Image

കെനിയ: വന്യത വിളിക്കുന്നു (മുരളി ജെ. നായര്‍, ഫിലഡെല്‍ഫിയ)

Published on 21 September, 2017
കെനിയ: വന്യത വിളിക്കുന്നു (മുരളി ജെ. നായര്‍, ഫിലഡെല്‍ഫിയ)
കെനിയയിലേക്കുള്ള സന്ദര്‍ശകന്, കെനിയന്‍ എയര്‍വേയ്‌സിന്റെ ഫ്‌ളൈറ്റില്‍ കയറുമ്പോള്‍ത്തന്നെ തന്റെ 'ആഫ്രിക്കന്‍ എക്‌സ്പീരിയന്‌സ്" തുടങ്ങുന്നു. വിമാനത്തിലെ അന്തരീക്ഷം (ആംബിയന്‍സ്) തികച്ചും ആഫ്രിക്കനാണെന്നു മാത്രമല്ല, യാത്രികരെ സ്വീകരിക്കുന്ന രീതിയും അങ്ങനെതന്നെ.

നയ്‌റോബിയിലെ ജോമോ കെന്യാട്ടാ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോഴത്തെ എന്റെ ആദ്യ അത്ഭുതം വീശിയടിക്കുന്ന തണുത്ത കാറ്റായിരുന്നു ഭൂമധ്യരേഖയില്‍ സ്ഥിതിചെയ്യൂന്ന ഒരു രാജ്യത്ത് ഒരു ജൂലൈ മധ്യാഹ്നത്തില്‍ ഒരുക്കലും പ്രത്രീക്ഷിക്കാനൊക്കാത്തത്.

ജനബാഹുല്യമുള്ള ഒരു ആഫ്രിക്കന്‍ മഹാനഗരത്തിന്റെ എല്ലാ വിരോധാഭാസങ്ങളും ഈ കെനിയന്‍ തലസ്ഥാനത്തിനുണ്ട്. ഒരുതന്‍ ഈസ്റ്റ് വെസ്റ്റ് മിശ്രണം. ആരംഭത്തില്‍ 'ലൂണറ്റിക്ള്‍ റയില്‍ വേ"യിലെ ഒരു ട്രാന്‍സിറ്റ് പോയിന്റ് മാത്രം ആകാന്‍ ഉദ്ദേശിച്ചിരുന്ന ഈ നഗരം, ആ ഘട്ടത്തില്‍നിന്നു ബഹുദൂരം സഞ്ചരിച്ച് ഇന്നു അന്താരഷ്ട്ര ഭൂപടത്തില്‍ സ്വയം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

കെന്യാട്ട അവന്യൂവില്‍നിന്നാരംഭിച്ച ഒരു കണ്ടക്റ്റഡ് ടൂറില്‍നിന്നും നഗരത്തിന്റെ ആദ്യത്തെ 'ഓറിയന്റേഷന്‍' കിട്ടി.

നഗരത്തിലെ ഒരു പ്രധാന ആകര്‍ഷണമാണ് റയില്‍വേ മൂസിയം. നഗരത്തിന്റെ ഉത്ഭവം തന്നെ റയില്‍വേയിലാഉയിരുന്നുവല്ലോ.

വേറൊരു ആകര്‍ഷണമായ കെന്യാട്ടാ കോണ്‍ഫറന്‍സ് സെന്റര്‍, ഒരു കാലത്ത് നയ്‌റൊബിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു. ഇന്നത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം യു.എ.പി. ടവര്‍ ആണ്.

മനുഷ്യന്റെ പരിണാമചക്രത്തിലെ ഒരു പ്രധാനപങ്ക് വഹിക്കുന്ന സ്ഥലമാണ് കെന്യയിലെ ലേക്ക് റ്റര്‍കാനാ. ഇവിടെയാണത്രെ ഇന്നത്തെ രൂപഭാവത്തിലുള്ള ആദിമമനുഷ്യന്‍ ഉത്ഭവിച്ചത്. ഇവിടെനിന്നുള്ള ഫോസ്സിലുകള്‍ കെന്യന്‍ നാഷനല്‍ മുസിയത്തില്‍ കാണാം. കൂടാതെ, താന്‍സാനിയയില്‍നിന്നുള്ള പുരാതന ഗുഹാചിത്രങ്ങളുടെ പകര്‍പ്പുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

സിറ്റി സെന്ററില്‍നിന്നു പത്തുകിലോമീറ്റര്‍ ദൂരത്തുള്ള നയ്‌റൊബി നാഷനല്‍ പാര്‍ക്ള്‍ ഈ രാജ്യത്തിന്റെ വന്യജീവി സമ്പത്തിലേക്കുള്ള ഒരാമുഖമാണ്. ഒന്‍പതുപേര്‍ക്കിരികാവുന്ന ഒരു 'സഫാരി' വാനിലാണ് ഞ്ഞങ്ങളെ കൊണ്ടുപോയത്. വാഹനത്തില്‍നിന്നു പൂറത്തിറങ്ങുന്നതിനെതിരേയും വിന്‍ഡോ ഗ്ലാസ് തുറന്നിടുന്നതിനെതിരേയും കര്‍ശനതാക്കീതും കിട്ടിയിരുന്നു, യാത്ര തുടങ്ങുന്നതിനു മുമ്പുതന്നെ. "ഒരിക്കല്‍ ഒരു സിംഹം വാനില്‍നിന്നി ഒരു സ്ത്രീയെ വലിച്ചുപുറത്തിട്ടിരുന്നു," െ്രെഡവര്‍കംഗൈഡിന്റെ വാക്കുകള്‍ എല്ലാവരേയും സാഹസങ്ങളില്‍നിന്നു പിന്തിരിപ്പിക്കാന്‍ പര്യാപ്തമായിരുന്നു (സന്ദര്‍ശകരെ ഒന്നു "വിരട്ടി" അതുവഴി സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ഒരു പൊടിക്കൈ ആണ് ഇത്തരം കഥകള്‍ എന്നു പിന്നീടറിയാന്‍ കഴിഞ്ഞു.)

സിംഹങ്ങളുമായുള്ള ഒരു "ഫോട്ടോഗ്രാഫിക്ള്‍ സെഷന്‍" ആയിരുന്നു ടൂറിലെ പ്രധാന സംഭവം. ഒരു സിംഹം അതിന്റെ ഇണയോടും അവരുടെ മൂന്നുമക്കളോടുമൊപ്പം ഫോട്ടോയ്ക്കു "പോസ്" ചെയ്തുതന്നു എന്നുമാത്രമ്മല്ല ഒരു രാജകീയ 'കോട്ടുവാ"യും ബോണസായി നല്കി!

"റൈനോ!" എന്നു ഉറക്കെ പറഞ്ഞുകൊണ്ട് ഡ്‌റൈവര്‍ വണ്ടി പെട്ടെന്നു നിര്‍ത്തി ചക്രവാളത്തിലേക്കു കൈചൂണ്ടി. "ഐ ക്യന്റ് സീ ഇറ്റ്" എല്ലാവരും ഒരു കോറസായി പറയവേ, അപരാഹ്ന ആകാശത്തിനെനേരെ ആ മൃഗത്തിനെ നിഴല്‍ചിത്രം പ്രത്യക്ഷപ്പെട്ടു. ഡ്‌റൈവരുടെ കാഴ്ചശക്തിയെ ഞങ്ങള്‍ എല്ലാവരും പ്രശംസിച്ചു.

അമ്പരപ്പിക്കുന്ന ഇത്തരം ആകസ്മികതക്ള്‍ള്‍കിടയിലൂടെ മൃഗങ്ങള്‍ക്കിടയിലെ ഒരുപാടു "സാധരണക്കാരെ" കണ്ടു ജിറാഫ്, വില്‍ഡ്ബീസ്റ്റ്, ഈലന്ഡ്, പലതരം മാനുകള്‍ എന്നിവ.

പരിപാടിയിലെ അടുത്ത ഇനം അംബോസെലി നാഷനല്‍ പാര്‍ക്കിലൂടെയുള്ള ഒരു ഓട്ടപ്രദിക്ഷണം ആയിരുന്നു. ആദ്യം നയിറോബിയില്‍നിന്നു കെനിയ താന്‍സാനിയ അതിര്‍ത്തിയിലുള്ള നാമംഗായിലേക്ക്.

വഴിയരികില്‍ കന്നുകാലികളെ മേയ്ക്കുന്ന മസായി ഗോത്രവര്‍ഗക്കാരെ കാണുമ്പോഴൊക്കെ െ്രെഡവെര്‍ അവരെപ്പറ്റി പറഞ്ഞുകൊണ്ടീരുന്നു.

മസായികളുമായി എന്റെ ആദ്യത്തെ സമാഗമം നമാംഗയില്‍ വച്ചായിരുന്നു. "അവരുടെ ഫോട്ടൊ എടുക്കുന്നത് അവര്‍ക്കിഷ്ടമല്ല," ഡ്‌റൈവര്‍ നേരത്തെ പറഞ്ഞിരുന്നു. "ഫൊട്ടൊയോടൊപ്പം അവരുടെ ആത്മാവു കൂടി എടുക്കപ്പെടുന്നു എന്നാണവരുടെ വിശ്വാസം".

പക്ഷെ, മസായികള്‍ കൂടുതല്‍ പ്രാവര്‍ത്തികബുദ്ധിയുള്ളവരായാണ് കാണപ്പെട്ടത്! കൈകൊണ്ടുനിര്‍മ്മിച്ച ഒരു മുത്തുമാലയുമായി ഒരു മസായി സ്ത്രീ എന്നെ സമീപിച്ചു: "സര്‍, ഈ മാല വാങ്ങിയാല്‍ എന്റെ ഫോട്ടോ എടുക്കാന്‍ സമ്മതിക്കാം."

ഞാന്‍ അല്പം വിലപേശി മാല വാങ്ങി, ഫോട്ടൊയും എടുത്തു.

നമാംഗയില്‍നിന്നു ടാര്‍ ചെയ്യപ്പെടാത്ത റോഡിലുടെയുള്ള യാത്ര ശരിക്കും ഒരു സഫാരിയുടേ രുചി സമ്മാനിച്ചു. "ഇതാണ് ഒരു റ്റിപ്പിക്കല്‍ ആഫ്രിക്കന്‍ റോഡ്,:" െ്രെഡവര്‍ അത്ര ആവശ്യമില്ലാത്ത ഒരു വിവരണവും നല്കി.

പൊടിയും അഭ്യാസവും നിറഞ്ഞ യാത്രയായിരുന്നെങ്ങിലും ലക്ഷ്യസ്ഥാനം വളരെ വിലപ്പെട്ട ഒരു സമ്മാനംപോലെ മധുരമായിരുന്നു: കിളിമഞ്ജാറോ പര്‍വതം ദൂരെനിന്നുതന്നെ കണ്ടു! ഏണസ്റ്റ് ഹെമിംഗ് വേയേയും വില്‍ബര്‍ സ്മിത്തിനേയും പോലെയുള്ള എഴുത്തകാരെ ഹരം കൊള്ളിച്ച കിളിമഞ്ജാറോ!

ഫോട്ടോഗ്രാഫര്‍മാരുടെ ഒരു സ്വര്‍ഗം ഉണ്ടെന്‍കില്‍ അതിവിടെയാണു എന്നെനിക്കു തോന്നി മഞ്ഞണിഞ്ഞ പര്‍വതത്തിനും ഞങ്ങള്‍ കാഴ്ചക്കാരുക്കുമിടയില്‍ ഇടതൂര്‍ന്ന പുല്പ്രദേശം അവിടേ മേയുന്ന വന്യമൃങങ്ങള്‍ ആന, സിംഹം, കടുവ, റൈനൊ, ചീറ്റ...

ഞങ്ങള്‍ യാത്ര തുടര്‍ന്നു. വലിയ ഒരാനക്കൂട്ടത്തെക്കടന്നു െ്രെഡവറ് കുറേ കൂടാരങ്ങള്‍ക്കുനേരെ കൈചൂണ്ടീ: "സഫാരിക്കാരുടെ ക്യാമ്പ് സൈറ്റുകള്‍!"

വന്യമൃഗങ്ങള്‍ക്കിത്ര അടുത്ത് ക്യാമ്പ് ചെയുന്നത് സാഹസമല്ലേ? ഞങ്ങളുടെ ന്യായമായ സംശയം ശരിവച്ചുകൊണ്ട്, ഒരു വിശദാംശവും വിട്ടുകളയാത്തവനായ െ്രെഡവെര്‍ അടുത്ത കാലത്തുണ്ടായ ഒരു സംഭവം വിവരിച്ചു ഒരു കാട്ടാന ഒരു കൂടാരം തകര്‍ത്ത് ഒരു മനുഷ്യനെ കൊന്ന സംഭവം. "അവര്‍ കഴിച്ചിരുന്ന ക്യാബേജ് ആണ് ആനയെ അങ്ങൊട്ടാകര്‍ഷിച്ചത്. കൂടാരം ചവിട്ടിപ്പൊളിച്ച ആന, അതിലൂണ്ടായിരുന്നവരില്‍ ഒരാളെ എടുത്തു ആകാശത്തേക്കെറിയുകയും ചെയതു."

അമ്പരന്നിന്നു ഞങ്ങളെനോക്കി അയാള്‍ തുടര്‍ന്നു: "പക്ഷെ, ഇത്തരം സംഭവങ്ങള്‍ വലരെ വിരളമാണ്."

എന്റെ കെനിയന്‍ യാത്രയിലെ ഏറ്റവും സുപ്രധാന ഇനം മസായി മാരാ സഫാരി ആയിരുന്നു. നയ്‌റോബിയില്‍നിന്നു അതിരാവിലെ യാത്ര ആരംഭിച്ചു. മനോഹരമായ റിഫ്റ്റ് വാലി വഴിയായിരുന്നു യാത്ര. പച്ചപ്പിന്റെ ശാദ്വലതയായിരുന്നു വഴിനീളെ. പക്ഷെ വഴി, നേരത്തെപറഞ്ഞ അംബോസെലി യാത്രയിലേതുപോലെ, ദുര്‍ഘടം പിടിച്ചതായിരുന്നു.

ആഫ്രിക്കന്‍ "ആനിമല്‍ കിങ്ങ്ഡ"ത്തിലെ ഏറ്റവും നാടകീയമായ സംഭവം നടക്കുന്നത് മസായി മാരാ വൈല്‍ഡ് ലൈഫ് പാര്‍ക്കിലാണ് താന്‍സനിയയിലെ സെരംഗതി സമതലത്തില്‍നിന്നുള്ള വില്‍ഡ്ബീസ്റ്റുകളുടെ വാര്‍ഷിക കുടിയേറ്റം. പത്തുലക്ഷം മൃഗങ്ങളാണ് ഒന്നിച്ചു സവന്ന പുല്‍ പ്രദേശത്തുകൂടെ ഇവിടേക്കു വരുന്നത്, നേതാവിനെ പിന്തുടരുക എന്നൊരു അര്‍പ്പണബോധം നിറഞ്ഞ പ്രയാണത്തിലൂടെ!

മസായിയിലെ പുല്പ്രദേശത്ത് തങ്ങള്‍ക്ക് തീറ്റയുക്കു പുല്ലു അവശേഷിക്കാതെയാകുമ്പോള്‍ ഇവ സെരംഗതിയിലേക്കു തിരികെ പോകുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള നൂറൂ കണക്കിനു കിലൊമീറ്ററുള്ള് യാത്രയില്‍ അനേകം മൃഗങ്ങള്‍ ചത്തൊടുങ്ങുന്നു.

ഭൂമിയിലുള്ള ഏതാണ്ടെല്ലാ മൃഗങ്ങളും, 1672 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ നിവസിക്കുന്നു.

ഉച്ചതിരിഞ്ഞാണ് ഞങ്ങളവിടെ എത്തിയത്. അന്നുരാതി ഡിന്നറിനുശെഷം ഞങ്ങളെ ഒരു െ്രെഡവിനു കൊണ്ടുപോയി. ഞങ്ങളുടെ ഗൈഡിന്റെ കയ്യിലുണ്ടായിരുന്നു ശക്തമായ സ്‌പോട്ട് ലൈട്ടിന്റെ വെള്ളിവെളിച്ചത്തില്‍ കണ്ട, വനത്തിലെ രാത്രികാല ദൃശ്യങ്ങല്‍ വര്‍ണ്ണനാതീതമായിരുന്നു. ഒരു നായാട്ടിന്റെ ആരംഭം കാണാനും ഭാഗ്യമുണ്ടായി രണ്ടു സിംഹങ്ങള്‍ ഒരു കലമാന്‍ കൂട്ടത്തെ വേട്ടയാടുന്ന രംഗം! പക്ഷെ സ്‌പോട്ട് ലൈറ്റിന്റെ വെളിച്ചം സിംഹങ്ങളെ അല്‍പം അസ്വസ്ഥരാക്കിയെന്നു തൊന്നുന്നു. ഞങ്ങളുടെ ലാന്‍ഡ് റോവറിനുനേരെ ഒരു സിംഹം ക്രുദ്ധനായി ഏതാനും അടി നടന്നുവന്നത് അലപ്ം ആശങ്കയുളവാക്കി. ഒരുപക്ഷെ ഏതാനും മാനുകള്‍ക്ക് അന്നത്തെ രാത്രികൂടി ജീവീന്‍ നീട്ടിക്കിട്ടാന്‍ ഞങ്ങളുടെ സന്ദര്‍ശനം ഉതകിയെന്നു തോന്നുന്നു.

ഒരു ക്യാമ്പിലാണ് ഞങ്ങള്‍ക്ക് താമസം ഏര്‍പ്പെടുത്തിയിരുന്നത്. ഞങ്ങള്‍ ക്യാമ്പ് ഫയറിനു ചുറ്റുമിരുന്നു യാത്രാനുഭവങ്ങല്‍ പങ്കുവെച്ചു. ഞങ്ങളൊടൊപ്പം പങ്കുചേര്‍ന്ന ക്യാമ്പ് മാനേജര്‍ മസായികളുടെ ജീവിതരീതിയെപ്പട്ടി വിവരിച്ചുതന്നു. "മസായികള്‍ തങ്ങളുടെ വിശ്വാസങ്ങളില്‍ അഭിമാനം കൊള്ളുന്നു. മറ്റു വിശ്വാസക്കാരില്‍ നിന്നു ഒറ്റപ്പെട്ടു ജീവിക്കാനാണ് അവര്‍ക്കിഷ്ടം."

മസായി മാരാ സഫാരി വനങ്ങള്‍ക്ക് അടുത്തായിട്ടാണ് അവര്‍ കൂടുതലും ജീവിക്കുന്നത്. ആധുനികതയുമായുള്ള ഇടെപെടല്‍ മസായികളെ കുറച്ചെങ്കില്‍ലും തങ്ങളുടെ പാര്‍മ്പര്യ ജീവിതരീതികളില്‍നിന്നു പുറത്തുവരാന്‍ സഹായിച്ചിട്ടുണ്ട്.

മസായികളുടെ ഒരു ഇഷ്ടപാനീയത്തെപ്പറ്റിയുള്ള വിവരണം ഞങ്ങളില്‍ ചിലര്‍ക്കെങ്കിലും അല്പം മനം പുരട്ടലുണ്ടാക്കി: പശുവിന്റെ കഴുത്തിലെ 'ജൂഗുലര്‍ വെയിന്‍' വെട്ടി എടുക്കുന്ന ചോരയും പാലും ചേര്‍ത്ത മിശ്രിതം അവര്‍ക്കു വളരെ പ്രിയങ്കരമാണത്രേ!

രാത്രിസമയങ്ങളില്‍ ക്യാമ്പില്‍ വന്യമൃഗങ്ങല്‍ വരാറുണ്ടെന്ന മാനേജരുടെ വെളിപ്പെടുത്തല്‍ അല്പം പേടിയോടെയാണ് ശ്രവിച്ചതു. "പേടിക്കെണ്ട, ഞങ്ങളുടെ ഗാര്‍ഡുകള്‍ അവയെ ഓടിച്ചുകളയും. മൃഗങ്ങള്‍ക്കു മനുഷ്യരെ പേടിയാണ്."

രാത്രിയില്‍ കോട്ടേജില്‍ ഉറക്കം പ്രതീക്ഷിച്ചു കിടക്കുമ്പോഴും പിന്നീട് ഇടയ്ക്ക് ഉണര്‍ന്നപ്പോഴുമൊക്കെ പലവിധ വന്യജീവികളുടെ ആരവം കേള്‍ക്കാമായിരുന്നു.

അടുത്ത ദിവസം ഒരു മുഴുവന്‍സമയ സഫാരിയിലായിരുന്നു ഞങ്ങള്‍. ഒരുപറ്റം വില്‍ഡ്ബീസ്റ്റുകളെ ആക്രമിക്കുന്ന നാലു ചീറ്റകളെയാണ് ആദ്യം കണ്ടത്. ഞങ്ങളോട് നിശ്ശബ്ദരായിരിക്കാന്‍ പറഞ്ഞുകൊണ്ട് ഏറ്റവും നല്ല 'വാന്റേജ് പൊയിന്റ്'ല്‍ െ്രെഡവര്‍ വണ്ടിനിര്‍ത്തി. ചീറ്റകള്‍ ആക്രമിക്കാന്‍ തയാറായി. ഞങ്ങളും ക്യമറകളുമായി തയാറയി. നിമിഷങ്ങള്‍ കഴിഞ്ഞു. ചീറ്റകള്‍ക്കു ഒട്ടും ധൃതിയില്ലെന്നു തോന്നി. ഉച്ചത്തില്‍ സംസാരിക്കുന്ന ടൂറിസ്റ്റുകളുമായി പെട്ടെന്നു വേറൊനു വാന്‍ ഞങ്ങളുടെ അടുത്തുവന്നു ആര്‍ത്തലച്ചു നിര്‍ത്തി. ചീറ്റകള്‍ ഓടിമറഞ്ഞു.

സഫാരി രണ്ടര ദിവസം നീണ്ടുനിന്നെങ്ങിലും പെട്ടെന്നു അവസാനിച്ചതുപോലെ തോന്നി.

അടുത്ത ദിവസം നക്കുറു തടാകം സന്ദര്‍ശിച്ചു. ഒരു ദശലക്ഷം, അതെ പത്തുലക്ഷ്ം, ഫ്‌ളമിങ്ങൊ പക്ഷികള്‍ ഈ തടാകത്തില്‍ തീറ്റതേടുന്നു. പരസഹസ്രം പെലിക്കണ്‍ പക്ഷികല്‍ വേറേയും! പിന്‍കുനിറമുള്ള ഫ്‌ലമിങ്ങൊപഷികളുടെ കൂട്ടത്തെ നോക്കിയിരിക്കുക എന്നത് ഒരു അവര്‍ണനീയ അനുഭവമാണ്..

തിരികെവരുന്നവഴി കെനിയയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ലേക്ക് നൈവാഷായും സന്ദര്‍ശിച്ചു. മഞ്ഞനിറമുള്ള അക്കേഷ്യാമരങ്ങള്‍ അതിരുവിരിക്കുന്ന ഈ തടാകക്കരയിലാണ്, 'ബോണ്‍ ഫ്രീ" എന്ന പ്രശസ്ത ഗ്രന്ഥമെഴുതിയ ജോയ് ആഡംസണ്‍, 'എല്‍സ' എന്നു പേരായ തന്റെ സിംഹക്കുട്ടിയെ വളര്‍ത്തിയത്.

പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചുമുള്ള ഒരു പുതിയ അവബോധത്തോടെയാണ് ഞങ്ങളുടെ കെനിയന്‍ പര്യടനം അവസാനിച്ചത്.
കെനിയ: വന്യത വിളിക്കുന്നു (മുരളി ജെ. നായര്‍, ഫിലഡെല്‍ഫിയ)
Join WhatsApp News
James Mathew, Chicago 2017-09-22 15:47:23
നല്ല വിവരണം ശ്രീ മുരളി നായർ. സിംഹത്തിനൊപ്പം എടുത്ത ഫോട്ടോ കൂടി കൊടുക്കാമായിരുന്നു. ടൂറിസ്റ്റുകളെ കണ്ട് മടുത്ത സിംഹത്തിന്റെ കോട്ടുവായ് താങ്കൾ പ്രത്യേകം ശ്രധ്ധിച്ചത് വായിച്ചു. ടൂറിസ്റ്റിൽ നിന്നും താന്കൾ  അന്നേരം ഒരു എഴുത്തുകാരൻ ആകുന്നതായും എനിക്ക് മനസ്സിലായി. ആർക്കൊക്കെ മനസ്സിലാകും അല്ലെങ്കിൽ എന്റെ മനസ്സിലാക്കൽ തെറ്റാണോ എന്നറിഞ്ഞുകൂടാ. ഞാൻ വേറൊരു ലേഖനത്തിന്റെ ചുവട്ടിൽ അഭിപ്രായപ്പെട്ട പോലെ ഇവിടത്തെ വായനക്കാർക്ക് സാഹിത്യമല്ല താൽപ്പര്യമെന്ന് തോന്നുന്നു  കെനിയയിലെ പെണ്ണുങ്ങളെക്കുറിച്ചും അവർ ഭാര്തതാക്കന്മാരെ എങ്ങനെ കരുതുന്നു, അവിടെ വേശ്യകളുണ്ടോ എന്നൊക്കെ എഴുതിയിരുന്നെകിൽ നമ്മുടെ ആൾക്കാർ സന്തോഷിച്ചെനെ. അത് വേണ്ട താങ്കൾ താങ്കളുടെ ശൈലിയിൽ ഉറച്ച് നിൽക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക