Image

ട്രാഫിക്‌ നിയന്ത്രണത്തിനു ജര്‍മനി പുതിയ സംവിധാനം ഏര്‍പ്പെടുത്തി

ജോസ്‌ കുമ്പിളുവേലില്‍ Published on 08 March, 2012
ട്രാഫിക്‌ നിയന്ത്രണത്തിനു ജര്‍മനി പുതിയ സംവിധാനം ഏര്‍പ്പെടുത്തി
ബര്‍ലിന്‍: ട്രാഫിക്‌ നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും നിയമലംഘകര്‍ക്ക്‌ കൂടുതല്‍ കടുത്ത ശിക്ഷ ഏര്‍പ്പെടുത്തുന്നതിനും ജര്‍മനി പുതിയ സംവിധാനം ഏര്‍പ്പെടുത്തി.

2013 ല്‍ ഇതു നടപ്പാകുന്നതോടെ പത്തു ശതമാനം കൂടുതല്‍ ഡ്രൈവരുടെ ലൈസന്‍സുകള്‍ റദ്ദാകുമെന്ന്‌ ജര്‍മന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ മിനിസ്റ്റര്‍ പീറ്റര്‍ റാംസവര്‍ വ്യക്തമാക്കി.

അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക്‌ പോയിന്റുകള്‍ നല്‍കുകയും, നിശ്ചിത പരിധി കഴിഞ്ഞാല്‍ ലൈസന്‍സ്‌ റദ്ദാക്കുകയും ചെയ്യുന്ന രീതി കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാനാണ്‌ പുതിയ സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്‌. പോയിന്റ്‌ കണക്കാക്കുന്ന രീതിയിലാണ്‌ പ്രധാന മാറ്റം.

നിയമലംഘനങ്ങള്‍ക്ക്‌ ഇപ്പോള്‍ ഏഴു പോയിന്റ്‌ വരെ ഇടുന്ന സ്ഥാനത്ത്‌ പുതിയ രീതിയില്‍ രണ്‌ടോ മൂന്നോ പോയിന്റേ ചുമത്തൂ. എന്നാല്‍ എട്ടു പോയിന്റ്‌ തികയുന്നതോടെ ലൈസന്‍സ്‌ റദ്ദാകും. മുന്‍പ്‌ ഇത്‌ 18 പോയിന്റായിരുന്നു.
ട്രാഫിക്‌ നിയന്ത്രണത്തിനു ജര്‍മനി പുതിയ സംവിധാനം ഏര്‍പ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക