ചെന്നൈ: ചെന്നൈയിലെ വിവിധ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തിവന്നിരുന്ന പണിമുടക്ക് പിന്‍വലിച്ചു. അപ്പോളോ ആശുപത്രിയിലെ നഴ്‌സുമാര്‍ ഒഴികെയുള്ളവരാണ് സമരം പിന്‍വലിച്ചത്. സേവന, വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നഴ്‌സുമാരുടെ സമരം. മലയാളികളടക്കം നിരവധി നഴ്‌സുമാരാണ് സമരത്തില്‍ പങ്കെടുത്തത്.