Image

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പണിമുടക്കി; മെഡി. കോളജ് ആശുപത്രി സ്തംഭിച്ചു

Published on 08 March, 2012
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പണിമുടക്കി; മെഡി. കോളജ് ആശുപത്രി സ്തംഭിച്ചു
ഗാന്ധിനഗര്‍ : മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന ബോണ്ട് വ്യവസ്ഥയിലെ അശാസ്ത്രീയതയ്‌ക്കെതിരേ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികളും ഹൗസ്‌സര്‍ജന്മാരും പിജി വിദ്യാര്‍ഥികളും റസിഡന്റ് ഡോക്ടര്‍മാരും പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്കില്‍ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഒപി, അത്യാഹിത വിഭാഗം, വിവിധ വാര്‍ഡുകള്‍, ലേബര്‍ റൂം, ഐസിയു, ഓപ്പറേഷന്‍ തിയറ്ററുകള്‍ തുടങ്ങി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സര്‍വമേഖലകളെയും പണിമുടക്ക് ബാധിച്ചു. ഇതോടെ രോഗികള്‍ വലഞ്ഞു. ഒപിയില്‍ പതിവുപോലെ രോഗികളുടെ നീണ്ടനിരയുണ്ടായിരുന്നു. പിജി വിദ്യാര്‍ഥികളും ഹൗസ്‌സര്‍ജന്മാരും രംഗത്തില്ലാത്തതുകൊണ്ട് സീനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് രോഗികളെ പരിശോധിച്ചത്.

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ബോണ്ട് കാലാവധി ഒരുവര്‍ഷത്തില്‍ നിന്നു മൂന്നു വര്‍ഷമായി ഉയര്‍ത്തിയതാണ് പ്രധാനമായും മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പണിമുടക്കിലേക്കു നയിച്ചത്. അശാസ്ത്രീയമായ ബോണ്ട് വ്യവസ്ഥ പിന്‍വലിക്കുക എന്നതിനു പുറമേ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലെയും മറ്റ് ഗവണ്‍മെന്റ് ആശുപത്രികളിലെയും ഒഴിവുകളിലേക്ക് നിലവിലുള്ള പിഎസ്‌സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്ന ആവശ്യവും ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ ഉയര്‍ത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക