Image

കേംബ്രിഡ്‌ജിലെ മാര്‍ത്തോമ്മ കാത്തലിക്‌ ഫോറം പ്രവര്‍ത്തനോദ്‌ഘാടനം ഏപ്രില്‍ 28ന്‌

Published on 08 March, 2012
കേംബ്രിഡ്‌ജിലെ മാര്‍ത്തോമ്മ കാത്തലിക്‌ ഫോറം പ്രവര്‍ത്തനോദ്‌ഘാടനം ഏപ്രില്‍ 28ന്‌
കേംബ്രിഡ്‌ജ്‌: കേംബ്രിഡ്‌ജില്‍ പുതിയതായി രൂപവത്‌കരിച്ച മാര്‍ത്തോമ്മ കാത്തലിക്‌ ഫോറത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം ഏപ്രില്‍ 28ന്‌ നടക്കും. കേംബ്രിഡ്‌ജിലെ ക്യൂന്‍ എഡിത്ത്‌ വേ സ്‌കൂള്‍ ഹാളില്‍ വൈകുന്നേരം അഞ്ചു മുതല്‍ 9.30 വരെയാണ്‌ പരിപാടികള്‍.

പ്രസിഡന്റ്‌ റോബിന്‍ കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചെറിഹിണ്‌ടന്‍ കാത്തലിക്‌ പള്ളി വികാരി മോണ്‍.യൂജിന്‍ ഹാക്‌നെസ്‌, ഫാ.മാത്യു വണ്‌ടാളകുന്നേല്‍, കാത്തലിക്‌ ഫോറം നാഷണല്‍ പ്രസിഡന്റ്‌ അപ്പച്ചന്‍ കണ്ണഞ്ചിറ എന്നിവര്‍ പങ്കെടുക്കും.

മാര്‍ത്തോമ്മ കാത്തലിക്‌ ഫോറത്തിന്റെ ഈ വര്‍ഷത്തെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്‌ റോബിന്‍ കുര്യാക്കോസ്‌, വൈസ്‌ പ്രസിഡന്റ്‌ ഫ്രാന്‍സിസ്‌ പിള്ള, സെക്രട്ടറി ജീജോ ജോര്‍ജ്‌, ജോയിന്റ്‌ സെക്രട്ടറി വിന്‍സെന്റ്‌ കുര്യന്‍, ട്രഷറര്‍ ടോജോ മാങ്കുഴികരി നാഷണല്‍ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായി ജോജോ ചെറിയാന്‍, അഡ്വ.ജോസഫ്‌ ചാക്കോ, റീജിയണല്‍ അംഗം ടോജോ ചെറിയാന്‍, എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ വിപിന്‍ അഗസ്റ്റിന്‍, അജു ജോര്‍ജ്‌, ജോജോ ജോസ്‌, ആന്റണി ജോര്‍ജ്‌, വില്‍സണ്‍ മാത്യു, ജോബി ജോസ്‌ എന്നിവര്‍ സ്ഥാനമേറ്റെടുക്കും. തുടര്‍ന്ന്‌ ജോബി കൊരട്ടി ടീമിന്റെ ഗാനമേളയും ഡിന്നറും ഉണ്‌ടായിരിക്കും.

പരിപാടി നടക്കുന്ന സ്ഥലം: Queen Edith Way School Godwin Way, Cambridge, CBI8QP.
കേംബ്രിഡ്‌ജിലെ മാര്‍ത്തോമ്മ കാത്തലിക്‌ ഫോറം പ്രവര്‍ത്തനോദ്‌ഘാടനം ഏപ്രില്‍ 28ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക