Image

കള്ളപ്പണം: സ്വിസ്‌ അധികൃതര്‍ക്ക്‌ കത്തയയ്‌ക്കണമെന്ന്‌ പാക്‌ സുപ്രീംകോടതി

Published on 09 March, 2012
കള്ളപ്പണം: സ്വിസ്‌ അധികൃതര്‍ക്ക്‌ കത്തയയ്‌ക്കണമെന്ന്‌ പാക്‌ സുപ്രീംകോടതി
ലാഹോര്‍: പാക്കിസ്ഥാന പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയുടെ കള്ളപ്പണ രേഖകള്‍ ലഭിക്കാന്‍ സ്വിസ്‌ അധികൃതര്‍ക്ക്‌ കത്തയച്ചിരിക്കണമെന്ന്‌ സുപ്രീംകോടതി പ്രധാനമന്ത്രി യൂസുഫ്‌ റസാ ഗീലാനിക്ക്‌ അന്ത്യശാസനം നല്‍കി. മാര്‍ച്ച്‌ 21നകം ഇത്‌ ലഭിച്ചിരിക്കണമെന്നും കോടതി ഉത്തരവിട്ടു.

നിയമമന്ത്രാലയത്തിന്റെ ഉപദേശാടിസ്ഥാനത്തിലാണ്‌ പ്രവര്‍ത്തിച്ചതെന്ന ഗീലാനിയുടെ വാദത്തിന്‌ ഇനിയും ഉപദേശം തേടി നിയമമന്ത്രാലയത്തെ സമീപിക്കേണ്ടതില്ലെന്നും ഉത്തരവ്‌ പ്രകാരം സ്വിസ്‌ അധികൃതര്‍ക്ക്‌ കത്തയക്കുകയാണ്‌ വേണ്ടതെന്നും ഏഴംഗ സുപ്രീംകോടതി നിര്‍ദേശിച്ചു.

സര്‍ദാരിയുടെ അഴിമതി അന്വേഷിക്കാന്‍ കത്തയക്കണമെന്ന നിര്‍ദേശം അവഗണിച്ച ഗീലാനിക്കെതിരെ കോടതിയലക്ഷ്യകേസ്‌ നിലവിലുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക