Image

78 കുട്ടികള്‍ക്ക്‌ അമേരിക്കന്‍ സ്‌കോളര്‍ഷിപ്പ്‌ പ്രഖ്യാപിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 27 June, 2011
78 കുട്ടികള്‍ക്ക്‌ അമേരിക്കന്‍ സ്‌കോളര്‍ഷിപ്പ്‌ പ്രഖ്യാപിച്ചു
വാഷിംഗ്‌ടണ്‍: കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ച്ച്‌ അമേരിക്കയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക്‌ പഠിക്കുന്ന 78 കുട്ടികള്‍ക്ക്‌ 250 ഡോളര്‍ വീതം സ്‌കോര്‍ഷിപ്പ്‌ നല്‍കുമെന്ന്‌ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ രാജൂനാണു, സ്‌കോളര്‍ഷിപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ ഹരിദാസന്‍പിള്ള എന്നിവര്‍ അറിയിച്ചു.

ഹരികൃഷ്‌ണന്‍. ആര്‍ (ആലപ്പുഴ), മിഥുന്‍ എസ്‌.എസ്‌. (തൃശൂര്‍), നിഖിലേഷ്‌ സി.എസ്‌. (എറണാകുളം), ആന്‍സ്‌ ജ്യോതി. എസ്‌. (പാലക്കാട്‌) അതുല്യ ആര്‍.ടി (കൊല്ലം), അര്‍ജ്ജുന്‍ എം.പി. (കോട്ടയം), അപര്‍ണ. എ (കൊല്ലം), ആഷാ പ്രീതം. ജി. (വയനാട്‌), അശ്വതി കെ.പി. (മലപ്പുറം), വിദ്യാ വി. (കൊല്ലം), ഗോപി കൃഷ്‌ണന്‍ (പാലക്കാട്‌), ആതിര എന്‍. മേനോന്‍ (കോട്ടയം), വിനീത പി.കെ. (തിരുവനന്തപുരം), ആതിര എസ്‌. (ആലപ്പുഴ), രേഷ്‌മരാജ്‌ (പത്തനാപുരം), ആര്യ വി.എസ്‌. (വയനാട്‌), വിശാഖ്‌ . വി. (കൊല്ലം), നയന നാരായണന്‍ (തൃശൂര്‍), രാഖി. ആര്‍. ആലപ്പുഴ, ശ്രുതി കെ.കെ. (മലപ്പുറം), ദീപ്‌തി പ്രസാദ്‌ (കൊച്ചി), ഗാന എ.എം (കണ്ണൂര്‍), രേവതി ഉണ്ണികൃഷ്‌ണന്‍ (എറണാകുളം), ആര്യലക്ഷ്‌മി (കൊല്ലം), നീതു കെ.എം. (എറണാകുളം) അര്‍ച്ചന മോള്‍ പി.എസ്‌. (കോട്ടയം), വിഷ്‌ണു സജീവന്‍ (ഇടുക്കി), നമിന (കണ്ണൂര്‍), അഞ്‌ജു ലക്ഷ്‌മി ടി.എസ്‌. (എറണാകുളം), ജിഷ്‌ണുദേവ്‌ ടി.എം (ഇടുക്കി), നിഥിന്‍ രാമചന്ദ്രന്‍ (കോട്ടയം), അരുണ്‍. എസ്‌. (ആലപ്പുഴ), അഖിലാ ശ്രീവേദ. എസ്‌.എന്‍. (കോഴിക്കോട്‌), നിഖിത. സി (പാലക്കാട്‌), രമ്യാ മുരളീധരന്‍ (എറണാകുളം).

ജ്യോതിലക്ഷ്‌മി എസ്‌. നായര്‍ (കോട്ടയം), നീതു ആര്‍. രാജു (കോട്ടയം), ശരണ്യ എസ്‌. നായര്‍ (കണ്ണൂര്‍), അശ്വതി കെ. കണ്ണൂര്‍, ശരണ്യാ ഗണേഷന്‍ (വയനാട്‌), രഞ്‌ജിനി രാധാകൃഷ്‌ണന്‍ (എറണാകുളം), രേഷ്‌മാ ആര്‍.നായര്‍ (പത്തനംതിട്ട). വൈശാഖ്‌ (തിരുവനന്തപുരം), അഞ്‌ജലി പ്രദീപ്‌ (കൊല്ലം), അശ്വതി ജി. (കോട്ടയം), നീതു എസ്‌. തങ്കച്ചന്‍ (ആലപ്പുഴ), രമ്യ. വി. (ആലപ്പുഴ), മീരാ മോഹന്‍ (ആലപ്പുഴ), ശ്രീലക്ഷ്‌മി എം.സി. (കണ്ണൂര്‍), ഹര്‍ഷ എച്ച്‌. (ആലപ്പുഴ), വീണാ രാജു (കൊല്ലം), അഞ്‌ജന ശശി (കോട്ടയം), നിരഞ്‌ജന എന്‍.കെ. (കോഴിക്കോട്‌), നീതു കെ. (കോഴിക്കോട്‌), ജ്യോതി. എ (കോഴിക്കോട്‌), ദീപ്‌തിക കെ.വി. (മലപ്പുറം), ഗോപിക എസ്‌. കുമാര്‍ (പത്തനംതിട്ട), വിഷ്‌ണു വി. (തിരുവനന്തപുരം), ശ്യാലി യു.ജി (തിരുവനന്തപുരം), വിഷ്‌ണു സുരേന്ദ്രന്‍ വി. (തിരുവനന്തപുരം), രഞ്‌ജിത്‌ കെ.ആര്‍. (തൃശൂര്‍), കീര്‍ത്തി പി.എസ്‌. (തൃശൂര്‍), രഞ്‌ജുഷ ബി (കോഴിക്കോട്‌), അരുണ്‍പിള്ളൈ (കോഴിക്കോട്‌), ശ്രീജു രാജന്‍ (കോട്ടയം), ശ്രുതി ചന്ദ്രന്‍ (തിരുവനന്തപുരം), ഹരികൃഷ്‌ണന്‍ കെ.ആര്‍. (കോട്ടയം), ശാരി എ.എസ്‌. (ആലപ്പുഴ), അശ്വതി ഗോപി (കോട്ടയം), അനൂപ്‌ എ.എസ്‌.( പത്തനം തിട്ട), രേഷ്‌മ ആര്‍.എസ്‌. (തിരുവനന്തപുരം), അര്‍ച്ചന സുകുമാരന്‍ (തിരുവനന്തപുരം), ആര്യ തുളസീധരന്‍ (എറണാകുളം), സജിന്‍കുമാര്‍.വി. (പത്തനാപുരം), രേവതി പി.ജി. (പത്തനംതിട്ട), ദിവ്യശശി (എറണാകുളം) എന്നിവരാണ്‌ സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹരായത്‌.
തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ്‌ കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നത്‌. മിടുക്കന്മാരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള സംരംഭത്തിന്‌ കൂടുതല്‍ സംഘടനകുടെയും വ്യക്തികളുടെയും പിന്തുണ ആവശ്യമാണെന്നും അമേരിക്കയില്‍ താമസിക്കുന്ന ഓരോ മലയാളി ഹിന്ദുകുടുംബം സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയെ പിന്തുണച്ച്‌ നാട്ടില്‍ ഒരു സേവന പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന രാജൂനാണുവും ഹരിദാസന്‍പിള്ളയും അറിയിച്ചു.
കേരളത്തില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക്‌ പ്രൊഫഷണല്‍ പഠനത്തിനായി ഏര്‍പ്പെടുത്തിയ കെഎച്ച്‌എന്‍എ സ്‌കോളര്‍ഷിപ്പ്‌ ഇന്ന്‌ നാട്ടില്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ ഇത്തവണ സ്‌കോളര്‍ഷിപ്പ്‌ നല്‌കാന്‍ കഴിഞ്ഞു എന്നത്‌ സന്തോഷകരമാണ്‌.

സ്‌കോളര്‍ഷിപ്പ്‌പോലെ മറ്റ്‌ ചില പദ്ധതികള്‍ക്ക്‌ കൂടി രൂപം നല്‍കേണ്ടിയിരുന്നു. ഫണ്ട്‌ കണ്ടെത്തുകതന്നെയാണ്‌ പ്രധാന വെല്ലുവിളി. സന്മനസ്സുകള്‍ പലരും സഹായിക്കുന്നതിലാണ്‌ സ്‌കോളര്‍ഷിപ്പ്‌ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നത്‌. കണ്‍വെന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ കുറഞ്ഞത്‌ 100 ഡോളര്‍ എങ്കിലും സേവന പദ്ധതികള്‍ക്കായി നീക്കിവയ്‌ക്കുന്ന അവസ്ഥയുണ്ടാകണം.രാജൂനാണുവും ഹരിദാസന്‍പിള്ളയും പറഞ്ഞു.

സ്‌കോളര്‍ഷിപ്പ്‌ പദ്ധതി വിജയിപ്പിക്കാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിയ ഇരുവരും കേരളത്തില്‍ പ്രത്യേക ചടങ്ങില്‍ വച്ച്‌ സ്‌കോളര്‍ഷിപ്പ്‌ വിതരണം ചെയ്യുമെന്നും അറിയിച്ചു.
78 കുട്ടികള്‍ക്ക്‌ അമേരിക്കന്‍ സ്‌കോളര്‍ഷിപ്പ്‌ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക