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോളിനെ
കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ മത്സ്യങ്ങള്‍ വറുത്ത് ഉപയോഗിക്കാരുത്.