Image

കാന്‍സാസില്‍ രോഗി ഇന്ത്യന്‍ ഡോക്ടറെ കുത്തിക്കൊന്നു

Published on 14 September, 2017
കാന്‍സാസില്‍ രോഗി ഇന്ത്യന്‍ ഡോക്ടറെ കുത്തിക്കൊന്നു

കാന്‍സാസിലെ വിചിറ്റയില്‍ തെലങ്കാനയില്‍ നിന്നുള്ള ഡോക്ടര്‍ അച്ചുത റെഡ്ഡിയെ 21-കാരനായ ഉമര്‍ റഷിദ് ദത്ത് കുത്തിക്കൊലപ്പെടുത്തി. സംഭവത്തിനു കാരണമെന്തെന്നു വ്യക്തമല്ല.


ഡോക്ടേഴ്സ് ഓഫീസില്‍ വച്ച് വൈകിട്ട് ആയിരുന്നു ആക്രമണം. ഓഫീസിനുള്ളില്‍ ബഹളം കെട്ട് ഓഫീസ് മാനേജറായ സ്ത്രീ ഇടപെട്ടതിനാല്‍ കഷ്ടിച്ച് പുറത്തേക്കോടിയ ഡോക്ടറുടെ പിന്നാലെ ചെന്നാണു കുത്തിയത്. സൈക്കിയാട്രിസ്റ്റായ ഡോക്ടറുടെ ചികിത്സയിലായിരുന്നു അക്രമി.


തെലങ്കാനയിലെ നല്‍ഗോണ്ട സ്വദേശിയാണു 57-കാരനായ ഡോ. റെഡ്ഡി. 1986-ല്‍ ഉസ്മാനിയ മേഡിക്കല്‍ കോളജില്‍ നിന്നു ബിരുദമെടുത്തു. തുടര്‍ന്ന് യുണിവേഴ്സിറ്റി ഓഫ് കാന്‍സാസ് മെഡിക്കല്‍ സ്‌കൂള്‍, വിചിറ്റയില്‍ നിന്നു സൈക്കിയാട്രിയില്‍ ഫെല്ലോഷിപ്പ് എടുത്തു. 1989-മുതല്‍ ഹോളിസ്റ്റിക് സൈക്കിയാട്രിക് സര്‍വീസസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.

ഭാര്യ ഡോ ബീന റെഡ്ഡി. മക്കള്‍: രാധ, ലക്ഷ്മി, വിഷ്ണു.

 റെഡ്ഡിയെ (57) കൊലപ്പെടുത്തിയ ഉമര്‍ റഷിദ് ദത്തും ഇന്ത്യാക്കാരന്‍. പഠനത്തില്‍ ശ്രദ്ധിക്കാതെ ഉഴപ്പി നടന്ന ദത്തിനെ മാതാപിതാക്കള്‍ കുറച്ചു നാള്‍ ഇന്ത്യയിലേക്കയച്ചു. പക്ഷെ മാറ്റമൊന്നും ഉണ്ടായില്ല.

കോളജ് വിദ്യാഭ്യാസത്തോട് താല്പര്യമില്ലാത്ത രീതിയിലായിരുന്നു ഉമറിന്റെ പെരുമാറ്റമെന്നു സ്‌കൂളിലെ ട്യൂട്ടറായിരുന്ന റയന്‍ ഷ്രെയഡര്‍ പ്രാദേശിക ചാനലിനോടു പറഞ്ഞു. സുഹ്രുത്തുക്കളുമൊത്ത് പുക വലിച്ചതും മദ്യം കഴിച്ചതുമൊക്കെയാണു ഉമര്‍ പലപ്പാഴും പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ മാതപിതാക്കള്‍ പഠനത്തിനു വലിയ പ്രാധാന്യം നല്‍കി. ഇതേച്ചൊല്ലി മാതാപിതാക്കളുമായി അഭിപ്രായ വ്യത്യസവും ഉണ്ടായി.


എന്നാല്‍ ഉമറിനു എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടായിരുന്നതായി അറിവില്ലെന്നു ഷ്രേഡര്‍ പറഞ്ഞു.
ശാന്തനും നല്ല സ്വഭാവത്തിനുടമയുമായിരുന്നു ഉമര്‍ എന്നാണു അയല്‍ വാസികള്‍ പറയുന്നത്. കോളജില്‍ പോയെങ്കിലും ബിരുദം എടുക്കുകയുണ്ടായില്ല.


ഫസ്റ്റ് ഡിഗ്രി കൊലക്കേസ് ചാര്‍ജ് ചെയ്ത ഉമറിനു കോടതി ഒരു മില്യന്‍ ഡോളര്‍ ജാമ്യം നിശ്ചയിച്ചു.


ഫെബ്രുവരിയില്‍ ശ്രീനിവാസ് കുച്ചിബൊട്ലയെ കൊലപ്പെടുത്തിയതും കാന്‍സാസിലെ ഒലത്തില്‍ ആണു. പക്ഷെ ഇതൊരു ഹെയ്റ്റ് ക്രെം ആയി കരുതുന്നില്ല. 

see also

Police: Patient stabbed Wichita psychiatrist to death

WICHITA, Kan. (KAKE) -

Wichita police have arrested a 21-year-old man for Wednesday evening's stabbing death of Dr. Achutha Reddy. 

Jail records show Umar Rashid Dutt was booked early Thursday morning for first-degree murder. Lt. Todd Ojile said the suspect was arrested after a security guard at the Wichita Country Club reported a suspicious person with blood on him who was sitting in a vehicle in the parking lot.  

Officers were called shortly after 7 p.m. to a stabbing at Holistic Psychiatric Services on Carriage Parkway, near Central and Edgemoor. Lt. Ojile said Dutt was Dr. Reddy's client.

"The suspect was in the business for a short time. He left and then later came back with Dr. Reddy, and they went into an office. After going in an office, a disturbance was heard. An office manager entered into the office and observed the suspect assaulting Dr. Reddy."

Ojile said the office manager tried to stop the assault, which allowed Dr. Reddy to flee the office. 

"The suspect then chased Dr. Reddy out of the business, where he caught up with him in the alley behind the business where we believe a second assault occurred."

Dr. Reddy died of multiple stab wounds. 

Via Christi's website says Reddy attended medical school at Osmania University in India in 1986 and did his residency at the University of Kansas Medical Center in 1998. He specialized in psychiatry. 

http://www.kake.com/story/36362226/police-dr-achutha-reddy-stabbed-to-death-in-east-wichita

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക