Image

അമേരിക്കയില്‍നിന്നും മാര്‍ത്തോമാ സഭയ്ക്ക് രണ്ടു വൈദികര്‍ കൂടി

Published on 27 June, 2011
അമേരിക്കയില്‍നിന്നും മാര്‍ത്തോമാ സഭയ്ക്ക് രണ്ടു വൈദികര്‍ കൂടി
ഡാളസ് : നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നും രണ്ടു പട്ടക്കാര്‍ കൂടി മാര്‍ത്തോമാ സഭയിലെ മുഴുവന്‍ സമയ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്നു.

ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ഇടവകാംഗം അലക്‌സ് കോലത്ത്, ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ഇടവകാംഗം ഡെന്നീസ് എബ്രഹാം, എന്നിവര്‍ സഭയിലെ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രാരംഭമായി “ശെമ്മാശ് ” പട്ടം സ്വീകരിച്ചു.

ജൂണ്‍ 20 രാവിലെ തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ചു നടന്ന ശുശ്രൂഷക്ക് നോര്‍ത്ത് അമേരിക്കാ മുന്‍ ഭദ്രാസനാധിപന്‍ റൈറ്റ്. റവ.ഡോ.യൂയാക്കീം മാര്‍ കുറിലോസ് നേതൃത്വം നല്‍കി. ബൊന്‍ വെരി.റവ. കെ.വി.വര്‍ക്കി, സഭയിലെ പട്ടക്കാര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

ഇതോടെ നോര്‍ത്ത് അമേരിക്കയില്‍ നിന്നു മാര്‍ത്തോമാ സഭയുടെ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്ന പട്ടക്കാരുടെ എണ്ണം ഏഴായി. റവ.റോയ് അബ്രഹാം തോമസ്, റവ.മനോജ് സഖറിയ, റവ.ഷിബി എബ്രഹാം, റവ. ജെയ്‌സണ്‍ തോമസ്, റവ.ബിജൂ സൈമണ്‍ തുടങ്ങിയവരാണ് മറ്റുള്ളവര്‍ .

അമേരിക്കയില്‍ പൗരത്വം നേടിയിട്ടുള്ള ഈ പട്ടക്കാര്‍ കേരളത്തില്‍ നിന്ന് വൈദിക പരിശീലനം നേടിയാണ് സഭാ ശുശ്രൂഷയിലേക്ക് പ്രവേശിച്ചത്. അമേരിക്കയില്‍ ജനിച്ച് വളര്‍ന്നവര്‍ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുക്കണമെന്ന ലക്ഷ്യത്തിലേക്ക് ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്.
അമേരിക്കയില്‍നിന്നും മാര്‍ത്തോമാ സഭയ്ക്ക് രണ്ടു വൈദികര്‍ കൂടിഅമേരിക്കയില്‍നിന്നും മാര്‍ത്തോമാ സഭയ്ക്ക് രണ്ടു വൈദികര്‍ കൂടിഅമേരിക്കയില്‍നിന്നും മാര്‍ത്തോമാ സഭയ്ക്ക് രണ്ടു വൈദികര്‍ കൂടിഅമേരിക്കയില്‍നിന്നും മാര്‍ത്തോമാ സഭയ്ക്ക് രണ്ടു വൈദികര്‍ കൂടിഅമേരിക്കയില്‍നിന്നും മാര്‍ത്തോമാ സഭയ്ക്ക് രണ്ടു വൈദികര്‍ കൂടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക