Image

ശെല്‍വരാജിനോടൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ല: പി.സി. ജോര്‍ജ്‌

Published on 09 March, 2012
ശെല്‍വരാജിനോടൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ല: പി.സി. ജോര്‍ജ്‌
തിരുവനന്തപുരം: താന്‍ ശെല്‍വരാജിനോടൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ പറഞ്ഞു. കണ്ടുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. സഖാവ്‌ വി.എസ്‌ ഇങ്ങനെ ഒരാരോപണം ഉന്നയിക്കരുതായിരുന്നു. അത്‌ മൂന്നാം തരം നടപടിയായിപ്പോയി. താനിതുവരെ ശെല്‍വരാജിനോടൊപ്പം യാത്ര ചെയ്‌തിട്ടില്ലെന്നും പി.സി ജോര്‍ജ്‌ പറഞ്ഞു.

രാജി വെച്ച ശെല്‍വരാജ്‌ യു.ഡി.എഫ്‌ നേതാവിനോടൊപ്പം അതിരാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്ന്‌ വി.എസ്‌ ആരോപണത്തെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു പി.സി. ജോര്‍ജ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക