Image

മാറ്റങ്ങളുടെ കാഹളം മുഴക്കി ലാന സമ്മേളനം (ഗീത രാജന്‍)

Published on 13 October, 2017
മാറ്റങ്ങളുടെ കാഹളം മുഴക്കി ലാന സമ്മേളനം (ഗീത രാജന്‍)
ഒരു ഒത്തുചേരല്‍ ഏവര്‍ക്കും ആഹ്ലാദം നല്‍കുന്ന ഒന്ന് തന്നെയാണ്...കുറെയധികം നാളുകള്‍ക്കു ശേഷം അങ്ങനെ ഒരു ഒത്തു ചേരല്‍ ലാന സമ്മേളനം പകര്‍ന്നു നല്‍കിയ സന്തോഷത്തിന്റെ ആലസ്യത്തിലാണു ഞാന്‍! എന്നെ സംബന്ധിച്ച് ഈ കൂടിച്ചേരലിനു ഒരുപാടു പ്രത്യകതകള്‍ ഉണ്ടായിരുന്നു ..അമേരിക്ക എന്ന ഈ കുടിയേറ്റ മണ്ണില്‍ മലയാള ഭാഷയെ പറിച്ചു നടുന്ന ...അക്ഷരങ്ങളെ നെഞ്ചോടു ചേര്‍ത്ത് വയ്ക്കുന്ന ഒരു കൂട്ടം ഭാഷ സ്‌നേഹികളുടെ കൂട്ടായ്മ! എഴുത്തിന്റെ നാല്‍ക്കവലയില്‍ പകച്ചു നില്‍ക്കുന്നവര്‍ക്ക് വഴിക്കാട്ടിയാകാന്‍..തങ്ങളുടെ സൃഷ്ടി വൈഭവം കൊണ്ട് സാഗരങ്ങള്‍ തീര്‍ക്കുന്നവര്‍ക്കു കൂടുതല്‍ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാന്‍ ഈ സമ്മേളനം ഇടയാക്കുമെന്നതില്‍ തര്‍ക്കമില്ല. മുഖ്യ അതിഥികളായി പി എഫ് മാത്യൂസ്, പി വത്സല തുടങ്ങിയവര്‍ തങ്ങളുടെ സാന്നിധ്യം കൊണ്ടും ലളിതവും വിജ്ഞാന പ്രദവുമായ സംഭാഷണങ്ങള്‍ കൊണ്ട് സമ്മേളനം ധന്യമാക്കി തീര്‍ത്തു. ഇതിലൊക്കെ ഉപരി സൗഹൃദം പുതുക്കലിനും പുതു സൗഹൃദ കണ്ണികള്‍ കൂട്ടിച്ചേര്‍ക്കാനും ഈ സമ്മേളനം വഴിയൊരുക്കി!

മാറ്റം ഒന്ന് മാത്രമേ മാറാതെയുള്ളു....ഏതൊരു മേഖല നോക്കിയാലും കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ നമ്മുക്ക് കാണുവാന്‍ സാധിക്കും! ഈ മാറ്റം അനിവാര്യമായ ഒന്നാണ്...സ്വാഭാവികമായും സാഹിത്യമേഖലയും അതില്‍ നിന്നും വിഭിന്നമല്ല! എന്നാല്‍ നമ്മളില്‍ ചിലരെങ്കിലും ഈ മാറ്റം ഉള്‍ക്കൊള്ളുവാന്‍ മടിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം! എല്ലാ കീഴ്!വഴക്കങ്ങളെയും പിന്തള്ളി എഴുത്തിന്റെ പുതു ശബ്ദം ലാന സമ്മേളത്തില്‍ കൊണ്ട് വരാന്‍ സാധിച്ചത് ജെ മാത്യൂസ് സര്‍ പ്രത്യക അഭിനന്ദനം അര്‍ഹിക്കുന്നു. കവിത കഥ നോവല്‍ സാഹിത്യത്തിലെ പുതു ശബ്ദം ആദ്യമായ് ലാന സമ്മേളനത്തില്‍ ഉയര്‍ന്നു കേട്ടു . കവിതയിലെ സൈബര്‍ ഇടങ്ങള്‍, വീഡിയോ ചാറ്റിലൂടെ കേരളത്തിന്‍ലെ പുതുകവികളോടുള്ള സല്ലാപം കഥയിലെ നൂതന തന്ത്രങ്ങള്‍ , കഥയുടെ ക്രാഫ്റ്റ്, തുടങ്ങിയ സംവാദങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തി.

ജെ മാത്യൂസ് സാറിന്റെ പ്രായത്തെ മറന്നു കൊണ്ടുള്ള ചടുലവും പ്രസരിപ്പോടും കൂടിയുള്ള ഇടപെടല്‍ ഒരല്പം ആരാധനയോടെ നോക്കി കാണുകയായിരുന്നു ഞാന്‍. കീഴ്വഴക്കങ്ങള്‍ മറി കടന്നു കൊണ്ട് പുതിയ ഭാരവാഹികള്‍ ലാനയുടെ നേതൃത്വ നിരയിലേക്ക് കടന്നു വന്നു. നേതൃത്വ നിരയില്‍ പെണ്‍ സാന്നിധ്യത്തിന്റെ അഭാവം ഒരു പോരായ്മയായ് തോന്നിയെങ്കിലും മാറ്റംത്തിനു തുടക്കം വരും വര്‍ഷങ്ങളില്‍ അതും പരിഹരിക്കപ്പെടുമെന്നു പ്രത്യാശക്കു വഴിയൊരുക്കുന്നു.

മാധ്യമ സമ്മേളനത്തില്‍ എഴുത്തുകാരും മാധ്യമ ബന്ധവും ചര്‍ച്ച ചെയ്യപ്പെട്ടു. യോഗത്തോടനുബന്ധിച്ചു ഈമലയാളീ എഴുത്തുക്കാര്‍ക്കായ് ഏര്‍പ്പെടുത്തിയിരുന്ന സാഹിത്യ അവാര്‍ഡ് കവിത, കഥ, ലേഖനം എന്നീ വിഭാഗങ്ങളില്‍ ശ്രീമതി എത്സി യോഹന്നാന്‍ ശങ്കരത്തില്‍., ശ്രീ. സാംസി കൊടുമണ്‍, ശ്രീ.ജോണ്‍ മാത്യു, ശ്രീമതി . മീനു എലിസബത്ത് എന്നിവര്‍ ക്കു നല്‍കുകയുണ്ടായി. ശ്രീ ജോര്‍ജ് ജോസഫ് നേതൃത്വം നല്‍കുന്ന ഈമലയാളിയുടെ ഈ സംരംഭം ഇനിയും നല്ല എഴുത്തുകാരെ സൃഷ്ടിക്കാന്‍ ഇടയാകട്ടെ എന്ന് പ്രത്യാശിക്കുന്നു

ഇവിടെയും മാറ്റത്തിന്റെ ധ്വനി ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് എഴുത്തുക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്ഷം മുതല്‍ ഒരവാര്‍ഡ് കൈരളി ടി വി യു എസ് എ നല്‍കുന്നതാണെന്നു ഡയറക്ടര്‍ ശ്രീ ജോസ് കാടാപുറം അറിയിച്ചു. ഏതൊരു അംഗീകാരവും എഴുത്തുകാരെ ശക്തരാക്കും എന്നതില്‍ സംശയമില്ല. ഇങ്ങനെ ഒരു തുടക്കം കുറിച്ച കൈരളി ടി വി യുടെ സാരഥി ശ്രീ. ജോസ് കാടാപുറം പ്രത്യക അഭിനന്ദനം അര്‍ഹിക്കുന്നു. . കൈരളി ടി വി യു എസ എ യുടെ ആദ്യ കവിത പുരസ്കാരം എന്റെ ക്യാന്‍വാസ് എന്ന കവിതക്കായിരുന്നു എന്നത് വ്യക്തിപരമായി എനിക്ക് ഇരട്ടി മധുരം നല്‍കുന്നതായിരുന്നു.

മൂന്നു ദിവസങ്ങള്‍ പകര്‍ന്നു നല്‍കിയ സന്തോഷത്തിന്റെയും വിജയത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ച ശ്രീ ജെ മാത്യൂസ്, ശ്രീ മനോഹര്‍ തോമസ് ശ്രീ. സന്തോഷ് പാല, ശ്രീ. നന്ദകുമാര്‍ ചാണയില്‍ തുടങ്ങിയവരുടെ കഠിനാധ്വാനം പ്രശംസനീയമാണ്. അമേരിക്കന്‍ മണ്ണില്‍ മലയാളത്തെ മാറോടു ചേര്‍ത്ത് പിടിച്ചു കൊണ്ട് അടുത്തൊരു കൂടി ചേരലിനായ് നമ്മുക്ക് കാത്തിരിക്കാം പ്രതീക്ഷയോടെ!
മാറ്റങ്ങളുടെ കാഹളം മുഴക്കി ലാന സമ്മേളനം (ഗീത രാജന്‍)മാറ്റങ്ങളുടെ കാഹളം മുഴക്കി ലാന സമ്മേളനം (ഗീത രാജന്‍)മാറ്റങ്ങളുടെ കാഹളം മുഴക്കി ലാന സമ്മേളനം (ഗീത രാജന്‍)മാറ്റങ്ങളുടെ കാഹളം മുഴക്കി ലാന സമ്മേളനം (ഗീത രാജന്‍)
Join WhatsApp News
നാരദന്‍ 2017-10-13 21:26:57
എന്താണ്  മാറ്റം  എന്ന് മനസ്സില്‍ ആകുന്നില്ല .
പ്രിന്‍സ് എല്ലാ ഫോട്ടോയിലും ഉണ്ട്  എന്നത്  
മാറ്റം  എന്ന് പറയാം .
ലാന എന്നാണ്  സ്ത്രികളെ  നേതാക്കള്‍  ആക്കുന്നത് ?
അതു ഒരു മാറ്റം എന്ന് പറയാം ,
പക്ഷേ  നിങ്ങള്‍ അങ്ങനെ  ചെയ്തില്ല .
എത്ര എത്ര സുന്ദരിമാര്‍, എന്നിട്ടും ലാനേ  നിങ്ങള്‍ അവരെ  കണ്ടില്ലല്ലോ ?
Vayanakaaran 2017-10-13 22:06:06
അമേരിക്കൻ മലയാള നിരൂപണ സാഹിത്യത്തിന് പ്രഥമ പുരസ്കാരം നേടിയ പ്രിൻസ് ഇല്ലാത്ത ഒരു സാഹിത്യ സമ്മേളനം എങ്ങനെ പൂർത്തിയാകും. അദ്ദ്ദേഹം ധാരാളം നിരൂപണങ്ങൾ എഴുതി അമേരിക്കൻ മലയാള നിരൂപണ സാഹിത്യം  ഇനിയും വളർത്തട്ടെ. സുന്ദരിമാർ ഇടം വലം നിന്നപ്പോൾ വാര്ധക്യത്തിലെത്തിയ അച്ചായന്മാരുടെ കണ്ണ് മഞ്ഞളിച്ച് കാണും. നാരദന്റെ കണ്ണ് ഷാർപ് തന്നെ.
sch cast 2017-10-14 17:31:00
CID ഒന്ന് നല്ലവണ്ണം അനേഷിച്ചാല്‍ എവിടെ നിന്നും കോപ്പി അടിച്ചു എന്നും കാണാം .
മലയാള സാഹിത്യം പഠിക്കുന്നവര്‍ നിരുപണ കൃതികള്‍ പഠിക്കും .
ആരുടെ കണ്ണില്‍ പോടീ ഇടുന്നു .
സദ്യ ഉണ്ടെങ്കില്‍ അവിടെ കാക്കയും കാണും . അതുകൊണ്ട് കാക്കക്കും അവാര്‍ഡ് 
നാരദന്‍ 2017-10-14 06:12:04

മത്തികറി കൂട്ടിയാലും, മത്തിയെ കൈകൊണ്ടു തൊട്ടാലും നാറ്റം മറക്കാന്‍ പാടാണ്, നിരുപണം കോപ്പി അടിച്ചാലും അതു പോലെ.

അമേരിക്കന്‍ നിരുപണത്തിനു തുടക്കംകുറിച്ചു എഴുത്ത് തുടങ്ങിയത് ശ്രി.സുദീര്‍ ആണ്, എന്നാല്‍ ഇന്നുവരെയും ഒരു അവാര്‍ഡിന് ആരും അദേഹത്തെ പരിഗണിച്ചില്ല എന്നത് തന്നെ സംഘടനകളിലെ പൊളിറ്റിക്സ് എത്ര മാത്രം എന്ന് വിളിച്ചു പറയുന്നു. ശ്രിമതി ഷീല, ശ്രി വാസുദേവ്, നന്ദകുമാര്‍ ....അങ്ങനെ നിരുപകരുടെ ലിസ്റ്റ് നീളുന്നു.

CID Moosa 2017-10-14 16:48:27
പ്രിൻസ് മാർക്കോസാണ് അമേരിക്കയിൽ നിരൂപണ സാഹിത്യത്തിന് തുടക്കമിട്ടത്. പഴയ കല പത്രമായ പ്രഭാതത്തിൽ കൂടി. സുധിർ പണിക്കവീട്ടിലും, പുളിക്കലും ഒക്കെ വളരെ പിന്നീട്. ലാനയിലെ പല കമ്മറ്റികളിലും ഉള്ള പ്രിൻസിന്റെ ഫോട്ടോ വരുന്നതിൽ എന്താണ് തെറ്റ്. പണിക്കവീട്ടിലിന്റെ വീട്ടിൽ പോയി ഫോട്ടോ എടുത്തു പത്രത്തിൽ കൊടുക്കുവാൻ പറ്റുമോ? വല്ലപ്പോഴുമൊക്കെ പബ്ലിക്കിലും ഒന്ന് ഇറങ്ങി നോക്ക്. ഒത്താൽ ഒരു അവാർഡ് കിട്ടും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക