Image

സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു

Published on 07 March, 2012
സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു
മുംബൈ: പ്രശസ്‌ത സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു. വൈകീട്ട്‌ അഞ്ച്‌ മണിയോടെ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.

ഹിന്ദി, മലയാളം ചലച്ചിത്രങ്ങള്‍ക്കും സംഗീതം സംവിധാനം ചെയ്‌തിട്ടുണ്ട്‌. ഹിന്ദി ചലച്ചിത്രരംഗത്ത്‌ സജീവമായിരുന്ന അദ്ദേഹം 1970കള്‍ മുതല്‍ 1984 വരെ സംഗീത സംവിധാനത്തില്‍ നിന്ന്‌ വിട്ടുനിന്നു. പിന്നീട്‌ ബോംബെ രവി എന്നപേരില്‍ മലയാള ചലച്ചിത്രരംഗത്ത്‌ വിജയകരമായി തിരിച്ചുവന്നു.

ചൌധവീന്‍ കാ ചാന്ദ്‌. ഹംരാസ്‌, വക്ത്‌, നീല്‍ കമല്‍, ഗുംറാ തുടങ്ങിയ പ്രശസ്‌ത ഹിന്ദി ചിത്രങ്ങള്‍ക്ക്‌ രവി സംഗീതം സംവിധാനം ചെയ്‌തു. ആജ്‌ മെരെ യാര്‍ കി ഷാദീ ഹേ, ബാബുല്‍ ദുവായേന്‍ ലേതീ ജാ, തുടങ്ങിയ ബോംബെ രവി ഗാനങ്ങള്‍ വിവാഹ ആഘോഷങ്ങളില്‍ വളരെ പ്രചാരം നേടി. ആശാ ഭോസ്ലെയുടെ സംഗീത ജീവിതത്തില്‍ നിര്‍ണ്ണായക പങ്കുവയിച്ചത്‌ രവിയുടെ തോരാ മന്‍ ദര്‍പ്പന്‍ തുടങ്ങിയ ഗാനങ്ങളായിരുന്നു. മഹേന്ദ്ര കപൂറിനെ ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു പ്രശസ്‌ത ഗായകനാക്കിയതിലും രവിക്ക്‌ പങ്കുണ്ട്‌. ഘരാനാ ഉള്‍പ്പെടെ രവിയുടെ പല ചിത്രങ്ങളും ഫിലിംഫെയര്‍ അവാര്‍ഡ്‌ നേടിയിട്ടുണ്ട്‌. 1950-1960 കളിലെ ഹിന്ദി ചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യത്തിനുശേഷം രവി സിനിമാരംഗത്തുനിന്ന്‌ 1970 മുതല്‍ 1984 വരെ വിട്ടുനിന്നു. 1984ല്‍ തവൈഫ്‌ എന്ന ഹിന്ദി ചിത്രത്തില്‍ മഹേന്ദ്ര കപൂര്‍ പാടിയ യേ ഖുദായേ പാക്‌ യേ റബ്‌ഉള്‍കരീം എന്ന ഗാനത്തിന്‌ രവി ഈണം പകര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക