Image

ശെല്‍വരാജിന്റെ രാജിയെക്കുറിച്ച് അറിയില്ലെന്ന് കോടിയേരി

Published on 09 March, 2012
ശെല്‍വരാജിന്റെ രാജിയെക്കുറിച്ച് അറിയില്ലെന്ന് കോടിയേരി
തിരുവനന്തപുരം: സിപിഎം എംഎല്‍എ ആര്‍.ശെല്‍വരാജിന്റെ രാജിയെക്കുറിച്ച് അറിയില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കാര്യങ്ങള്‍ മനസ്സിലാക്കിയശേഷം പ്രതികരിക്കാമെന്നും കോടിയേരി പറഞ്ഞു. അതേസമയം ശെല്‍വരാജിന്റെ രാജി അപ്രതീക്ഷിതവും നാടകീയവുമായിരുന്നുവെന്ന് സിപിഎം നേതാവ് എം.വിജയകുമാര്‍ കോഴിക്കോട് പറഞ്ഞു. രാജിക്കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇക്കാര്യം അറിഞ്ഞ ഉടനെ ശെല്‍വരാജിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും വിജയകുമാര്‍ പറഞ്ഞു. ശെല്‍വരാജിന്റെ രാജിയെക്കുറിച്ച് അറിയില്ലെന്നും കാര്യങ്ങള്‍ പരിശോധിച്ചശേഷം പ്രതികരിക്കാമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക