Image

ഹാര്‍വി'യുടെ ബാക്കിപത്രം(റോബിന്‍ കൈതപ്പറമ്പ്)

റോബിന്‍ കൈതപ്പറമ്പ് Published on 22 September, 2017
ഹാര്‍വി'യുടെ ബാക്കിപത്രം(റോബിന്‍ കൈതപ്പറമ്പ്)
2007 ലെ ഐക്ക് കൊടുങ്കാറ്റിന് ശേഷം വളരെ കാര്യമായ കാറ്റുകളൊന്നും Texas ലേയ്ക്ക് വന്നില്ല. എല്ലാ വര്‍ഷവും കാര്യമായ മുന്നൊരുക്കങ്ങള്‍ govt. എടുക്കുന്നുണ്ടായിരുന്നു എങ്കിലും വലിയ പരിക്കുകള്‍ ഒന്നും ഇല്ലാതെ കഴിഞ്ഞ കാലങ്ങള്‍ കടന്ന് പോയി. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ക്ഷണിക്കാത്ത അതിഥിയായി ഒരു കൊടുങ്കാറ്റ് കടന്ന് വന്നു 'ഹാര്‍വി'. ഹാര്‍വിയുടെ വരവ് നേരത്തെ അറിഞ്ഞ govt. അതിന് വേണ്ടുന്ന മുന്നൊരുക്കങ്ങള്‍ തുടങ്ങി. ജനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. സുപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും, ചെറുതും വലുതുമായ മറ്റ് ഷോപ്പുകളില്‍ നിന്നും അവശ്യ സാധനങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വിറ്റ് പോയി.എങ്ങും പരിഭ്രാന്തരായ ജനങ്ങള്‍. ഹോസ്പിറ്റലുകളില്‍ emergency situvaton diclare ചെയ്തു. പല സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ നേരത്തെ വീട്ടില്‍ വിട്ട് അവരുടെ സുരക്ഷ ഉറപ്പു വരുത്തി. ജോലിക്കായി കടന്ന് വന്നവര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കി 'ഹാര്‍വി'യുടെ വരവിനായി ഒരുങ്ങി.

    തകര്‍ത്ത് പെയ്ത മഴ അക്ഷരാര്‍ത്ഥത്തില്‍ ഹുസ്റ്റനേയും സമീപ പ്രദേശങ്ങളെയും വെള്ളത്തില്‍ ആഴ്ത്തി. കണക്കുകള്‍ പ്രകാരം കഴിഞ്ഞ നൂറ് വര്‍ഷക്കാലം കാണാത്ത മഴയാലും വെള്ളപ്പൊക്കത്താലും ഹുസ്റ്റന്‍ വിറച്ചു.ക്രമാതീതമായി ഉയരുന്ന മഴവെള്ളത്തെ എങ്ങനെ നിയന്ത്രീക്കും എന്നറിയാതെ ഭരണകൂടം നിശ്ച്‌ലമായി.വെള്ളം ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ നിര്‍ബദ്ധപൂര്‍വ്വം ഒഴിപ്പിച്ചു. ഹുസ്റ്റണിലെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു. ചില കമ്മ്യൂണിറ്റികളില്‍ കെട്ടിനിര്‍ത്തിയിരുന്ന ലെവികളില്‍ മഴവെള്ളം താങ്ങി നിര്‍ത്താനുള്ള ബലം ഇല്ലാതെ അത് പൊട്ടുകയും;ഒരിക്കലും ളഹീീറ ആവുകയില്ല എന്ന് വിശ്വസിപ്പിച്ച് മുന്തിയ വില കൊടുത്ത് വാങ്ങിയ വീടുകളില്‍ ലെവി തകര്‍ന് വെള്ളം കയറുകയും; വാഹനങ്ങള്‍ ഉള്‍പ്പെടെ തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ വെള്ളം കയറി നശിച്ച് പോകുന്ന ദയനീയ കാഴ്ച്ചയ്ക്കും സാക്ഷിയാകേണ്ടി വന്നു.

     മഴയുടെ കാഠിന്യത്താല്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെയും, അവശ്യ സാധനങ്ങള്‍ ലഭിക്കാതെയും ജനങ്ങള്‍ നട്ടം തിരിഞ്ഞു.പട്ടാളക്കാരുടെ വാഹനങ്ങള്‍ ദുരിതാശ്വാസത്തിനായും, വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷപെടുത്താനുമായി തത്രപ്പെട്ടു. ജീവനും കൈയ്യില്‍ പിടിച്ച് സര്‍വ്വതും നഷ്ടപ്പെട്ട് ജനങ്ങള്‍ പാലായനം ചെയ്യുന്ന ദയനീയ കാഴ്ച്ചകള്‍ എങ്ങും. മഴവെള്ളത്തിന്റെ ശക്തി അറിയാതെ റോഡുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലേയ്ക്ക് വാഹനങ്ങള്‍ ഓടിച്ച് ഇറക്കി ജീവന്‍ നഷ്ടപ്പെട്ടവര്‍, അങ്ങനെ ജീവിനും മരണത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കവെ സര്‍വ്വേശ്വരന്റെ കൃപയാല്‍ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയവര്‍. അങ്ങനെ എത്ര എത്ര മുഖങ്ങള്‍.

   ദിവസങ്ങള്‍ നീണ്ടുനിന്ന കാറ്റിന്റെയും മഴയുടെയും ശക്തി കുറയുകയും, വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളില്‍ നിന്ന് വെള്ളം പിന്‍വലിയുകയും ചെയ്തു. സഹായ ഹസ്തവുമായി സന്നദ്ധ സംഘടനകളും അസോസിയേഷന്‍ പ്രവര്‍ത്തകരും ഓടി നടന്നു. പരിചയം ഉളളവര്‍ എന്നോ ഇല്ലാത്തവര്‍ എന്നോ, വെളുത്തവന്‍ എന്നോ കറുത്തവന്‍ എന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരും തങ്ങളാല്‍  കഴിയുന്നതു പോലെ പരസ്പരം സഹായിച്ചു. ചിലര്‍ വെള്ളം കയറിയ വീടുകളിലെ കാര്‍പ്പറ്റുകളും, തടികളും മറ്റും ഇളക്കാനും; പൂപ്പല്‍ കയറാതെ സംരക്ഷിക്കാനും പരിശ്രമിച്ചു. മറ്റു ചിലര്‍ ഭക്ഷണവും വെള്ളവും വിതരണം ചെയ്തു. സഹായഹസ്തവുമായി കടന്ന് വന്ന എല്ലാ സംഘടനകളെയും, നല്ലവരായ ആള്‍ക്കാരെയും നന്ദിയോടെയല്ലാതെ സ്മരിക്കാന്‍ കഴിയില്ല.

       മഴവെള്ളപ്പൊക്കത്താല്‍ വീടുകളും വാഹനങ്ങളും നഷ്ടപ്പെട്ട ഇടത്തരക്കാരായ പലേ കുടുംബങ്ങളുടെയും പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത് ഇനിയും ആണ്. സന്നദ്ധ സംഘടനകളും, അസോസിയേഷനുകളും തങ്ങളാല്‍ കഴിയുന്നതു പോലെ വീടുകള്‍ വൃത്തിയാക്കുകയും, കാര്‍പ്പറ്റുകളും, തടികളും, കതകുകളും മറ്റും ഇളക്കിയെടുത്ത് സഹായിക്കുകയും ചെയ്തു. പക്ഷേ എഹീീറ ശിൗെൃമിരല ഇല്ലാത്ത, ജമ്യീളള  ചെയ്ത വാഹനങ്ങളുടെ ളൗഹഹ ശിൗെൃമിരല മാറ്റി ലെയബിലിറ്റി മാത്രം ആക്കുകയും ചെയ്ത എത്രയോ ഇടത്തരം കുടുംബങ്ങള്‍. പല ഇന്ത്യന്‍ കുടുംബങ്ങളും പ്രത്യേകിച്ച്  മലയാളി കുടുംബങ്ങളില്‍ ചെറിയ ജോലികള്‍ ചെയ്തും, മക്കളെ നോക്കിയും ഒരാളുടെ വരുമാനത്തില്‍ വീട് മുന്‍പോട്ട് കൊണ്ടു പോവുകയും ചെയ്യുന്നവര്‍. Flood Insurance ഇല്ലാത്തതിനാല്‍ അവിടെ നിന്നോ, povetry levelന് മുകളില്‍ ആയതിനാല്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നോ ഒരു സഹായവും ലഭിക്കാതെ; മറ്റുള്ളവരുടെ മുന്‍പില്‍ സഹായത്തിനായി കൈ നീട്ടാന്‍ ആത്മാഭിമാനം സമ്മതിക്കാതെ നെടുവീര്‍പ്പും സങ്കടവുമായി കഴിയുന്ന അനേകം കുടുംബങ്ങള്‍. പണക്കാര്‍ക്ക് വീടോ, കാറോ നഷ്ടപ്പെട്ടാല്‍ അവര്‍ക്കത് ഒരു വിഷയം ആകുന്നില്ല. ഒരു സുഹൃത്ത് പറഞ്ഞതുപോലെ 'വിരലിന് ഇടയില്‍ നിന്ന് ഉതിര്‍ന്ന് പോയ ഒരു peanut പോലെ'. തീരെ പാവപ്പെട്ടവര്‍ക്കും പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല, സര്‍ക്കാര്‍ അവര്‍ക്ക് വേണ്ട എല്ലാവിധ സഹായവും ചെയ്ത് കൊടുക്കും. പുതുതായി വീടും, വണ്ടിയും, food stamp വേണ്ടവര്‍ക്ക് അതും. പക്ഷേ ഇടത്തരക്കാരായ കുടുംബങ്ങള്‍ ഒരു സഹായവും ലഭിക്കാതെ ഇനി എന്ത് എന്ന വലിയ ചോദ്യചിഹ്നത്തിന് മുന്‍പില്‍ പകച്ച് നില്‍ക്കുന്നു.

ഇവിടെ ഉള്ള സന്നദ്ധ സംഘടനകളോടും, അസോസിയേഷന്‍ പ്രവര്‍ത്തകരോടും എനിക്ക് ഒന്നേ അഭ്യര്‍ഥിക്കാനുള്ളൂ. നിങ്ങളുടെ പ്രവര്‍ത്തനങ്ങളും, സഹായങ്ങളും ശ്ലാഘനീയം തന്നെ. എങ്കിലും വെള്ളപ്പൊക്കത്തിന്റെ സമയത്ത് അവിടങ്ങളില്‍ പോയി സഹായിച്ച നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവിടം കൊണ്ട് അവസാനിപ്പിക്കാതെ ഇനിയും നിങ്ങളുടെ നിര്‍ലോഭമായ സഹായങ്ങള്‍ അത് സാമ്പത്തികമായാലും, അല്ലാതെ ആയാലും തുടര്‍ന്നും ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഹാര്‍വിയുടെ ദുരിതത്തില്‍ പ്രയാസം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെയും സര്‍വ്വേശ്വരന്റെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. ഒരിക്കലും തളരാത്ത മന:ശക്തിയോടെ നമുക്ക് ഒരുമിച്ച് മുന്നേറാം...
                            
                          
ഹാര്‍വി'യുടെ ബാക്കിപത്രം(റോബിന്‍ കൈതപ്പറമ്പ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക