Image

സിറോ മലബാര്‍ സഭ വിമന്‍സ് ഫോറം സംസ്ഥാന പ്രതിനിധി സമ്മേളനം മാര്‍ച്ച് 14ന്

Published on 09 March, 2012
സിറോ മലബാര്‍ സഭ വിമന്‍സ് ഫോറം സംസ്ഥാന പ്രതിനിധി സമ്മേളനം മാര്‍ച്ച് 14ന്
കൊച്ചി: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ കാത്തലിക് വിമന്‍സ് ഫോറം സംസ്ഥാന പ്രതിനിധി സമ്മേളനം മാര്‍ച്ച് 14 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 മണി വരെ എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കും. മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ അധ്യക്ഷതയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തും. വിമന്‍സ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, സെന്‍ട്രല്‍ കമ്മിറ്റി കണ്‍വീനര്‍ ആനി മത്തായി മുതിരേന്തി എന്നിവര്‍ പ്രസംഗിക്കും.

സീറോ മലബാര്‍ സഭയുടെ ആഗോളതല വളര്‍ച്ചയും വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനരേഖയും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യനും സീറോ മലബാര്‍ സഭയിലെ വനിതാ ശാക്തീകരണത്തെക്കുറിച്ച് മുന്‍ വനിതാ കമ്മീഷന്‍ അംഗം പ്രൊഫ. മോനമ്മ കോക്കാട്ടും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ഡോ. ലിസി ജോസ്, സെലിന്‍ ജെയിംസ്, ഡെല്‍സി ലൂക്കാച്ചന്‍, ജിജി ജേക്കബ്, ലിസി വര്‍ഗീസ് എന്നിവര്‍ പാനല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. കേരളത്തിലെ സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളില്‍നിന്നുമുള്ള വനിതാ സംഘടനാ പ്രതിനിധികള്‍, 'ജീവന്റെ സംരക്ഷണം കാന്‍സറിനെതിരെ പോരാട്ടം' - പ്രതിജ്ഞയെടുക്കും. സമാപനസമ്മേളനത്തില്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സന്ദേശം നല്‍കുന്നതും കെ.സി.ബി.സി അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ പ്രസംഗിക്കുന്നതുമാണ്.

ഫാ. ജേക്കബ് പാലക്കാപ്പിള്ളി
ഡയറക്ടര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക