Image

പാപ്പായ്ക്കു സമ്മാനം ‘സിസ്റ്റൈന്‍ മഡോണ’

Published on 09 March, 2012
പാപ്പായ്ക്കു സമ്മാനം ‘സിസ്റ്റൈന്‍ മഡോണ’
വത്തിക്കാന്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയ്ക്ക് ജന്മനാടായ ജര്‍മ്മനി കന്യകാനാഥയുടെ സ്മാരക സ്റ്റാമ്പുകള്‍ സമ്മാനിച്ചു. വിശ്വത്തര കലാകാരന്‍ റഫേലിന്‍റെ സൃഷ്ടിയായ ‘സിസ്റ്റൈന്‍ മഡോണ’ എന്ന വിഖ്യാതമായ കന്യകാനാഥയുടെ എണ്ണച്ഛായാ ചിത്രമാണ് വത്തിക്കാന്‍റേയും ജര്‍മ്മനിയുടെയും തപാല്‍ വിഭാഗങ്ങള്‍ സംയുക്തമായി വ്യത്യസ്ത മൂല്യങ്ങളുള്ള സ്മാരക സ്റ്റാമ്പുകളായി പ്രകാശനം ചെയ്തത്. മാര്‍ച്ച് 7-ാം തിയതി രാവിലെ വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ജര്‍മ്മനിയുടെ ധനകാര്യ മന്ത്രി, വൂള്‍ഫാങ്ങ് ഷെബില്‍ റഫേലിന്‍റെ അവസാനത്തെ രചനയായ ‘സിസ്റ്റൈന്‍ മഡോണ’യുടെ ബഹുവര്‍ണ്ണ സ്റ്റാമ്പുകള്‍ പാപ്പായ്ക്കു സമ്മാനിച്ചു.

ഇറ്റലിയിലെ പിയെച്ചെന്‍സായിലുള്ള ബനഡിക്ടൈന്‍ ആശ്രമ ദേവാലയത്തില്‍‍ റഫയേല്‍ 1513-ല്‍ രചിച്ച ഈ കന്യകാനാഥയുടെ ചിത്രത്തിന്‍റെ പാര്‍ശ്വങ്ങളില്‍ വിശുദ്ധരായ സിക്സ്റ്റസ്സും ബാര്‍ബരയും, കീഴ്ഭാഗത്ത് മുകളിലേയ്ക്ക് നോക്കിയിരിക്കുന്ന രണ്ടു മാലാഖമാരുമുള്ള അത്യപൂര്‍വ്വ കലാസൃഷ്ടിയാണ്.

1754-ല്‍ നടന്ന വില്പനയിലൂടെയാണ് ‘അതിസൂക്ഷമവും ദൈവിക’വുമെന്ന് കലാലോകം വിശേഷിപ്പിക്കുന്ന ചിത്രം ജര്‍മ്മനിയിലെ ഡ്രാസ്ഡെയിന്‍‍ മ്യൂസിയത്തില്‍ ഇടംകണ്ടെത്തിയതെന്നാണ് ചരിത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക