Image

നോര്‍ത്ത്‌ലേക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ഇടവകയുടെ വാര്‍ഷികവും, ഓര്‍മ്മപ്പെരുന്നാളും

ജോയിച്ചന്‍ പുതുക്കുളം Published on 27 June, 2011
നോര്‍ത്ത്‌ലേക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ഇടവകയുടെ വാര്‍ഷികവും, ഓര്‍മ്മപ്പെരുന്നാളും
ഷിക്കാഗോ: നോര്‍ത്ത്‌ലേക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ കാവല്‍പിതാവും, ശ്ശീഹന്മാരുടെ തലവനുമായ മാര്‍ പത്രോസ്‌ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവകയുടെ 34-മത്‌ വാര്‍ഷികവും ജൂലൈ 2,3 (ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടും. ഈവര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ ഇടവകയുടെ മുന്‍ വികാരിയും ഇപ്പോള്‍ അങ്കമാലി ഭദ്രാസനത്തിലെ സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ്‌ തിരുമനസ്സിന്റെ പ്രധാന കാര്‍മ്മികത്വത്തിലും, സഹോദരീ ഇടവകകളിലെ ശ്രേഷ്‌ഠ വൈദീകരുടെ സാന്നിധ്യത്തിലും കൂടുതല്‍ അനുഗ്രഹപ്രദമാക്കുന്നു.

ജൂലൈ രണ്ടിന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌ സന്ധ്യാപ്രാര്‍ത്ഥനയോടുകൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ ആരംഭിക്കും. അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ്‌ തിരുമനസ്സിലെ അനുഗ്രഹ പ്രഭാഷണവും തുടര്‍ന്ന്‌ കള്‍ച്ചറല്‍ പ്രോഗ്രാമും, ഡിന്നറോടുംകൂടി ശനിയാഴ്‌ചത്തെ പരിപാടികള്‍ സമാപിക്കും.

ജൂലൈ മൂന്നിന്‌ ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥന, തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാന അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തുന്നതാണ്‌. വിശുദ്ധ കുര്‍ബാനാനന്തരം വാദ്യമേളങ്ങളോടുകൂടിയ വര്‍ണ്ണാഭമായ റാസ. ആശീര്‍വാദം, പച്ചോര്‍ നേര്‍ച്ച, ഉച്ചഭക്ഷണം എന്നിവയുണ്ടായിരിക്കും. ഈ പെരുന്നാള്‍ ആഘോഷങ്ങളില്‍ എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനയോടും നേര്‍ച്ച കാഴ്‌ചകളോടുംകൂടിവന്ന്‌ അനുഗ്രഹം പ്രാപിക്കണമെന്ന്‌ ഇടവയ്‌ക്കുവേണ്ടി ഹൃദയപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു.

1978-ല്‍ പരിശുദ്ധ പത്രോസ്‌ ശ്ശീഹായുടെ നാമത്തില്‍ സ്ഥാപിതമായ ഈ ദേവാലയം അമേരിക്കന്‍ ഭദ്രാസനത്തിലെ പ്രധാന ദേവാലയങ്ങളിലൊന്നും, മറ്റു പള്ളികള്‍ക്ക്‌ മാതൃകാപരമായ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന്‌ പറയുന്നതില്‍ അതിയായ സന്തോഷമുണ്ട്‌. ചെറിയ ഒരു പ്രാര്‍ത്ഥനാഗ്രൂപ്പായി തുടങ്ങിയ ഈ ദേവാലയത്തില്‍ അനേക വിശ്വാസികള്‍ വന്ന്‌ പരിശുദ്ധ പത്രോസ്‌ ശ്ശീഹായുടെ അനുഗ്രഹം പ്രാപിക്കുന്നു. പരസ്‌പര സ്‌നേഹവും, കൂട്ടായ്‌മയും പ്രാര്‍ത്ഥനയുമാണ്‌ ഈ ദേവാലയത്തിന്റെ അടിത്തറ.

1982 മുതല്‍ വികാരിയായി സേവനം അനുഷ്‌ഠിക്കുന്ന വന്ദ്യ സ്‌കറിയ തെലാപ്പള്ളില്‍ കോര്‍എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ വളരെ സ്‌നേഹത്തോടും ഐക്യത്തോടുംകൂടി ഈ ദേവാലയം നോര്‍ത്ത്‌ ലേക്ക്‌ പട്ടണത്തില്‍ നിലകൊള്ളുന്നു. പരിശുദ്ധ മാര്‍ പത്രോസ്‌, പൗലോസ്‌ ശ്ശീഹന്മാരുടെ മധ്യസ്ഥത ഈ ദേവാലയത്തിന്റെ ഐക്യദാര്‍ഢ്യത്തിന്‌ കെട്ടുറപ്പേകുന്നു. ക്രിസ്‌തീയ സമുാദായാംഗങ്ങള്‍ക്ക്‌ അഭിമാനിക്കാവുന്ന ഈ ദേവാലയത്തിലേക്ക്‌ ഏവരേയും വികാരി കോര്‍എപ്പിസ്‌കോപ്പ സ്‌കറിയ തെലാപ്പള്ളിയും മറ്റ്‌ ഭാരവാഹികളും സ്വാഗതം ചെയ്യുന്നു. പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി റെഞ്ചി വര്‍ഗ്ഗീസ്‌ അറിയിച്ചതാണിത്‌. (847 845 7361).
നോര്‍ത്ത്‌ലേക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ഇടവകയുടെ വാര്‍ഷികവും, ഓര്‍മ്മപ്പെരുന്നാളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക