Image

ഡോക്ടറെ കൊലപ്പെടുത്തിയ ഉമറും ഇന്ത്യാക്കാരന്‍; ഒരു മില്യന്‍ ജാമ്യം നിശ്ചയിച്ചു

Published on 14 September, 2017
ഡോക്ടറെ കൊലപ്പെടുത്തിയ ഉമറും ഇന്ത്യാക്കാരന്‍; ഒരു മില്യന്‍ ജാമ്യം നിശ്ചയിച്ചു
കാന്‍സാസിലെ വിചിറ്റയില്‍ ഇന്ത്യന്‍ സൈക്യാട്രിസ്റ്റ് ഡോ. അച്ചുത റെഡ്ഡിയെ (57) കൊലപ്പെടുത്തിയ ഉമര്‍ റഷിദ് ദത്തും ഇന്ത്യാക്കാരന്‍. പഠനത്തില്‍ ശ്രദ്ധിക്കാതെ ഉഴപ്പി നടന്ന ദത്തിനെ മാതാപിതാക്കള്‍ കുറച്ചു നാള്‍ ഇന്ത്യയിലേക്കയച്ചു. പക്ഷെ മാറ്റമൊന്നും ഉണ്ടായില്ല.

കോളജ് വിദ്യാഭ്യാസത്തോട് താല്പര്യമില്ലാത്ത രീതിയിലായിരുന്നു ഉമറിന്റെ പെരുമാറ്റമെന്നു സ്‌കൂളിലെ ട്യൂട്ടറായിരുന്ന റയന്‍ ഷ്രെയഡര്‍ പ്രാദേശിക ചാനലിനോടു പറഞ്ഞു. സുഹ്രുത്തുക്കളുമൊത്ത് പുക വലിച്ചതും മദ്യം കഴിച്ചതുമൊക്കെയാണു ഉമര്‍ പലപ്പാഴും പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ മാതപിതാക്കള്‍ പഠനത്തിനു വലിയ പ്രാധാന്യം നല്‍കി. ഇതേച്ചൊല്ലി മാതാപിതാക്കളുമായി അഭിപ്രായ വ്യത്യസവും ഉണ്ടായി.

എന്നാല്‍ ഉമറിനു എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടായിരുന്നതായി അറിവില്ലെന്നു ഷ്രേഡര്‍ പറഞ്ഞു.
ശാന്തനും നല്ല സ്വഭാവത്തിനുടമയുമായിരുന്നു ഉമര്‍ എന്നാണു അയല്‍ വാസികള്‍ പറയുന്നത്. കോളജില്‍ പോയെങ്കിലും ബിരുദം എടുക്കുകയുണ്ടായില്ല.
ഫസ്റ്റ് ഡിഗ്രി കൊലക്കേസ് ചാര്‍ജ് ചെയ്ത ഉമറിനു കോടതി ഒരു മില്യന്‍ ഡോളര്‍ ജാമ്യം നിശ്ചയിച്ചു.

സംഭവത്തിനു കാരണമെന്തെന്നു വ്യക്തമല്ല.

ഡോക്ടേഴ്‌സ് ഓഫീസില്‍ വച്ച് വൈകിട്ട് ആയിരുന്നു ആക്രമണം. ഓഫീസിനുള്ളില്‍ ബഹളം കെട്ട് ഓഫീസ് മാനേജറായ സ്ത്രീ ഇടപെട്ടതിനാല്‍ കഷ്ടിച്ച് പുറത്തേക്കോടിയ ഡോക്ടറുടെ പിന്നാലെ ചെന്നാണു കുത്തിയത്. സൈക്കിയാട്രിസ്റ്റായ ഡോക്ടറുടെ ചികിത്സയിലായിരുന്നു അക്രമി.

തെലങ്കാനയിലെ നല്‍ഗോ ണ്ടസ്വദേശിയാണു 57-കാരനായ ഡോ. റെഡ്ഡി. 1986-ല്‍ ഉസ്മാനിയ മേഡിക്കല്‍ കോളജില്‍ നിന്നു ബിരുദമെടുത്തു. തുടര്‍ന്ന് യുണിവേഴ്‌സിറ്റി ഓഫ് കാന്‍സാസ് മെഡിക്കല്‍ സ്‌കൂള്‍, വിചിറ്റയില്‍ നിന്നു സൈക്കിയാട്രിയില്‍ ഫെല്ലോഷിപ്പ് എടുത്തു. 1989-മുതല്‍ ഹോളിസ്റ്റിക് സൈക്കിയാട്രിക് സര്‍വീസസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.

ഭാര്യ ഡോ ബീന റെഡ്ഡി. മക്കള്‍: രാധ, ലക്ഷ്മി, വിഷ്ണു. 

ഡോക്ടറെ കൊലപ്പെടുത്തിയ ഉമറും ഇന്ത്യാക്കാരന്‍; ഒരു മില്യന്‍ ജാമ്യം നിശ്ചയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക