Image

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വനിതാ പ്രാതിനിധ്യം കുറവെന്ന്‌ റിപ്പോര്‍ട്ട്‌

Published on 09 March, 2012
ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വനിതാ പ്രാതിനിധ്യം കുറവെന്ന്‌ റിപ്പോര്‍ട്ട്‌
ന്യൂഡല്‍ഹി: പാര്‍ലമെന്റ്‌ വനിതാ പ്രാതിനിധ്യ ബില്‍ നടപ്പാക്കിയിട്ടും രാഷ്‌ട്രീയത്തില്‍ വനിതാ പ്രാതിനിധ്യം കുറവെന്ന്‌ റിപ്പോര്‍ട്ട്‌. ലോക രാഷ്ട്രങ്ങളില്‍ നൂറ്റിയഞ്ചാമത്‌ സ്ഥാനത്താണ്‌ ഇന്ത്യയുടെ സ്ഥാനം. അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍ പാര്‍ലമെന്ററി യൂണിയാനാണ്‌ കണ്ടെത്തല്‍ നടത്തിയത്‌.

ഇന്ത്യയുടെ സ്ഥാനം പാകിസ്‌താനും ബംഗ്‌ളാദേശിനും നേപ്പാളിനും പിന്നിലാണ്‌. ലോക്‌സഭയില്‍ 11ഉം രാജ്യസഭയില്‍ 10.7 ഉം ശതമാനം മാത്രമാണ്‌ വനിതാ പ്രാതിനിധ്യം. 543 ലോക്‌സഭാ അംഗങ്ങളില്‍ 60 പേരും 240 രാജ്യസഭാ അംഗങ്ങളില്‍ 24 പേരുമാണ്‌ വനിതാ എം.പിമാര്‍. ലോക്‌സഭയില്‍ രണ്ടും രാജ്യസഭയില്‍ അഞ്ചും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു.

നേപ്പാളിനേക്കാളും 85 സ്ഥാനവും പാകിസ്‌താനേക്കാളും 53 സ്ഥാനവും പിറകിലാണ്‌ ഇന്ത്യ. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ കോട്‌ഡീവ്വാ ഐവറിക്കൊപ്പമാണ്‌ ഇന്ത്യ 105ാം സ്ഥാനം പങ്കിട്ടത്‌. അയല്‍രാജ്യങ്ങളായ ശ്രീലങ്കയും മ്യാന്മറും ഈ കണക്കില്‍ ഇന്ത്യക്കും താഴെ യഥാക്രമം 129,134 സ്ഥാനങ്ങളിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക