Image

ബോളിവുഡ് നടന്‍ ജോയ് മുഖര്‍ജി അന്തരിച്ചു

Published on 09 March, 2012
ബോളിവുഡ് നടന്‍ ജോയ് മുഖര്‍ജി അന്തരിച്ചു
മുംബൈ: ബോളിവുഡ് നടന്‍ ജോയ് മുഖര്‍ജി (73) അന്തരിച്ചു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് ജോയ് മുഖര്‍ജിയെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത് ഭാര്യ നീലം മുഖര്‍ജിയും സമീപത്തുണ്ടായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും.

1960ല്‍ ലവ് ഇന്‍ സിംല എന്ന ചിത്രത്തിലൂടെയാണ് ജോയ് മുഖര്‍ജി ബോളിവുഡില്‍ ശ്രദ്ധേയനാവുന്നത്. ലവ് ഇന്‍ ടോക്കിയോ, സിദ്ദി, ഏക് മുസാഫിര്‍ ഏക് ഹസീന തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രേഷകപ്രീതി നേടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക