Image

കലാലയ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരേ കോടിയേരിയും സുധീരനും

Published on 14 October, 2017
കലാലയ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരേ കോടിയേരിയും സുധീരനും

തിരുവനന്തപുരം: കലാലയ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനും രംഗത്ത്‌. കലാലയ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്ന്‌ കോടിയേരി ആവശ്യപ്പെട്ടു. കലാലയത്തില്‍ രാഷ്ട്രീയം നിരോധിച്ചാല്‍ വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുന്ന സാഹചര്യമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

കലാലയ രാഷ്ട്രീയം നിരോധിച്ച വിധി യാഥാര്‍ഥ്യ ബോധത്തോടെയുള്ളതല്ലെന്ന്‌ സുധീരന്‍ കുറ്റപ്പെടുത്തി. തലവേദനയ്‌ക്ക്‌ മരുന്ന്‌ നല്‍കേണ്ടതിന്‌ പകരം തലവെട്ടുന്ന സ്ഥിതിയാണ്‌ ഇവിടെയുണ്ടായത്‌. സുധീരന്‍പറഞ്ഞു
Join WhatsApp News
Ninan Mathullah 2017-10-14 12:39:07
There are reasons to believe that racial forces infiltrated (appointed) the court system.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക