Image

ചേര്‍ത്തല കടലില്‍ മൃതദേഹം; കാണാതായ മത്സ്യ തൊഴിലാളിയുടേതെന്നു സംശയം

Published on 08 March, 2012
ചേര്‍ത്തല കടലില്‍ മൃതദേഹം; കാണാതായ മത്സ്യ തൊഴിലാളിയുടേതെന്നു സംശയം
ആലപ്പുഴ: ചേര്‍ത്തല തീരക്കടലില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു മൃതദേഹം ലഭിച്ചു. മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചതിനെത്തുടര്‍ന്ന് കാണാതായ തൊഴിലാളികളില്‍ ഒരാളുടെതാണെന്ന് സംശയം. അപകടം നടന്ന ചേര്‍ത്തല മനക്കോടത്തിന് സമീപത്തുനിന്നുതന്നെയാണ് മൃതദേഹം ലഭിച്ചതെന്നാണ് അറിയുന്നത്. തമിഴ്‌നാട്ടിലെ കുളച്ചലില്‍ നിന്നും മത്സ്യബന്ധനത്തിനെത്തിയ മണ്‍ട്രോത്തി എന്ന ബോട്ടിലെ തൊഴിലാളികളാണ് ഇന്ന് പുലര്‍ച്ചെയോടെ മൃതദേഹം കണ്ടത്.

ആരുടെ മൃതദേഹം ആണെന്ന് തിരിച്ചറിയാനായിട്ടില്ല. അതേസമയം കപ്പലപകടത്തില്‍പ്പെട്ട് കാണാതായവരുടെ മൃതദേഹമാണോയെന്ന് ഇതുവരെ പോലീസ് അധികാരികളോ മറ്റ് ബന്ധപ്പെട്ടവരോ സ്ഥിരീകരിച്ചിട്ടില്ല. കണെ്ടത്തിയ മൃതദേഹവുമായി മത്സ്യബന്ധന ബോട്ട് തോട്ടപ്പള്ളി ഹാര്‍ബറിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സ്പീഡ് ബോട്ട് മൃതദേഹം കൊണ്ടുവരുന്നതിനായി മത്സ്യബന്ധന ബോട്ട് വരുന്ന ദിശയിലേക്കും തിരിച്ചതായി അറിയുന്നു.

മത്സ്യബന്ധന തൊഴിലാളികള്‍ മൃതദേഹം ലഭിച്ചതായി അറിയിച്ചതിനെത്തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡിനെയും നേവിയെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനേയും നീ്ണ്ടകര പോലീസിനും വിവരം കൈമാറിയതായി ആലപ്പുഴ എഡിഎം പി.കെ. തമ്പി പറഞ്ഞു. താണെന്ന് സ്ഥിരീകരിക്കാനാവൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക