Image

ഇറാഖ് മന്ത്രി സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടു

Published on 08 March, 2012
ഇറാഖ് മന്ത്രി സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടു
ബാഗ്ദാദ്: ഇറാക്കിലെ ഭവന നിര്‍മാണ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ ദെരാജി ബോംബ് സ്‌ഫോടനത്തില്‍ നിന്നു അത്ഭുതകരമായി രക്ഷപെട്ടു. സംഭവത്തില്‍ ഒരു സിവിലിയന്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെയാണ് ബോംബാക്രമണമുണ്ടായത്. മന്‍സൂര്‍ ജില്ലയിലാണ് സംഭവം. സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നതായും മന്ത്രിയുടെ രണ്ടു സുരക്ഷാ ഭടന്‍മാര്‍ക്കു പരിക്കേറ്റതായും പ്രതിരോധമന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക