Image

ഷെറിന്റെ വീട്ടില്‍ പോലീസും എഫ്.ബി.എയും പരിശോധന നടത്തി

Published on 10 October, 2017
ഷെറിന്റെ വീട്ടില്‍ പോലീസും എഫ്.ബി.എയും പരിശോധന നടത്തി
റിച്ചര്‍ഡ്‌സന്‍, ടെക്‌സസ്: ഷെറിന്‍ മാത്യൂസിന്റെ വീട് പോലീസും എഫ്.ബി.ഐയും ഇന്നലെ (ചൊവ്വ)വൈകിട്ട് പരിശോധിച്ചു. ഷെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ സ്വാഭാവിക പരിണാമം മാത്രമാണിതെന്നു പോലീസ് പറയുന്നു.

നെരത്തെ പോലീസ് വീട്ടിലെ മൂന്നു വാഹനങ്ങള്‍, ലാപ്പ്‌ടോപ്പ്, സെല്‍ഫോണ്‍ തുടങ്ങിയവ പരിശോധനക്കായി കൊണ്ടു പൊയിരുന്നു.
ഷെറിനെ കാണാതായ ഭാഗത്തു നിന്നു പൊലീസ്ചില വസ്തുക്കള്‍ നെരത്തെ ശേഖരിച്ചിരുന്നു. അതെന്താണെന്നു വെളിപ്പെടുത്തിയിട്ടില്ല. ആ പ്രദേശത്ത് അപരിചിതര്‍ വരെ വന്നു കുട്ടിക്കായി പരിശോധന നടത്തി.

ചൈല്‍ഡ് എന്‍ഡെയ്ഞ്ചര്‍മന്റ് കേസില്‍ ജാമ്യത്തിലിറങ്ങിയ പിതാവ് വെസ്ലി മാത്യുസും (37) കുടുംബാംഗങ്ങളും ഇപ്പോള്‍ പൊലീസുമായി സഹകരിക്കുന്നില്ലെന്നും അറ്റോര്‍ണിയെ ഏര്‍പ്പെടുത്തിയെന്നും പോലീസ് അറിയിച്ചു.
വെസ്ലി മാത്യുസിന്റെ പാസ്‌പോര്‍ട്ട് പൊലീസില്‍ ഏല്പിക്കണമെന്നും എവിടെ പോകുന്നു എന്നറിയാനുള്ള ഇലക്ട്രോണിക്‌സ് മൊണിട്ടറിംഗ് ഉപകരണം ധരിക്കണമെന്നുമുള്ള വ്യവസ്ഥയിലാണു ജാമ്യം നല്‍കിയത്

പാല്‍ കുടിക്കാത്തതിനു ശിക്ഷയായി മൂന്നു വയസുള്ള കുട്ടിയെ ശനിയാഴ്ച പുലര്‍ച്ചെ (ഒക്ടോ. 7) ഫെന്‍സിനു സമീപമുള്ള മരത്തിനു താഴെ നിര്‍ത്തുകയായിരുന്നു എന്നാണ് വെസ്ലി പോലീസിനെ അറിയിച്ചത്. 15 മിനിട്ട് കഴിഞ്ഞ് ചെന്നപ്പോല്‍ കുട്ടിയെ കാണാനില്ല. 

കൊയോട്ടികള്‍ (ഒരു തരം ചെന്നായ) ആ ഭാഗത്തുണ്ടെന്നറിയാമെന്നും മൊഴി നല്‍കി. എന്നാല്‍ കൊയോട്ടി കുട്ടിയെ വലിച്ചു കൊണ്ടു പോയ സൂചനയില്ല. ആരെങ്കിലും തട്ടിയെടുത്തതായും സൂചനയില്ലെന്നു പൊലീസ് പറയുന്നു.

കുട്ടിയെ കാണാതെ വന്നപ്പോള്‍ വീട്ടിലെത്തി ലോണ്ട്രി ചെയ്തു എന്നു വെസ്ലി പോലീസിനൊടു പറഞ്ഞു. അഞ്ച്ചു മണിക്കൂറിനു ശേഷമാണു പോലീസില്‍ പരാതിപ്പെടുന്നത്. ഇതില്‍ പൊരുത്തക്കേടുണ്ടെന്നു പോലീസ് പറയുന്നു. കുട്ടിയെ കാണാതായാല്‍ ഇങ്ങനെയാണോ പെരുമാറുന്നതെന്നാണു പോലീസിന്റെ ചോദ്യം.

ഭാര്യ ഉറക്കമായിരുന്നെന്നും ഇതൊന്നും അറിഞ്ഞില്ലെന്നും വെസ്ലി പറഞ്ഞു.

ഇവര്‍ക്ക് കുട്ടി ജനിക്കും മുന്‍പാണു ദത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതത്രെ.പോഷകാഹാര കുറവ് മൂലം വളര്‍ച്ച മുരടിച്ച കുട്ടി എത്തുമ്പോള്‍ കയ്യെല്ലിനു പൊട്ടലുണ്ടായിരുന്നുവെന്നു പരിചയക്കാര്‍ പറയുന്നു. കുട്ടിയുടെ കുറവുകളൊന്നും അറിയിക്കാതെയാണു കുട്ടിയെ നല്‍കിയത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അധിക്രുതര്‍ ഇടക്കു കുട്ടിയുടെ ക്ഷേമം അന്വേഷിച്ചു വീട്ടില്‍ എത്തിയിരുന്നു.

എന്തായാലും ലോക മാധ്യമങ്ങളില്‍ ഇത് വലിയ വര്‍ത്തയായി. പലതും ഇടക്കിടെ അപ്‌ഡേറ്റ് ചെയ്യുന്നു.
ഷെറിന്റെ വീട്ടില്‍ പോലീസും എഫ്.ബി.എയും പരിശോധന നടത്തി
Join WhatsApp News
വിദ്യാധരൻ 2017-10-11 22:10:56
കണ്ണടച്ചിരിക്കട്ടെ 
കാതടച്ചിരിക്കട്ടെ
വായടച്ചിരിക്കട്ടെ ഞാൻ
കാണേണ്ടനിക്കൊന്നും 
കേൾക്കേണ്ടെനിക്കൊന്നും 
പറയേണ്ടെനിക്കൊന്നും  
കണ്ണിൽ ഇരുട്ട് 
കാതടഞ്ഞു 
ശബ്ദവുംപോയി 
ആരോ കണ്ഠനാളങ്ങളിൽ 
പിടിമുറുക്കുന്നു 
മുട്ടുന്നു ശ്വാസവും 
പൈതലേ നീ 
എവിടെപോയി ?
തിരികവരുമോ നീ?
ആരുത്തരം തരും ?
വളർത്തമ്മയോ ? അച്ഛനോ ?
അതോ കാട്ടുനായോ ?
നിയമപാലകരോ ?

keraleeyan 2017-10-11 10:48:14
രാത്രി മൂന്നു മണിക്ക് എന്നു പറഞ്ഞതാണു ഈ മാധ്യമ വിചാരണക്ക് കാരണമായത്. പൊലീസിനെ വിളിക്കുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് കാണാതായി എന്നു പറയാന്‍ മേലായിരുന്നോ? അപ്പോള്‍ സത്യം മറ്റൊന്നാണെണ്നു വ്യക്തം
എന്തായാലും മൊത്തം മലയാളികളെ നാറ്റിച്ചു.
പാവം കുട്ടിക്കു എന്തു പറ്റിയോ ആവോ? 

no malice 2017-10-11 20:46:07
മാനസികവും ശാരീരികവുമായ യാതൊരു പ്രശ്‌നങ്ങളുമില്ലാത്ത സ്വന്തം കുട്ടിയെ വളര്‍ത്തൂക എളുപ്പമല്ല. അപ്പോഴാണു പ്രശ്‌നങ്ങളുള്ള ദത്തു പുത്രി.
കുട്ടിയെ തിരിച്ചേല്പിക്കുകയോമറ്റേതെങ്കിലും സ്ഥാപനത്തില്‍ ഏല്പിക്കുകയോ ആയിരുന്നു വേണ്ടിയിരുന്നത്. 

Christian 2017-10-11 17:01:19
പ്രാര്‍ത്ഥന തൊഴിലാളികള്‍ 
എങ്ങനെ ഇങ്ങനെ  ക്രുരത കാണിക്കും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക