Image

മലങ്കര എക്‌സാര്‍ക്കേറ്റ് അസംബ്ലി സമാപിച്ചു.

മോഹന്‍ വര്‍ഗീസ് Published on 27 June, 2011
മലങ്കര എക്‌സാര്‍ക്കേറ്റ് അസംബ്ലി സമാപിച്ചു.
ന്യൂയോര്‍ക്ക് : അമേരിക്കന്‍ മലങ്കര കാത്തോലിക്കാ എക്‌സാര്‍ക്കേറ്റിന്റെ പ്രഥമ അസംബ്ലി 2011 ജൂണ്‍ മാസം 22,23 തീയ്യതികളില്‍ ഹണ്ടിംഗ്ടന്‍ ഇമ്മാക്കുലേറ്റ് കണ്‍സംപ്ഷന്‍ സെമിനാരിയില്‍ സമ്മേളിച്ചു. അഭിവന്ദ്യ തോമസ് മാര്‍ എമുസേബിയൂസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ പ്രാരംഭദിനത്തില്‍ കൂടിയ പ്രഭാത സമ്മേളനത്തില്‍ വച്ച് റോക്‌വെല്‍ സെന്റര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ വില്യം മര്‍ഫി തിരുമേനി ഭദ്രദീപം കൊളുത്തി അസംബ്ലി ഉദ്ഘാടനം ചെയ്തു. 'സുവിശേഷകയായ മലങ്കര സഭ' എന്ന സന്ദേശം പേറുന്ന അസംബ്ലിയുടെ പഠന വിഷയങ്ങള്‍ റവ.ഫാ.മാത്യുചാര്‍ത്താകുഴി, റവ.ഡോ.ജോര്‍ജ് ഉണ്ണൂണ്ണി എന്നിവര്‍ കൈകാര്യം ചെയ്തു. റവ.ഡോ.സണ്ണി കാവുവിള, ശ്രീ.ജോര്‍ജ് ജെയിംസ്, ശ്രീമതി ജോസ്‌ലിന്‍ ഇടത്തില്‍ എന്നിവരുടെ പ്രതികരണങ്ങളും, വിവിധ ഗ്രൂപ്പുകളായി നടന്ന ചര്‍ച്ചകളും യുവജനങ്ങള്‍ പങ്കുവച്ച പ്രത്യേക കാഴ്ചപ്പാടുകളും സമ്മേളനം സജീവമാക്കി. ഇവയുടെ അടിസ്ഥാനത്തില്‍ അടുത്ത സമ്മേളനം വരെയുള്ള കാലഘട്ടമായ അഞ്ച് വര്‍ഷത്തേക്ക് എക്‌സാര്‍ക്കേറ്റ് തലത്തില്‍ തുടര്‍ന്ന് നടക്കേണ്ട പ്രധാന പദ്ധതികളുടെ ഏകദേശ രൂപവും തയ്യാറാക്കപ്പെട്ടു.
വി.കുര്‍ബ്ബാന, യാമപ്രാര്‍ത്ഥനകള്‍ , ആരാധന എന്നിവയാല്‍ അസംബ്ലി സംപുഷ്ടമായിരുന്നു. “ഇതാ ഞാന്‍ എന്നെ അയച്ചാലും” എന്ന കുറിവാക്യം അന്വര്‍ത്ഥമാക്കി ക്കൊണ്ട് സമ്മേളനാംഗങ്ങള്‍ക്ക് തിരികള്‍ നല്കി ആശീര്‍വദിച്ച്, സുവിശേഷം ഭൗത്യം ഭാരമേല്‍പിച്ച് ബിഷപ്പ് അവരെ യാത്രയാക്കി.
എക്‌സാര്‍ക്കേറ്റ് ബിഷപ്പ് തോമസ് മാര്‍ എമുസേബിയൂസ്, വികാരി ജനറള്‍ മോണ്‍ പീറ്റര്‍ കോച്ചേരില്‍ , ഫാ.സജി മുക്കുട്ടു മണ്ണില്‍ എന്നിവര്‍ യഥാക്രമം പ്രസിഡന്റ് കണ്‍വീനര്‍ , ജനറല്‍ സെക്രട്ടറി എന്ന തലത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചാണ് അസംബ്ലിയുടെ നടത്തിപ്പിന് ചുക്കാന്‍ പിടിച്ചത്. വൈദികര്‍ , സന്യസ്തര്‍ , ഇടവകപ്രതിനിധികള്‍ എന്നിവരടങ്ങുന്ന 55 അംഗങ്ങള്‍ അസംബ്ലിയുടെ ഭാഗമായി.
കാനന്‍ നിയമപ്രകാരം എല്ലാ പൗരസ്ത്യ കത്തോലിക്കാസഭകളും അഞ്ച് വര്‍ഷം കൂടുമ്പോള്‍ അസംബ്ലി സമ്മേളിക്കേണ്ടതുണ്ട്. മലങ്കര ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തലത്തിലുള്ള സമ്മേളനത്തിന് മുന്നോടിയായി എല്ലാ രൂപതകളിലും നടക്കുന്ന അസംബ്ലിയുടെ ഭാഗമാണ് എക്‌സാര്‍ക്കേറ്റ് അസംബ്ലിയും സമ്മേളിച്ചത്. മലങ്കരസഭയില്‍ ഈ അസംബ്ലി ഇദംപ്രഥമാണ്. സെപ്റ്റംബര്‍ 20,21 തീയ്യതികളില്‍ ആഗോളതലത്തില്‍ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലിയില്‍ അമേരിക്കന്‍ എക്‌സാര്‍ക്കേറ്റ് പ്രതിനിധികളും പങ്കെടുക്കും.
മലങ്കര എക്‌സാര്‍ക്കേറ്റ് അസംബ്ലി സമാപിച്ചു.മലങ്കര എക്‌സാര്‍ക്കേറ്റ് അസംബ്ലി സമാപിച്ചു.മലങ്കര എക്‌സാര്‍ക്കേറ്റ് അസംബ്ലി സമാപിച്ചു.മലങ്കര എക്‌സാര്‍ക്കേറ്റ് അസംബ്ലി സമാപിച്ചു.
Join WhatsApp News
Ajayghosh if 2015-12-05 11:31:21
Aadarajalikkal 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക