Image

വിദേശ തീര്‍ഥാടനം: സബ്‌സിഡി തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍

Published on 08 March, 2012
വിദേശ തീര്‍ഥാടനം: സബ്‌സിഡി തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍
കൊച്ചി: രാജ്യത്തെ എല്ലാവിധ മത വിഭാഗക്കാര്‍ക്കും വിദേശ തീര്‍ഥാടനത്തിന് യാത്ര സബ്‌സിഡി നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന് ഹൈക്കോടതി. 

ഈ ആവശ്യമുന്നയിച്ചുള്ള നിവേദനത്തിന് തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ഹജ് തീര്‍ഥാടന സബ്‌സിഡിക്ക് സമാനമായി മറ്റുമത വിശ്വാസികള്‍ക്കും സബ്‌സിഡി അനുവദിക്കണമെന്നും ഇക്കാര്യത്തില്‍ പഠനം നടത്താന്‍ കമ്മിഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക