Image

ഭൂമിയെ നാം ദ്രോഹിക്കുന്നോ? (ബി.ജോണ്‍ കുന്തറ)

Published on 14 September, 2017
ഭൂമിയെ നാം ദ്രോഹിക്കുന്നോ? (ബി.ജോണ്‍ കുന്തറ)
ആദ്യമെപറയട്ടെ ഞാനൊരു ശാസ്ത്രജ്ഞനല്ല ഭൂമിയുടെ താപനില വിശകലനം നടത്തുന്നതിന്. എന്നാല്‍ ഇന്ന്‌പൊതുവെ പലേതലങ്ങളിലും നടക്കുന്നഒരുചര്‍ച്ചയാണ ്ഭൂമിയുടെ താപനിലകൂടുന്നു അതിന് ഒരുകാരണക്കാര്‍ മനുഷ്യകുലമെന്ന് . ആസംവാദത്തില്‍ ഞാനുംചേരുന്നു അത്രമാത്രം.
പരമാര്ത്ഥത മാത്രം, ഏതാനും മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭൂഗോളം നല്ലൊരുഭാഗം ഒരുമഞ്ഞുകട്ട ആയിരുന്നുഎന്ന്. അതിനെ ഇന്ന് ഐസ്ഏജ് ,ഹിമയുഗം എന്നെല്ലാം വിശേഷിപ്പിക്കുന്നു.

എന്നാല്‍ ഭൂമി രുപംകൊണ്ടത് 5 ബില്യണ്‍വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്നും ജിയോളജിസ്റ്റും സമര്‍ഥിക്കുന്നു. അപ്പോള്‍ ഹിമയുഗത്തിനു മുന്‍പ്ഏതെല്ലാം പരിവര്‍ത്തനങ്ങളിലൂടെ ഭൂമിസഞ്ചരിച്ചു അതെല്ലാം ചോദ്യങ്ങളായി നില്‍ക്കട്ടെ.

ഈയടുത്ത സമയം അമേരിക്കയെ ബാധിച്ചരണ്ടു പ്രകൃതിക്ഷോഭങ്ങള്‍ ഹരിക്കയിന്‍ ഹാര്‍വി പുറകെ ഇര്‍മ. ഒന്ന് ദക്ഷിണ ടെക്‌സസ്സിനെ ബാധിച്ചു ഇര്‍മ ഫ്‌ളോറിഡയേയും .ഇതുരണ്ടും വരുത്തിവയ്ച്ച ആളപായവും നാശനഷ്ടങ്ങളും എത്ര എന്ന് ഇന്നും സ്ഥിരീകരിച്ചിട്ടില്ല. എന്തായാലുംഅമേരിക്കയുടെ അറിവുള്ള ചരിത്രത്തിലെ, ഏറ്റവുംവലിയ ദുരന്തങ്ങളുടെ മുന്‍നിരയില്‍ പെടുത്താം.
പേമാരിയും വെള്ളപ്പൊക്കവുമൊക്കെ പുതുസംഭവങ്ങളല്ല എന്ന്ചരിത്രവും പലേ കഥകളുംനോക്കിയാല്‍ കാണുവാന്‍ പറ്റും.

പഴയനിയമത്തില്‍ നോഹാ വെള്ളപ്പൊക്കം നാല്‍പ്പതുദിനവും രാത്രിയും മഴതോരാതെ പെയ്തു ഭൂമിമുഴുവന്‍വെള്ളത്തിലായി. ഈക്കഥ വെറുമൊരുകെട്ടുകഥ ആയിതള്ളുവാന്‍ പറ്റില്ല. ഈക്കഥ ഉടലെടുത്തപ്രദേശത്ത് ഒരുവെള്ളപ്പൊക്കം എന്നെങ്കിലും ഉണ്ടായിക്കാണണം അതിനെബന്ധപ്പെടുത്തി നോഹയുടെ വെള്ളപ്പൊക്കം എന്ന കഥ ഉടലെടുത്തു.

അതുപോലതന്നെ എന്റെ ചെറുപ്പകാലങ്ങളില്‍ പഴമക്കാര്‍ ഒരുതൊണ്ണൂറ്റിഒന്‍പതിലെ വെള്ളപ്പൊ ക്കത്തെക്കുറിച്ചു പറയുന്നത് കേട്ടിട്ടുണ്ട് എന്നാല്‍ ഈ തൊണ്ണൂറ്റൊ ന്‍പത് മലയാളം കലണ്ടറോ ഇംഗ്ലീഷ് കലണ്ടറോ എന്ന് ഞാനഅന്വേഷണം നടത്തിയിട്ടില്ല. വീട്ടുമുറ്റത്ത് ചീങ്കണ്ണിവ െരവന്നുഎന്നുകാരണവന്മാര്‍ പറയുന്നത ്‌കേട്ടിട്ടുണ്ട്.

പ്രകൃതിഷോഭം ഇന്നോ ഇന്നലയോ തുടങ്ങിയ സംഭവവികാസങ്ങളല്ല നമ്മോടു കൂടിനൂറ്റാണ്ടുകളായുള്ള സംഭവങ്ങള്‍മ ാത്രം. പ്രപഞ്ചം എന്തെന്നും അതിന്റെ ഗതിവിശേഷങ്ങളും നാംമനുഷ്യന് പഠിക്കുവാന്‍ ശ്രമിക്കാംപലേ ഊഹാഭോഗങ്ങളും നടത്താം അത്രമാത്രം. ഒന്നുംനൂറുശതമാനം തീര്‍ച്ചനല്കി പ്രവചിക്കുക അസാധ്യം.

ഇവിടെചോദിക്കേണ്ട ചോദ്യംഭൂമിയുടെ എല്ലാകോണുകളും മനുഷ്യവാസത്തിന് ചേര്‍ന്നതാണോ എന്നതാണ്.ജീവജാലങ്ങളുടെ ഉല്‍പ്പത്തിഇവിടെ ഒരുചര്‍ച്ചക്കു
ഞാന്‍ കൊണ്ടുവരുന്നില്ല. നമ്മുടെ സധാ ചിന്തിക്കന്ന സ്വഭാവത്തില്‍ നിന്നുംഉടലെടുത്ത ഭാവനകളാണ് നമ്മെ ഒരുത്ഭവസ്ഥാനത്തു നിന്നുംഭൂമിയുടെ എല്ലാമൂലകളിലും എത്തിച്ചത്.നാംപലേരീതികളിലും വീണ്ടും, ഇമാജിനേഷന്‍ഉ പയോഗിച്ചുതാമ സയോഗ്യമല്ലാത്ത സ്ഥലങ്ങള്‍ രൂപപ്പെടുത്തി വാസയോഗ്യമാക്ക ിമാറ്റിയെടുത്തു .പ്രകര്‍തിയെ നമ്മുടെ ആവശ്യങ്ങള്‍ക്കു മെരുക്കിയെടുക്കുവാന്‍ ശ്രമിക്കാംപഷെഅതു വെറുംപ്രത്യാശമാത്രം.

സമുദ്രതീരംകാഴ്ചക്കു മനോഹരം എന്നാല്‍ വീടുകെട്ടി താമസിക്കുന്നതിന്നല്ലതോ? പ്രകൃതിഷോഭംഭൂമിയുടെ ഒരുസ്വഭാവം അതിനെനാം അതിജീവിക്കുവാന്‍ ശ്രമിക്കുന്നതാണ് നമ്മെഅപകടങ്ങളില്‍ എത്തിക്കുന്നത്. രാഷ്ട്രീയ, സാമ്പത്തിക മുതലെടുപ്പുകള്‍ക്കായി നമുക്കുപരസ്പരം കുറ്റപ്പെടുത്താം പ്രകൃതിദുരന്തങ്ങളില്‍ നമ്മില്‍ പലര്‍ക്കുംപങ്കുണ്ട് എന്നെല്ലാം. മുകളില്‍ പറഞ്ഞല്ലോ ഭൂമിശീതയുഗത്തില്‍ നിന്നുംപുറത്തുവന്നു എന്ന് എങ്ങിനെ അതുസംഭവിച്ചു.

സ്വാഭാഗികമായും താപനില കാലക്രെമേണ കൂടിഎന്നല്ലേ? നമ്മള്‍വീട്ടില്‍ ശീതോഷ്ണ നിയന്ത്രണീനടത്തുന്നതുപോലെ ഭൂമിക്കൊരു തെര്‍മോസ്റ്റാറ്റ് സ്ഥാപിക്കുവാന്‍ പറ്റുമോ?
ശെരിയായിരിക്കാം നമ്മുടെ ജീവിതരീതികള്‍ കുറച്ചൊക്കെ ഭൂമിയുടെ താപനിലകൂട്ടുന്നതിന് കാരണമാകുന്നുണ്ട് എന്ന് എന്നാല്‍ ഇത് അതിസൂക്ഷ്മനിലമാത്രം.' ഗ്രീന്‍ ഗ്യാസ് എഫക്ട് ' ഒരുചര്‍ച്ചാവിക്ഷയം .നമ്മുടെ എല്ലാപ്രവര്‍ത്തികളും ഇതിനെ ബാധിക്കുന്നു.

എത്രപേര്‍ ശിലായുഗത്തിലേയ്ക്ക് തിരിച്ചുപോകുവാന്‍ തയ്യാറായിട്ടുള്ളവരുണ്ട്. മരചര്‍മ്മവും ധരിച്ചുകായ്കനികളും ഭക്ഷിച്ചുമരക്കോമ്പുകളിലും ഗുഹകളിലും ജീവിക്കുന്നതിന്?

പരസ്പരം കുറ്റപ്പെടുത്തുന്നതിന ്പറ്റുംഎന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ ഈ കുറ്റപ്പെടുത്തുന്നവര്‍ തന്നെ സ്വകാര്യവിമാനങ്ങളില്‍ സഞ്ചരിക്കുന്നതും കൊട്ടാരങ്ങളില്‍ ആഡംബരത്തോടെ താമസിക്കുന്നതും നമുക്കുകാണാം. എന്തിനീ മുതലക്കണ്ണീര്‍?

നാം ശ്വസിക്കുന്ന വായൂകുടിക്കുന്ന വെള്ളം ഇവയെല്ലാം മലിനീകരിക്കപ്പെടാതെ സൂക്ഷിക്കേണ്ടത ്‌നമ്മുടെചുമതല മാത്രം. ഈ ചുമതലവേണ്ടന്നു വയ്ച്ചാല്‍ അതുകൊണ്ടു ഭൂമിനശിക്കില്ലഎ ന്നാല്‍ നമുക്കു നമ്മെ ത്തന്നെ നശിപ്പിക്കുന്നതിനുപറ്റും.

പുരോഗതിയാണല്ലോ എല്ലാത്തിന്റേയും പിന്നിലെ ഭവിഷ്യത്ത്. ഈപുരോഗതി ഇല്ലായിരുന്നെങ്കില്‍ നാമാരും അമ്പതുവയസുപോലും പൂര്‍ത്തീകരിക്കുമായിരുന്നില്ല. നമ്മുടെ സുഖസ്വകര്യങ്ങള്‍ക്കുവേണ്ടി മരണപ്പാച്ചില്‍ നടത്തുന്നു പലേ വിഢിത്തര ങ്ങളുംകാട്ടുന്നു എന്നിട്ട്ആപത്തുസംഭവിക്കുമ്പോള്‍ അതിന്‍റ്റെകാരണമന്വേഷിച്ചു ചര്‍ച്ചകള്‍ നടത്തുന്നു. നഷ്ട്ടപ്പെട്ടതെല്ലാം തിരികെകൊണ്ടുവരുന്നു വീണ്ടും മറ്റൊരുദുരന്തത്തിന് തയ്യാറെടുക്കുന്നു ഇതല്ലേ ജീവിതം?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക