Image

മലയാളിക്ക് ആദരം; ആവേശമില്ല, രാഹുലിന്റെ പ്രസംഗം ചിന്തോദ്ദീപകം

Published on 21 September, 2017
മലയാളിക്ക് ആദരം; ആവേശമില്ല, രാഹുലിന്റെ പ്രസംഗം ചിന്തോദ്ദീപകം
ന്യു യോര്‍ക്ക്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് കുര്യന്റെ (അമുല്‍ കുര്യന്‍) പേര്‍ പറയുകയുണ്ടായി. ഒരു എന്‍. ആര്‍.ഐ. ഇന്ത്യയില്‍ തിരിച്ചു വന്ന് വലിയ മാറ്റത്തിനു വഴിയൊരുക്കിയതിന്റെ ഉദാഹരണമായി അന്തരിച്ച വര്‍ഗീസ് കുര്യനെയും സാം പിട്രോഡയേയുമാണു രാഹുല്‍ ചൂണ്ടിക്കാട്ടിയത്.

അതു പോലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം പ്രവാസികളില്‍ നിന്നാണുണ്ടായത്. ഗാന്ധിജി, നെഹ്രു, അംബേദ്കര്‍ എന്നിവരൊക്കെ വിദേശത്തു ജീവിച്ചവരാണു്. അവര്‍ തിരിച്ചു വനാണു പുതിയ ഇന്ത്യ കെട്ടിപ്പടുത്തത്. പ്രവാസികള്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയും ഇന്ത്യയില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയും വേണമെന്നു രാഹുല്‍ അഭ്യര്‍ഥിച്ചു

പത്തുദിവസമായി കാലിഫോര്‍ണിയ മുതല്‍ വിവിധ സ്ഥലങ്ങളില്‍ പ്രസംഗവും സംവാദവും നടത്തുന്ന രാഹുലിന്റെ സ്വരം പ്രസംഗം തീരാറായപ്പോഴേയ്ക്കും ഇടറുന്നതുപോലെ അനുഭവപ്പെട്ടു. 

സുസ്‌മേരവദനനായി എല്ലാവരേയും അഭിവാദ്യം ചെയ്ത രാഹുല്‍ കാര്യമാത്രപ്രസ്‌കതമായ പ്രസംഗമാണ് നടത്തിയത്. പ്രധാനമന്ത്രി മോഡിയുടെ പ്രസംഗം വികാരങ്ങളെ തൊട്ടുണര്‍ത്തുന്നുവെങ്കില്‍, രാഹുലിന്റെ പ്രസംഗം ചിന്തോദ്ദീപകവും, വസ്തുതാപരവുമായിരുന്നു. എങ്കിലും ഇടയ്ക്ക് ജനങ്ങള്‍ രാഹുലിന് കീജെയ് വിളിച്ച് ആവേശം പ്രകടിപ്പിക്കാന്‍ മടിച്ചില്ല. ജനത്തെ കയ്യിലെടുത്ത് അനര്‍ഗളമായി ഒഴുകുന്ന വാഗ്‌ധോരണിക്കു പകരം വിവേക പൂര്‍ണമായ പ്രസംഗമാണു രാഹുല്‍ നടത്തിയത്. പറയുന്നതൊക്കെ ആര്‍ക്കും മനസിലാകും. അമിതമായ പദപ്രയൊഗങ്ങളോ അലങ്കാരമോ ഒന്നും ഭാഷയില്‍ ഉണ്ടായില്ല.

ആയിരത്തി അഞ്ഞൂറില്‍പ്പരം പേരാണ് സമ്മേളനത്തിന് എത്തിയത്. ബി.ജെ.പി സമ്മേളനത്തിനു പോകുന്ന ചിലരെ ഇവിടെയും കണ്ടു.

ഐ.എന്‍.ഒ.സി പ്രസിഡന്റ് ശുദ്ധ് പര്‍കാശ് സിംഗ്, ഐ.എന്‍.ഒ.സിയുടെ വിദേശ വിഭാഗം മേധാവി സാം പിട്രോഡ എന്നിവരും പ്രസംഗിച്ചു. ഗ്രൂപ്പ് ഭിന്നത മറന്ന് മുന്‍ പ്രസിഡന്റുമാരായ ഡോ. സുരീന്ദര്‍ മല്‍ഹോത്ര, ജോര്‍ജ് ഏബ്രഹാം എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചു. ഡോ. മല്‍ഹോത്ര എത്തുകയുണ്ടായില്ല. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ചാക്കോത്ത് രാധാകൃഷ്ണന്‍,കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി ജോര്‍ജ് എന്നിവരും വേദിയില്‍ ഉപവിഷ്ടരായിരുന്നു. വൈസ് പ്രസിഡന്റ് കളത്തില്‍ വര്‍ഗീസ് മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു

ചിക്കാഗോയില്‍ നിന്നു അഗസ്റ്റിന്‍ കരിംകുറ്റി, സന്തോഷ് നായര്‍, തോമസ് മാത്യു എന്നിവര്‍ എത്തി. ഫിലാഡല്‍ഫിയയില്‍ നിന്നു ജോബി ജോര്‍ജിനു പുറമെ അലക്‌സ് തോമസ്, സന്തോഷ് ഏബ്രഹാം, തോമസ് ഏബ്രഹാം, ഏബ്രഹാം മാത്യു, ഷാലു പുന്നൂസ് എന്നിവരുമെത്തി

മാധ്യമ പ്രവര്‍ത്തകരായ ഡോ. കൃഷ്ണകിഷോര്‍, ഷിജോ പൗലോസ്, ബിനു തോമസ്, പി. രാജേന്ദ്രന്‍ (റീഡിഫ്), ഏബ്രഹാം മാത്യു, ജോസഫ് ഇടിക്കുള തുടങ്ങിയവരും പങ്കെടുത്തു.

ഡോ. സാല്‍ബി പോള്‍, സജി ഏബ്രഹാം, വിശാഖ് ചെറിയാന്‍,  ലീല മാരേട്ട്, ഷാജി എഡ്വേര്‍ഡ്, ജോഫ്രിന്‍ ജോസ്, ഷിനു ജോസഫ്, റവ. വര്‍ഗീസ് ജോൺ , ജോര്‍ജ് പറമ്പി തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.

ഏറ്റവും അധികം മഹാമനസ്‌കരും മറ്റുള്ളവരെപ്പറ്റി കരുതലുള്ളവനുമായ നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ശുദ്ധ പര്‍കാശ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രിയാകാന്‍ ചിലര്‍ എന്തു കളിക്കും തയാറാകുമ്പോള്‍ പ്രധാനമന്ത്രിപദം വേണ്ടെന്നു പറയാന്‍ പോലും മടികാട്ടാത്തയാളാണ് രാഹുല്‍- സിംഗ് ചൂണ്ടിക്കാട്ടി.

താന്‍ 1980 മുതല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുവെന്നു പിട്രോഡ ചൂണ്ടിക്കാട്ടി. രാജീവ് ഗാന്ധിയെ തനിക്ക് നേരത്തെ അറിയില്ലായിരുന്നു. തന്റെ ജീവിതത്തിന് ലക്ഷ്യവും അര്‍ത്ഥവും ഉണ്ടാക്കിയതു രാജീവായിരുന്നു.

അക്കാലത്ത് രണ്ടു മില്യന്‍ ഫോണ്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഒരു ബില്യണായി. രാജീവിന്റെ മരണശേഷം യു.എസിലേക്ക് മടങ്ങിയ താന്‍ മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ മടങ്ങിച്ചെന്നു. എന്നെ ആരും മറന്നിരുന്നില്ല. പകരം അവസരങ്ങള്‍ തന്നു. ആരും തനിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല. അതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മഹത്വം.

കോണ്‍ഗ്രസ് എല്ലാവരുടേയും പാര്‍ട്ടിയാണ്. വിശാല മനസ്‌കതയുള്ള പാര്‍ട്ടി. ഇപ്പോള്‍ പാര്‍ട്ടിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. ഇന്ത്യ വളരെ വിഷമകരമായ അവസ്ഥയിലാണ് കടന്നുപോകുന്നത്.

സത്യസന്ധതയും ധീരതയും, സ്വഭാവമഹിമയും കൈമുതലായുള്ള രാഹുല്‍ അറിവും പരിജ്ഞാനവുമുള്ള വ്യക്തിയാണ്. ഇത് ഒന്നിന്റേയും അവസാനമല്ല. തുടക്കമാണ്- പിട്രോഡ പറഞ്ഞു.

തുടക്കത്തിന്റെതായ കണ്‍ഫ്യൂഷനും കുറവല്ലായിരുന്നു. പാസ് കിട്ടാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ഏറേ പാടുപെട്ടു. അകത്തു കയറിയപ്പോഴാകട്ടെ പ്രസംഗം വീഡിയൊയില്‍ എടുക്കരുതെന്നായി. എങ്കില്‍ പിന്നെ എന്തിനു വിളിച്ചു വരുത്തി എന്നായി ടി.വി. മാധ്യമ പ്രവര്‍ത്തകര്‍.

ഹാള്‍ നിറഞ്ഞിരുന്നില്ലെങ്കിലും ഒരു വര്‍ക്കിംഗ് ദിനത്തില്‍ ഇത്രയും പ്രേര്‍ എത്തിയത് സംഘാടക മികവിനു തെളിവായി.

ഐ.എന്‍.ഒ.സിയിലെ ഗ്രുപ്പ് വഴക്കിനു ഒരു പരിഹാരം ഇതൊടെ ഉണ്ടാവുമെന്ന പ്രതീക്ഷമുണര്‍ന്നിട്ടുണ്ട്. 
മലയാളിക്ക് ആദരം; ആവേശമില്ല, രാഹുലിന്റെ പ്രസംഗം ചിന്തോദ്ദീപകംമലയാളിക്ക് ആദരം; ആവേശമില്ല, രാഹുലിന്റെ പ്രസംഗം ചിന്തോദ്ദീപകംമലയാളിക്ക് ആദരം; ആവേശമില്ല, രാഹുലിന്റെ പ്രസംഗം ചിന്തോദ്ദീപകംമലയാളിക്ക് ആദരം; ആവേശമില്ല, രാഹുലിന്റെ പ്രസംഗം ചിന്തോദ്ദീപകംമലയാളിക്ക് ആദരം; ആവേശമില്ല, രാഹുലിന്റെ പ്രസംഗം ചിന്തോദ്ദീപകംമലയാളിക്ക് ആദരം; ആവേശമില്ല, രാഹുലിന്റെ പ്രസംഗം ചിന്തോദ്ദീപകംമലയാളിക്ക് ആദരം; ആവേശമില്ല, രാഹുലിന്റെ പ്രസംഗം ചിന്തോദ്ദീപകംമലയാളിക്ക് ആദരം; ആവേശമില്ല, രാഹുലിന്റെ പ്രസംഗം ചിന്തോദ്ദീപകംമലയാളിക്ക് ആദരം; ആവേശമില്ല, രാഹുലിന്റെ പ്രസംഗം ചിന്തോദ്ദീപകംമലയാളിക്ക് ആദരം; ആവേശമില്ല, രാഹുലിന്റെ പ്രസംഗം ചിന്തോദ്ദീപകംമലയാളിക്ക് ആദരം; ആവേശമില്ല, രാഹുലിന്റെ പ്രസംഗം ചിന്തോദ്ദീപകംമലയാളിക്ക് ആദരം; ആവേശമില്ല, രാഹുലിന്റെ പ്രസംഗം ചിന്തോദ്ദീപകംമലയാളിക്ക് ആദരം; ആവേശമില്ല, രാഹുലിന്റെ പ്രസംഗം ചിന്തോദ്ദീപകംമലയാളിക്ക് ആദരം; ആവേശമില്ല, രാഹുലിന്റെ പ്രസംഗം ചിന്തോദ്ദീപകംമലയാളിക്ക് ആദരം; ആവേശമില്ല, രാഹുലിന്റെ പ്രസംഗം ചിന്തോദ്ദീപകംമലയാളിക്ക് ആദരം; ആവേശമില്ല, രാഹുലിന്റെ പ്രസംഗം ചിന്തോദ്ദീപകം
Join WhatsApp News
Johny 2017-09-21 13:40:20
ശ്രി ശശി തരൂരിനെപ്പോലുള്ള ആളുകളെ മൂലയ്ക്കിരുത്തി ഈ രാഹുൽ ഗാന്ധിയെ പൊക്കിക്കൊണ്ട് വരാൻ ശ്രമിക്കുന്നതാണ് കോൺഗ്രസ് ന്റെ ശാപം. കേരളത്തിലേതടക്കമുള്ള തുക്കടാ നേതാക്കൾക്ക് ശശി വരുന്നതിനോട് യോജിപ്പില്ല. കാരണം അവർ പറയുന്നത് കേൾക്കാൻ അദ്ദേഹത്തെ കിട്ടില്ല. എന്തായാലും മോദിക്ക് ഇനി എന്ത് കാണിച്ചാലും ഒരു ആറര കൊല്ലം കൂടി ഭരിക്കാം. പിന്നെ നിവൃത്തിയില്ലാതെ ജനം രാഹുൽ എങ്കിൽ രാഹുൽ എന്നും പറഞ്ഞു ഈ സാധനത്തിനെ പ്രധാന മന്ത്രി കസേരയിൽ ഇരുത്തും
Mathew V. Zacharia Former N Y Stae Scholl Board Member (1993- 2002) 2017-09-21 12:10:51
Rahul's intention to hold on to the dynasty is astonishing. India is blessed with many intellectuals, academians and compassionate leaders.. Give up the selfish ambition. Let the nation prosper.
Mathew V. Zacharia, Former N Y State School Board member (1993-2002)  
നാരദന്‍ 2017-09-21 14:05:44
 Stae Scholl   
എന്ത്  കുണ്ടാമണ്ടി  ആണോ ഇത്  ?
ഏത്  ആയാലും  ആളിന്റെ  qualification  കൊള്ളാം 
Raju Mylapra 2017-09-28 12:50:36
INOC യിലെ ഗ്രൂപ്പ് വഴക്കിനു ഇതോടെ ഒരു പരിഹാരമുണ്ടായിരുന്നെകിൽ American മലയാളികൾ രക്ഷപെട്ടേനെ. ഇതുവരെ ഇവർ എന്താണ് ചെയ്തെന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു. ഈ പയ്യന്സിനെ നേതൃസ്ഥാനത്തു നിന്ന് മാറ്റാതെ കോൺഗ്രസിനു ഇന്ത്യയിൽ രക്ഷയില്ലെന്ന് തിരിച്ചറിയുവാൻ പാഴൂർ പടി വരെ പോകേണ്ടതില്ല,
കുറച്ചു ഫോട്ടോസ് കൂടി ആകാമായിരുന്നു. പങ്കെടുത്ത എല്ലാവരുടയും മുഖം കണ്ടില്ല.
അരവിന്ദൻ 2017-09-28 17:54:09
ചെറിയ മനുഷ്യരുടെ വലിയ ലോകത്തിലെ വേഷംകെട്ടലുകൾ!
വിദ്യാധരൻ 2017-09-28 20:19:04
ചെറിയ മനുഷ്യരും  വലിയ വേഷം കെട്ടലുകളും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക