Image

11 'അമ്മുമാര്‍' ഒരുമിച്ചെത്തി: സൂര്യ ഫെസ്റ്റിവലിന് ഗംഭീര തുടക്കം

അനില്‍ കെ .പെണ്ണുക്കര Published on 27 September, 2017
11  'അമ്മുമാര്‍' ഒരുമിച്ചെത്തി: സൂര്യ ഫെസ്റ്റിവലിന് ഗംഭീര തുടക്കം
' സൂര്യ ഫെസ്റ്റിവല്‍-2017' ന്റെ ഉദ്ഘാടന ദിവസത്തില്‍ അത്യപൂര്‍വ്വമായ ഒരു സംഗമത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി 15000-ല്‍ ഏറെ വേദികളിലായി കാണികള്‍ ഹൃദയം കൊണ്ടു സ്വീകരിച്ച 96 അവതണങ്ങളുടെ അരങ്ങറിഞ്ഞ അധിപന്‍ സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ രചനയിലും രംഗാവതണങ്ങളിലും നിറസാന്നിധ്യമായ 'അമ്മു' എന്ന കഥാപാത്രത്തിന്റെ സംഗമം. വിവിധ കാലങ്ങളില്‍ വ്യത്യസ്ത അവതരണങ്ങളില്‍ അരങ്ങില്‍ അമ്മുവിന് ജീവന്‍ പകര്‍ന്നവര്‍ ഒരുവേദിയില്‍ ഒരുമിച്ചു.

പതിനൊന്ന് 'അമ്മുമാര്‍' ഒരുമിച്ചെത്തിയതോടെ സൂര്യഫെസ്റ്റിവലിന് അരങ്ങുണരുകയായിരുന്നു . 'അമ്മു സാന്നിധ്യവും സാമീപ്യവും' പരിപാടിയിലാണ് മഞ്ജു പിള്ള മുതല്‍ തുളസി വരെയുള്ള അമ്മുമാര്‍ ഒരുമിച്ചത്. ഇതോടെ സൂര്യമേളയ്ക്ക് തുടക്കമായി. വ്യത്യസ്ത കാലങ്ങളില്‍ വിവിധ പ്രായങ്ങളില്‍ അമ്മുവായി അഭിനയിച്ചവരാണിവര്‍.

സൂര്യകൃഷ്ണമൂര്‍ത്തിയുടെ വാക്കുകളില്‍ അദ്ദേഹത്തിന്റെ പ്രതിധിനിധിയാണ് അമ്മു.

ഭൂമിയില്‍ ജനിക്കാതെ കഴിഞ്ഞ 40 വര്‍ഷമായി അരങ്ങിലും കാണികളുടെ മനസ്സിലും ജീവിക്കുന്ന അമ്മു എന്ന കഥാപാത്രത്തിന് വിവിധ വേദികളില്‍, നാടകങ്ങളിലും അവതരണങ്ങളിലുമായി ശരീരവും മനസ്സും നല്‍കിയ കലാകാരികളുടെ സംഗമം. അമ്മുവിനെ ആദ്യമായി അരങ്ങിനു സമ്മാനിച്ച 'ദീപശിഖ' യില്‍ അമ്മുവായി എത്തിയ മഞ്ചുപിള്ള മുതല്‍ ഇപ്പോഴും രംഗത്തവതരിപ്പിക്കുന്ന 'കളത്തില്‍ പത്മിനിയുടെ മകള്‍ അമ്മു' എന്ന നാടകത്തില്‍ അമ്മുവായി എത്തുന്ന തുളസി വരെയുള്ള 15 കലാകാരികളുടെ ഒത്തുചേരല്‍ കലാസ്വാദകര്‍ക്കു പുതിയ അനുഭവമായിരുന്നു.

അരങ്ങില്‍ അമ്മുവിന് ജീവന്‍ പകര്‍ന്ന അഭിനേത്രിമാരില്‍ അധികം പേരും ഇന്ന് മലയാളിക്ക് അരങ്ങലും സ്‌ക്രീനിലും ഔദ്യോഗിക തലത്തിലും വളരെ സുപരിചിതമായ മുഖങ്ങളാണ്.

മഞ്ചു പിള്ള, ശ്രീലക്ഷ്മി, മഹാലക്ഷ്മി, ഹിമശങ്കര്‍ , തുഷാര, കവിത, സീതാ കൃഷ്ണമൂര്‍ത്തി, കൃഷ്ണ, അനിത, വിഷ്ണുപ്രിയ, കീര്‍ത്തി, ഗോപികാ സുരേഷ്, അലീഷാ നൗറീന്‍, മാളു, തുളസി എന്നിവരാണ് അമ്മുവിനെ രംഗത്തവതരിപ്പിച്ചവര്‍. ഇവര്‍ക്കൊപ്പം അവതാരികമാരായി സൂര്യ കുടുംബത്തിലെ രശ്മിയും മാക്‌സിം സജ്നയും കൂടി വേദിയിലെത്തിയപ്പോള്‍ അതു പെണ്‍കരുത്തിന്റെ സംഗമം കൂടിയായി.

'സൂര്യ' എന്ന കലാസംഘടന രൂപീകൃതമായതിന്റെ 40-ാം വര്‍ഷമാണ് 2017. കൂടാതെ ശ്രീ. സൂര്യാ കൃഷ്ണമൂര്‍ത്തി ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച 'തമസോമാ ജ്യാതിര്‍ഗമയ' എന്ന രംഗാവിഷ്‌കാരത്തിന്റെ അവതരണത്തിനും മലയാളത്തിലെ ആദ്യ ലൈറ്റ് സൗണ്ട് ഷോ 'വേലുത്തമ്പിദളവ' യുടെ അവതരണത്തിനും 2017-ല്‍ 40 വര്‍ഷം തികയുന്നു. സൂര്യാ കൃഷ്ണമൂര്‍ത്തി രൂപം നല്‍കിയ 'തീയറ്റര്‍ ഓഫ് ഫ്രീഡം' എന്ന നാടക സങ്കേതത്തിനും 2017-ല്‍ 40 വര്‍ഷം പൂര്‍ത്തിയാകുന്നു.15 പേരാണ് ഇതിനകം അമ്മുവെന്ന കഥാപാത്രത്തിന് ജീവന്‍ പകര്‍ന്നത്.

ഫെസ്റ്റിവെലിന്റെ ഭാഗമായി തിരുവനന്തപുത്തു വിവിധ വേദികളിലായി നിരവധി കലാപരിപാടികളും, ഫിലിം ഫെസ്റ്റിവലും നടക്കും . വിവിധ സംഗീതജ്ഞര്‍ ഉള്‍പ്പെടെ അന്‍പതോളം കലാകാരന്‍മാരാണ് ഇനിയും സംഗീതാര്‍ച്ചനയുമായി അരങ്ങില്‍ എത്തുക. നാല്‍പതാം വര്‍ഷത്തിലേക്ക് കടന്ന സൂര്യമേളയുടെ തുടക്കം ഭാരതീയകലയുടെയും സംസ്‌കാരത്തിന്റെയും ഉള്ള് തൊട്ടറിയുന്നതായി. നിറഞ്ഞുകവിഞ്ഞ സദസ്സിന് വിസ്മയക്കാഴ്ച സമ്മാനിക്കുന്നതായി സൂര്യാ കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കിയ അമ്മു , സാന്നിധ്യവും സാമീപ്യവും 
11  'അമ്മുമാര്‍' ഒരുമിച്ചെത്തി: സൂര്യ ഫെസ്റ്റിവലിന് ഗംഭീര തുടക്കം 11  'അമ്മുമാര്‍' ഒരുമിച്ചെത്തി: സൂര്യ ഫെസ്റ്റിവലിന് ഗംഭീര തുടക്കം 11  'അമ്മുമാര്‍' ഒരുമിച്ചെത്തി: സൂര്യ ഫെസ്റ്റിവലിന് ഗംഭീര തുടക്കം 11  'അമ്മുമാര്‍' ഒരുമിച്ചെത്തി: സൂര്യ ഫെസ്റ്റിവലിന് ഗംഭീര തുടക്കം 11  'അമ്മുമാര്‍' ഒരുമിച്ചെത്തി: സൂര്യ ഫെസ്റ്റിവലിന് ഗംഭീര തുടക്കം 11  'അമ്മുമാര്‍' ഒരുമിച്ചെത്തി: സൂര്യ ഫെസ്റ്റിവലിന് ഗംഭീര തുടക്കം 11  'അമ്മുമാര്‍' ഒരുമിച്ചെത്തി: സൂര്യ ഫെസ്റ്റിവലിന് ഗംഭീര തുടക്കം 11  'അമ്മുമാര്‍' ഒരുമിച്ചെത്തി: സൂര്യ ഫെസ്റ്റിവലിന് ഗംഭീര തുടക്കം 11  'അമ്മുമാര്‍' ഒരുമിച്ചെത്തി: സൂര്യ ഫെസ്റ്റിവലിന് ഗംഭീര തുടക്കം 11  'അമ്മുമാര്‍' ഒരുമിച്ചെത്തി: സൂര്യ ഫെസ്റ്റിവലിന് ഗംഭീര തുടക്കം 11  'അമ്മുമാര്‍' ഒരുമിച്ചെത്തി: സൂര്യ ഫെസ്റ്റിവലിന് ഗംഭീര തുടക്കം 11  'അമ്മുമാര്‍' ഒരുമിച്ചെത്തി: സൂര്യ ഫെസ്റ്റിവലിന് ഗംഭീര തുടക്കം 11  'അമ്മുമാര്‍' ഒരുമിച്ചെത്തി: സൂര്യ ഫെസ്റ്റിവലിന് ഗംഭീര തുടക്കം 11  'അമ്മുമാര്‍' ഒരുമിച്ചെത്തി: സൂര്യ ഫെസ്റ്റിവലിന് ഗംഭീര തുടക്കം
Join WhatsApp News
നാരദന്‍ 2017-09-27 17:59:08
ഹോ  ഇതൊക്കെ  പഴഞ്ചന്‍ 
 നമുക്കൊരു  പുതിയ  പരിപാടി  തുടക്കം  കുറിക്കാം പൊങ്കാല - അതേ  അമേരിക്കന്‍  പൊങ്കാല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക