Image

അമിത വേഗത്തിലോടിച്ച വാഹനം വന്നിടിച്ച് നഴ്‌സ് മിനി പോള്‍സണ്‍ (58) മരണമടഞ്ഞു

എബി മക്കപ്പുഴ Published on 17 October, 2017
അമിത വേഗത്തിലോടിച്ച വാഹനം വന്നിടിച്ച്  നഴ്‌സ് മിനി പോള്‍സണ്‍ (58) മരണമടഞ്ഞു
ഡാളസ്: പരേതനായ  പാസ്റ്റര്‍ വൈ.സക്കറിയയുടെ മകന്‍ പോള്‍ സക്കറിയയുടെ ഭാര്യ മിനി പോള്‍സണ്‍ (58) ഒക്‌ടോബര്‍ 16 തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ ഡാളസ് ഗാര്‌ലാന്‍ഡിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞു. 

ജോലി കഴിഞ്ഞു വീട്ടിലേക്ക് തിരികെ വരികെ ഗാര്‍ലാന്‍ഡ് റോഡും ബാക്‌നോര്‍ ബ്ലൂവേര്‍ഡും തമ്മിലുള്ള ഇന്റര്‍ സെക്ഷനില്‍ നിഗ്നല്‍ കാത്തുകിടക്കവേ  എതിരെ അമിത വേഗത്തില്‍  വന്ന വാഹനം ഇടിച്ചാണ്  അന്ത്യം.

പോള്‍സണ്‍ സക്കറിയായാണ് കാര്‍ ഓടിച്ചത്. നിസാര പരുക്കുകളോടെ പോള്‍സണ്‍ രക്ഷപ്പെട്ടു. വരിക്കാട് സ്വദേശിയായ മിനി ഡാളസ് ഡൗണ്‍ ടൗണ്‍ ബയിലോര്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്നു. 
മക്കള്‍: ഷേര്‍വിന്‍, ബിന്‍, ജോഷ്‌വിന്‍, ജെസ്വിന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക