Image

അഫ്ഗാനില്‍ ഹിമപാതം; മരണം 50 കവിഞ്ഞു

Published on 08 March, 2012
അഫ്ഗാനില്‍ ഹിമപാതം; മരണം 50 കവിഞ്ഞു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വടക്കു കിഴക്കന്‍ പ്രവിശ്യയായ ബദാക്ഷനില്‍ കഴിഞ്ഞദിവസമുണ്ടായ കനത്ത ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞതായി റിപ്പോര്‍ട്ട്. ബദാക്ഷനിലെ ഒരു ഗ്രാമം പൂര്‍ണമായും മഞ്ഞിനടിയിലായി. ഇരുന്നൂറോളം പേര്‍ ഹിമപാതത്തില്‍ അകപ്പെട്ടതായാണ് സൂചന. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുമെന്ന് ബദാക്ഷന്‍ ഗവര്‍ണര്‍ ഷാന്‍ വാലിയുള്ള അദിബ് അറിയിച്ചു. കാണാതായവര്‍ക്കു വേണ്ടി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. നിരവധി വളര്‍ത്തുമൃഗങ്ങളും ഹിമപാതത്തില്‍ ചത്തൊടുങ്ങിയതായി അധികൃതര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക