Image

ഭൂമിയില്‍ ശക്തമായ സൗരവാതത്തിനു സാധ്യത

Published on 08 March, 2012
ഭൂമിയില്‍ ശക്തമായ സൗരവാതത്തിനു സാധ്യത
വാഷിംഗ്ടണ്‍: ഉപഗ്രഹങ്ങളുടേയും വാര്‍ത്താ വിനിമയ സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയുള്ള ശക്തമായ സൗരവാതത്തിന് സാധ്യതയുണെ്ടന്ന് ശാസ്ത്രജ്ഞന്‍മാര്‍. അഞ്ചു വര്‍ഷത്തിനിടെ അനുഭവപ്പെടുന്ന ഏറ്റവും ശക്തമായ സൗരവാതമായിരിക്കും ഭൂമി നേരിടുക. കഴിഞ്ഞ ആഴ്ചകളില്‍ നേരിയ തോതില്‍ സൗരവാതം അനുവഭപ്പെട്ടിരുന്നു.

സൗരവാതം ഭൂമിയുടെ കാന്തീകമണ്ഡലത്തില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങളെ തുടര്‍ന്ന് വൈദ്യുത വിതരണ സംവിധാനങ്ങള്‍ താറുമാറാകുക, ഫോണ്‍ ബന്ധങ്ങളില്‍ തടസമനുഭവപ്പെടുക തുടങ്ങിയ പ്രതിഭാസങ്ങള്‍ക്കു സാധ്യതയുണ്ട്. വിമാന സര്‍വീസുകളേയും സൗരവാതം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നുണ്ടാകാനിടയുള്ള സൗരവാതം ബ്രിട്ടനിലാണ് ശക്തമാകുകയെന്ന് ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. സൂര്യനില്‍ നിന്നുള്ള ശക്തിയേറിയ കണങ്ങളുടെ, മുഖ്യമായും പ്രോട്ടോണുകളുടെ പ്രവാഹമാണ് സൗരവാതം. ഭൂമിയിലെത്തുന്ന സൗരവാതകണങ്ങളില്‍ ഏറിയപങ്കും ഭൂമിക്കു ചുറ്റുമുള്ള കാന്തികമണ്ഡലത്തില്‍ മന്ദനത്തിനു വിധേയമാവുകയും, അതിനെ മുറിച്ചു കടക്കാന്‍ കഴിയാതെ ഭൂമിയുടെ വശങ്ങളിലൂടെ പ്രവഹിച്ചുപോവുകയും ചെയ്യുന്നു. എന്നാല്‍ ഊര്‍ജം കൂടിയ കണങ്ങള്‍ കാന്തികമണ്ഡലത്തെ തുളച്ചു കടക്കും. ഇത് ഏറെയും സംഭവിക്കുക ഭൂമിയുടെ കാന്തികധ്രുവങ്ങളോടു ചേര്‍ന്ന് ഫണല്‍ രൂപത്തിലുള്ള, കാന്തികബലരേഖകളില്ലാത്ത മേഖലയിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക