തിരുവനന്തപുരം: നെയ്യാറ്റിന്‍കര എംഎല്‍എ
ആര്‍.ശെല്‍വരാജിന്റെ രാജി സ്വീകരിച്ചുവെന്ന് സ്പീക്കര്‍
ജി.കാര്‍ത്തികേയന്‍. ചട്ടപ്രകാരമുള്ള തുടര്‍ നടപടികള്‍ നിയമസഭാ സെക്രട്ടറി
തീരുമാനിക്കും. ഇന്ന് രാവിലെയാണ് ശെല്‍വരാജ് നേരില്‍ക്കണ്ട് രാജിക്കത്ത്
നല്‍കിയതെന്നും സ്പീക്കര്‍ പറഞ്ഞു.
സാധാരണഗതിയില്‍ ഒരു അംഗം നേരിട്ട് ഹാജരായി രാജി നല്‍കുമ്പോള്‍ അത്
അംഗീകരിക്കുന്നതിന് മറ്റു തടസങ്ങളൊന്നുമില്ല. മണ്ഡലം ഒഴിഞ്ഞതായി നിയമസഭാ
സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. ബാക്കി നടപടികള്‍
തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല